നോട്ടങ്ങളില്‍ നിന്നും വായിച്ചെടുക്കുമ്പോള്‍
നോക്കുന്നതെങ്ങിനെ
ചിരിയില്‍ നിന്നും ചിന്തിച്ചെടുക്കുമ്പോള്‍
ചിരിക്കുന്നതെങ്ങിനെ
മൊഴികളില്‍ നിന്നും മറുമൊഴികളും കണ്ടെത്തുമ്പോള്‍
മിണ്ടുന്നതെങ്ങിനെ
ഭാവങ്ങളില്‍ നിന്നും ക്ഷണം കൊള്ളുമ്പോള്‍
ഭയക്കാതിരിക്കുന്നതെങ്ങിനെ
ചലനങ്ങളില്‍ നിന്നും ചികഞ്ഞെടുക്കുമ്പോള്‍
ചലിക്കുന്നതെങ്ങിനെ
ഇവയൊന്നുമില്ലാതെ ചരിക്കുന്നതെങ്ങിനെ
10 comments:
ചരിക്കാൻ പറ്റാത്ത അവസ്ഥാവിശേഷങ്ങൾ....
നന്നായിരിക്കുന്നു.
നാട്ടുകാരന് നന്ദി.
ഇവയൊന്നുമില്ലാതെ ചരിക്കുന്നതെങ്ങിനെ
ചിരിക്കാതെ ചരിക്കാനും ചലിക്കാനും കഴിയുമോ?
കുഴഞ്ഞല്ലോ ദൈവമേ ! :)
ചരിക്കാതെ മരിക്കാനാകുമോ...
ഇത് വായിച്ചപ്പോള്‍ ഷഹ്ബാസ് അമന്റെ ഒരു ഗസലാണ് ഓര്‍മ്മ വന്നത്. "ചിരിക്കാന്‍ മറന്നു നീ...ചില്ലലമാരക്കുള്ളില്‍ ഇരിക്കും നേരം.."
ഇവയൊന്നുമില്ലാതെ ചരിക്കുന്നതെങ്ങിനെ .....
നോട്ടങ്ങളില്‍ നിന്നും വായിച്ചെടുക്കുമ്പോൾ
നോക്കാതിരിക്കുന്നതെങ്ങിനെ ?
ചിരിയില്‍ നിന്നും ചിന്തിച്ചെടുക്കുമ്പോള്‍
ചിരിക്കാതിരിക്കുന്നതെങ്ങിനെ ?
മൊഴികളില്‍ നിന്നും മറുമൊഴികളും കണ്ടെത്തുമ്പോള്‍
മിണ്ടാതിരിക്കുന്നതെങ്ങിനെ ?
ഭാവങ്ങളില്‍ നിന്നും ക്ഷണം കൊള്ളുമ്പോള്‍
ഭയക്കാതിരിക്കുന്നതെങ്ങിനെ
ചലനങ്ങളില്‍ നിന്നും ചികഞ്ഞെടുക്കുമ്പോള്‍
ചലിക്കാതിരിക്കുന്നതെങ്ങിനെ ?
ഇവയൊന്നുമില്ലാതെ ചരിക്കുന്നതെങ്ങിനെ
(ഇങ്ങനെ വരികൾക്കിടയിലൂടെ വായിക്കാനാണെനിക്കിഷ്ടം )
നല്ല വരികൾക്കഭിനന്ദനങ്ങൾ..
Post a Comment