http://www.cyberjalakam.com

ജാലകം

Monday, March 7, 2011

വെള്ളാമ്പലുകള്‍ കൂട്ടു വെട്ടുമ്പോള്‍

ട്രാഫിക് സിഗ്നലില്‍ ചുവപ്പില്‍ നോട്ടമുടക്കി  പച്ച കാത്തു കിടക്കേ

മുന്നിലെ പരസ്യബോര്‍ഡില്‍‍ പേള്‍ ഖത്തറിന്റെ ചെറുപതിപ്പ്

മഴനിറച്ച ചൂളക്കു മണ്ണെടുത്ത ഇരിപ്പൂ പാടത്തെ കുഴികള്‍

ഉറക്കത്തില്‍ ഈത്തലൊലിപ്പിക്കുന്ന  അനിയനു

ഞവണിക്ക തേടുന്നവള്‍ക്കു കൂട്ടിനായ് ഞാനും

ഒന്‍പതിലെ മുഴുക്കൊല്ലപ്പരീക്ഷയാണ് പെണ്ണെ

പെരുക്കപ്പട്ടികയറിഞ്ഞിട്ടെന്തു  കാര്യം

ലസാഗുവും , ഉസാഘയും പോലുമറിയില്ല താനും

കേകയും, കാകളിയും , നതോന്നതയും

നീയാ വെള്ളാമ്പലൊന്നു പൊട്ടിക്കു  പൊട്ടാ

പോടീ പൊട്ടന്‍ നിന്‍റെയേട്ടനാകോങ്കണ്ണന്‍

ഏട്ടനെപ്പറഞ്ഞാല്‍ കൂട്ടില്ലിനിമേല്‍ ചെക്കാ

അയ്യോ എന്തിതു വയര്‍ പൊത്തിക്കരയുന്നു

പറഞ്ഞില്ലൊന്നുമേയതിനായ് ഞാന്‍

അട്ട കടിച്ചുവോ നിന്നെ കാണിക്കൂ കാല്‍

പെണ്ണേ ചോര ചാലിട്ടോഴുകുന്നുവല്ലൊ

വേണ്ടെന്നേ തൊടല്ലേ പോയ്കൊള്‍കിന്‍ ദൂരെ
 
തിന്നെത്രയിന്നുനീ അമ്പഴങ്ങായുപ്പുകൂട്ടി

വയറ്റുനോവിനായ് തരട്ടെ കുരുന്നു ജാതിക്കാ

അയ്യോ അമ്മേ വേണ്ടോന്നുമേ പോകു നീ

ഞാന്‍ മെല്ലെ പിന്നിലായ്  വന്നേക്കാം

പകച്ചും, തരിച്ചും , തനിച്ചു തിരിച്ചു പോരവേ അറിഞ്ഞില്ലതു

കൂട്ട് വെട്ടുന്ന പ്രായമാണെന്ന്

20 comments:

ഇഞ്ചൂരാന്‍ said...

gollam,
appo pearl qatar kandappo javanikka orma vannu allle ???
pinne kure balyakalavum..
enthayalum nannayi.

കലാം said...

കൊള്ളാം!
പേള്‍ ഖത്തറില്‍ നിന്നും ഇരിപ്പൂ പാടത്തെ കുഴികളിലേക്ക്. പിന്നെ കൌമാരം കവര്‍ന്നെടുക്കുന്ന ബാല്യകാലസഖിയിലേക്ക്.

പക്ഷെ, ആദ്യത്തെ രണ്ടു വരികളില്ലെങ്കിലും, കവിത നില്‍ക്കും.

കലാം said...

പിന്നെ reactions -ഇല്‍ negative options ഒന്നും ഇല്ല.
കവിത ഇഷ്ടപെടാത്തവര്‍ എന്ത് ചെയ്യും? ;)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കൂട്ട് വെട്ടുന്ന പ്രായം
നല്ല പ്രായം

ഷബീര്‍ (തിരിച്ചിലാന്‍) said...

തലേദിവസം വരെ നമ്മുടെ തോളില്‍ കയ്യിട്ടും പുറത്ത് കുത്തിയും, പിച്ചിയും നടന്നവള്‍ പിന്നീട് അകലെനിന്നും നാണം കലര്‍ന്ന ഒരു ചിരിയോടെ നമ്മെ നോക്കും.

ആശംസകള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നിന്നെ കൂട്ടാൻ പറ്റില്ല.. ;)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കലാം അഭിപ്രായം ഇഷ്ടപ്പെട്ടു ..ആദ്യത്തെ രണ്ടു വരികളില്‍ എന്നല്ല ഇതില്‍ എവിടെയും കവിതയൊന്നും ഇല്ല ഇഷ്ടാ ..ഞാന്‍ കവിയും അല്ല ....തോന്നിയത് എഴുതി .അത്രയേ ഒള്ളു .രാമചന്ദ്രന്‍ പണ്ട് പരസ്യ ബോര്‍ഡിലെ പച്ചപ്പിലൂടെ പോയത് എഴുതിയത് വായിച്ചിരുന്നു ..അതാവാം എഴുതാനുണ്ടായ ധൈര്യം. വരികള്‍ ഇഷ്ടപ്പെടാത്തവര്‍ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞോട്ടെ ..അതാണ്‌ എനിക്കിഷ്ടം ..

ചാണ്ടിക്കുഞ്ഞ് said...

