http://www.cyberjalakam.com

ജാലകം

Tuesday, March 29, 2011

തിക്കു മുട്ടുമ്പോള്‍

പുഴ വഴിഞ്ഞൊഴുകുന്ന പോലെ
മുകില്‍ പെയ്തൊഴിയുന്ന പോലെ
കനലെരിഞ്ഞടങ്ങുന്ന പോലെ  
 കഞ്ഞി തിളച്ചു തുളുമ്പുന്ന  പോലെയൊക്കെയില്ലെങ്കിലും  
ആലയില്‍ കുതിര്‍ക്കും
കാച്ചിരുമ്പ് പോലെയെങ്കിലും
നെടുവീര്‍പ്പാലൊന്നു സീല്‍ക്കരിച്ചുകൂടെ
തളം കെട്ടിയ വ്യഥിത വികാരങ്ങളേ..
നിങ്ങള്‍ വല്ലാതെ തിക്കു മുട്ടുമ്പോള്‍

16 comments:

~ex-pravasini* said...

ഒരു നെടുവീര്‍പ്പിടാനാ ഇത്ര പണി..?

നന്നായിരിക്കുന്നു കവിത.

- സോണി - said...

മനസ്- വ്യഥിതം, വ്രണിതം
നെടുവീര്‍പ്പുകള്‍- ശിഥിലം, ശഠിതം...
വാങ്ങ്മയചിത്രങ്ങള്‍ നന്നായിരിക്കുന്നു.

- സോണി - said...

ചില സമയത്ത് അങ്ങനെയാ പ്രവാസിനി, ഒരു നെടുവീര്‍പ്പിടാന്‍ ചിലപ്പോ നാം ഒരുപാട് കഷ്ടപ്പെടേണ്ടി വരും.

ഷൈജു കോട്ടാത്തല said...

ഇതും ഇഷ്ടപ്പെട്ടു

junaith said...

ദീര്‍ഘ നിശ്വാസം...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വല്ലാതെ തിക്കുമുട്ടുമ്പോൾ തളം കെട്ടുന്ന വ്യഥിത വികാരങ്ങൾ...

Manoj Vengola said...

കവിതയില്‍ കവിത ഉണ്ട്.ആലയിലെ പച്ചിരുമ്പ് പോലെ...സീല്‍ക്കരിച്ച്..നന്മകള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇത് ഒരു നെടുവീര്‍പ്പ് കൊണ്ടൊന്നും തീരുന്ന പ്രശ്നമല്ല.

സീല്‍ക്കരിക്കുക, തിക്കുമുട്ടുക.. ഇവ പരിചയമില്ലാത്ത പദങ്ങള്‍ ആയി തോന്നുന്നു. ആശയം വിശദമാക്കാമോ?

ആശംസകള്‍

nikukechery said...

സീല്ക്കരിക്കുന്നതൊക്കെ കൊള്ളാം...
ഫണം വിടർത്തരുതേ....

ആശംസകൾ.

ശ്രദ്ധേയന്‍ | shradheyan said...

തിക്കു മുട്ടുകയെന്നത് വ്യാപകമായ പ്രയോഗമല്ലാത്തതിനാല്‍ ഞാനും മുമ്പ് കേട്ടിരുന്നില്ല. പിന്നെ, സിനില്‍ ഭായ്... നെടുവീര്‍പ്പുകള്‍ കൊണ്ട് ജീവിതം മെനയാന്‍ വിധിക്കപ്പെട്ടവരാണല്ലോ നാം പ്രവാസികള്‍.

saleem said...
This comment has been removed by the author.
saleem said...

വായനക്കാരെയും തിക്ക് മുട്ടിച്ചല്ലോ ?'' കാത്തിരിക്കുന്നു പുതിയ രചനക്കായി,.. കൂടെ എന്‍ പ്രാര്‍ത്ഥനയും .........

ചാണ്ടിക്കുഞ്ഞ് said...

സീല്‍ക്കരിക്കുക എന്ന പദം മലയാളത്തിനു സംഭാവന ചെയ്ത മഹാഗുരോ....ഇനിയും നീളട്ടെ നിന്നുടെ കവിതാപ്രവാഹം....

കുറുമ്പടി, ശ്രദ്ധേയന്‍....തിക്കുമുട്ടുക എന്നത് മധ്യ തിരുവിതാംകൂറില്‍ മാത്രം കാണപ്പെടുന്ന ഒരിനം പദപ്രയോഗമാണ്....എങ്ങനെയെങ്കിലും വിസ്ഫോടനം ചെയ്യപ്പെടാന്‍ മുട്ടിനില്‍ക്കുന്നത് എന്നൊക്കെ അര്‍ഥം പറയാം...അതിന്റെ പരമകോടിയിലാണ് സാധാരണ സീല്‍ക്കരിക്കപ്പെടുന്നത്....

കൂടുതല്‍ സംശയമുള്ളവര്‍ നിക്കുവിനോട് ചോദിച്ചു മനസ്സിലാക്കുക...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

തണല്‍ & ശ്രദ്ധേയന്‍

ചാണ്ടി പറഞ്ഞത് പോലെ വികാര വിചാരങ്ങള്‍ അടക്കാനാവാത്ത വിധം വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയെ ആണ് തിക്ക് മുട്ടുക എന്ന് ഉപയോഗിച്ച് കേട്ടിട്ടുള്ളത് .

ശ്ശ് ...സ്..എന്നീ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതിനെയാണ് സീല്കാരം എന്ന് പറയുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് . ശരിയാണോ എന്നറിയില്ല. പാമ്പ് ചീറ്റുന്നതിനെ, വാള്‍ ഉറുമി എന്നിവ വീശുമ്പോഴുണ്ടാകുന്ന പുളച്ചില്‍ ശബ്ദം, ചുട്ടു പഴുത്ത വസ്തുക്കള്‍ വെള്ളത്തില്‍ മുക്കുമ്പോഴുണ്ടാകുന്ന ശബ്ദം, ഇണ ചേരുമ്പോള്‍ പുറപ്പെടുവിക്കുന്ന ചില ശബ്ദങ്ങള്‍ ഇവക്കൊക്കെ സീല്‍ക്കാരം ഉപയോഗിച്ച് കണ്ടിട്ടുണ്ട്. ഉച്ചസ്ഥായിയില്‍ എത്തുമ്പോഴുള്ള ഒരു റിലീസ് ആണ് സീല്‍ക്കാരം.

സീല്‍ക്കരിക്കുക എന്നൊരു വാക്ക് ഇല്ലെന്നു തോന്നുന്നു. സല്ക്കാരത്തിനു സല്‍ക്കരിക്കുക എന്നുപയോഗിക്കാം എങ്കില്‍ സീല്‍ക്കാരം പുറപ്പെടുവിക്കുന്നതിനെ സീല്‍ക്കരിക്കുക എന്ന് ഉപയോഗിച്ചാല്‍ തെറ്റില്ലെന്ന് തോന്നി.

moideen angadimugar said...

ആലയില്‍ കുതിര്‍ക്കും കാച്ചിരുമ്പ് പോലെ
തളം കെട്ടിയ വ്യഥിത വികാരങ്ങളെ......

ഉം.....കൊള്ളാം
.

സിദ്ധീക്ക.. said...

ഇപ്പൊള്‍ ഈ നെടുവീര്‍പ്പിന്റെ ആവശ്യം ? ഇനി തിക്കുമുട്ടുമ്പോള്‍ ഒന്ന് പറയണേ..