ഈ റെഡ് ഫ്ലാഗിന്റെ കാര്യം പറയാന്‍ വേണ്ടിയാണല്ലേ, ഇത്രേം വളച്ചൊടിച്ചത് :-)
ഫയങ്കരന്‍!!!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ചോര കിനിയുന്ന
കൂട്ട് വെട്ടുന്ന പ്രായം ....!

നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ സുനിൽ.

കലാം said...
This comment has been removed by the author.
കലാം said...

സുനില്‍,
രാമന്റെ 'സെക്കന്റ്‌ ഷോ' തന്നെ ആണ് എനിക്കും ഓര്‍മ്മ വന്നത്.

നൊടിയിടയില്‍ ഖത്തറില്‍ നിന്നും നാട്ടിലേക്ക് മുങ്ങിയും പിന്നെ വീണ്ടും പൊങ്ങിയും oscillate ചെയ്യുന്ന ആ കവിത വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു.

ആദ്യത്തെ രണ്ടു വരികളില്‍ കവിത ഇല്ലെന്നല്ല ഉദ്ദേശിച്ചത്. ആ ഒരു നിമിത്തം പറഞ്ഞില്ലെങ്കിലും കവിതയുടെ ലക്‌ഷ്യം നിറവേറും എന്നാണ് ഉദ്ദേശിച്ചത്.

പിന്നെ, ഈ കമന്റ്‌ ഇട്ട സുനില്‍ കവിയല്ലെന്നു തല്‍ക്കാലം ഞാന്‍ വിശ്വസിക്കുന്നില്ല.

~ex-pravasini* said...

koottu vettunna prayam kollaam.........

Cm Shakeer(ഗ്രാമീണം) said...

കൂട്ടു വെട്ടുന്ന പ്രായം..ങ്ഹാ ഇപ്പഴാണ് സംഗതി മനസ്സിലായത്. ഞാന്‍ ആദ്യം കരുതിയത് അക്ഷര തെറ്റാണന്നാണ്. ശരിയാണ് പെണ്‍ കൂട്ടുകാരൊക്കെ കൂട്ട് വെട്ടി വഴി പിരിയും, എന്നും കൂടെ കളിക്കാന്‍ ആണ്‍‍കുട്ടികളെ കാണൂ. എന്തായാലും എഴുത്ത് മോശമില്ല.

nikukechery said...

കൂട്ടുവെട്ടുന്ന പ്രായത്തിലെ കൂട്ടുവെട്ടാത്ത ഒ‍ആർമകൾ...പിന്നെ കാരണം അന്വേഷിച്ച്‌ നടന്ന്‌ തലമൂത്തവരുടെ കയ്യിൽ നിന്ന്‌ രണ്ട്‌ കിഴുക്കും.....ഒരു മുപ്പതു വർഷം പിന്നോട്ടു പോകണം.
>>മുന്നിലെ പരസ്യബോർഡിൽ‍ പേൾ ഖത്തറിന്റെ ചെറുപതിപ്പ്‌<<
ഈ വരിയില്ലായിരുന്നെങ്കിൽ വിശദീകരണം ഒഴിവാക്കാമായിരുന്നെന്ന് തോന്നുന്നു.

കവിത നന്നായിട്ടുണ്ട്‌.

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഗൃഹാതുരത്വത്തിന്റെയും പ്രണയത്തിന്റെയും
നോവു പകരുന്ന കവിത

സിദ്ധീക്ക.. said...

ഈ കൂട്ട് വെട്ടു പ്രായം ഇനിയും കഴിഞ്ഞില്ലേ ?
അതൊരു നല്ല പ്രായം തന്നെ ആയിരുന്നല്ലേ സുനില്‍ജീ ..

ശ്രീദേവി said...

:) ഓര്‍മ്മകളിലേയ്ക്ക് കൈപിടിച്ച് .

smitha adharsh said...

ഞാനും കൂട്ട് വെട്ടുന്ന പ്രായത്തിലെത്തി ഇത് വായിച്ചപ്പോള്‍..നല്ല വരികള്‍..
പിന്നേ ഒരു സംശയം - ഈ "ലസാഗുവും , ഉസാഗുവും" ഇതിലെ ഉസാഗു,ശരിക്കും അത് ഉസാഘ അല്ലെ മാഷേ?

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

സ്മിത ടീച്ചറെ .. ഉസാഘ എന്നാണ് ശരി . തെറ്റ് തിരുത്തിയിട്ടുണ്ട് . അധ്യാപികയുടെ ധര്‍മ്മം നിറവേറ്റിയിട്ടുണ്ട്. ഇനി ശ്രദ്ധിച്ചു കൊള്ളാം . ഇമ്പോസിഷന്‍ തരരുത്.
ലസാഗു (ലഘുതമ സാധാരണ ഗുണിതം - LCM - least common multiple ), പിന്നെ ഉസാഘ (HCF - ഉത്തമ സാധാരണ ഘടകം - highest common factor ) ഇങ്ങനെ ഒക്കെ ആണോ ?

KANALUKAL said...

ല.സ.ഗുവും ഉ.സ.ഘയും ഒക്കെ ഞാന്‍ മറന്നു. പിന്നെ പഠിക്കേണ്ട സമയത്ത് കൃത്യമായി പഠിച്ചിട്ടുമില്ല. എന്തായാലും കവിത ഞാന്‍ ആസ്വതിച്ചു.