http://www.cyberjalakam.com

ജാലകം

Sunday, January 31, 2010

വയലിന്റെ കഥ ..ഡാരിയസ്സിന്റെയും ... രണ്ടാം ഭാഗം

സംസാരിച്ചിരിക്കെ അവള്‍ ലാപ് ടോപ്‌ തുറന്നു ഒരു ഫോട്ടോ കാണിച്ചു തന്നു . അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി. വളരെ സെക്സിയായ കുറെ അധികം പോസുകള്‍.

എങ്ങിനെ ഉണ്ട് .. ?

വെരി നൈസ് , വെരി സെക്സി ആന്‍ഡ്‌ ഹോട്ട് ... ആരാണിവള്‍ ?

"ഇദ്ദേഹം ഞാന്‍ മുന്‍പ് വര്‍ക്ക്‌ ചെയ്തിരുന്ന സ്ഥാപനത്തിലെ ബോസ്സ് ആണ് "

ഇദ്ദേഹമോ ? ഇതൊരു പെണ്ണല്ലേ ? എനിക്ക് ജിജ്ഞാസ അടക്കാനായില്ല ..

വയലിന്‍ ആ സുന്ദരമായ സ്ത്രൈണ ഭംഗി ആസ്വദിക്കുകയായിരുന്നു .

"ഇദ്ദേഹമോ ? ഇതൊരു പെണ്ണല്ലേ ? എന്ന എന്റെ ചോദ്യം കേട്ട് വയലിന്‍ ചുണ്ടുകളുടെ ഒരു കോണില്‍ നിഗൂഡമായ ഒരു ചെറു പുഞ്ചിരി ഞൊറിയിട്ടുടുത്തു ....

"ഈ ഇന്ത്യാക്കാര്‍ക്ക് ലോകത്തിന്റെ പോക്കിനെക്കുറിച്ച് ഒരു വിവരവുമില്ലല്ലോ " എന്ന് ആ ചിരിയെ ഞാന്‍ പരിഭാഷപ്പെടുതിയെടുത്തു. ഇത്തരം, ശരീര ഭാഷകളുടെ പരിഭാഷണം പരദേശികളുമായുള്ള സമ്പര്‍ക്കത്തിലൂടെ കൈവന്ന അതീദ്രിയതയാണെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.

"മഹാല്‍ കോങ്ങ് കൈബീഗന്‍‍ (മൈ ഡിയര്‍ ഫ്രെണ്ട് ‍ ) എന്റെ ഈ ബോസ്സ് ഒരു ഗേ ആയിരുന്നു.

ഓ അങ്ങിനെയോ .. ലൈംഗീക അരാജകത്വം എന്നോ കുത്തഴിഞ്ഞ, വഴിവിട്ട ബന്ധങ്ങള്‍ എന്നോ ഒക്കെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പരിഹസിക്കാവുന്നത്ര ലൈംഗീക സ്വാതന്ത്രം ഉള്ള നാടായിട്ടു പോലും ഇവര്‍ക്കിടയില്‍ ഗേയും , ലെസ്ബിയനും ഒക്കെ സര്‍വ്വ സാധാരണമാണ്.

സ്ത്രൈണതയാര്‍ന്ന ഭാവവാഹാദികളോട് കൂടിയ സുന്ദര കുട്ടന്മാരെ ബാര്‍ബര്‍ ഷോപ്പിലും, കഫെകളിലും , മസ്സാജ് സെന്ററുകളിലും എല്ലാം സാധാരണ കാണാറുണ്ട്‌.

രണ്ടു ഫിലിപ്പിനോ പുരുഷന്മാര്‍ കൈ കോര്‍ത്ത്‌ പിടിച്ചു നടക്കുന്ന കണ്ടാല്‍ അവര്‍ ഗേ ആയിരിക്കുമെന്ന് ഡാരിയസ് എന്ന ഫിലിപ്പിനോ സുഹൃത്ത്‌ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. മലയാളികള്‍ കൂട്ടുകരോടോത് റോഡിലൂടെ നടക്കുമ്പോള്‍ കൈ കോര്‍ത്ത്‌ പിടിക്കുന്ന കണ്ടാല്‍ സൌഹൃദമായി മാത്രമേ കാണാവൂ എന്ന് ഞാനവനെ ഓര്‍മിപ്പിച്ചിരുന്നു.

ഡാരിയസ് വളരെ സ്മാര്‍ട്ടായ ഒരു‍ ഇന്റ്ടീരിയര്‍ ഡിസൈനെറാണ്. സദാ ചിരിയും, തമാശയുമായി നടക്കുന്നവന്‍. ബബായ്റോ (പെണ്ണ് പിടിയന്‍ ) അല്ലാത്ത ചുരുക്കം ചില ഫിലിപ്പിനോകളില്‍പ്പെടുതാവുന്നവന്‍ . ദുര്‍ബലമായ കുടുംബ ബന്ധങ്ങളുടെ ഉദാഹരണം കൂടിയാണവന്‍.

അവന്‍ ജനിച്ചു മാസങ്ങള്‍ക്കുള്ളില്‍ അച്ഛനും അമ്മയും തമ്മില്‍ വേര്‍ പിരിഞ്ഞു . സംഗീതജ്ഞനായ അച്ഛന്റെ അതിരുവിട്ട സ്ത്രീ സംസര്‍ഗം മൂലം അമ്മ അവനെയും അച്ഛനെയും ഉപേക്ഷിച്ചു വേറെ വിവാഹം കഴിച്ചു പോയി. അച്ഛന്‍ വേറെ വിവാഹം കഴിച്ചു ബ്രിട്ടനിലേക്ക് കുടിയേറി. അമ്മായിയാണവനെ വളര്‍ത്തി വലുതാക്കിയത്.

ദാരിയസ് പറഞ്ഞത് എനിക്കൊരിക്കലും മറക്കാനാവില്ല" ഞാനെന്റെ അമ്മയെ ജീവിതത്തില്‍ ഒരിക്കലെ കണ്ടിട്ടുള്ളൂ. അച്ഛനെ ഇത് വരെ നേരിട്ട് കണ്ടിട്ടുമില്ല , രണ്ടുപേരും വേറെ മക്കളും കുടുംബവും ഒക്കെയായി ജീവിക്കുന്നു".

എന്റെ നിശബ്ദതയും ആലോചനയില്‍ മുഴുകിയുള്ള ഇരിപ്പും കണ്ടിട്ടാവണം വയലിന്‍ ഒന്ന് മുരടനക്കി . ഗേ എന്നുള്ളത് ആരുടെയും കുറ്റവും കുറവും ഒന്നും ആയി ഞങ്ങള്‍ കാണുന്നില്ല . അവര്‍ മറ്റു പല മേഖലകളിലും കഴിവുള്ളവരാണ്. എന്റെ ഈ ബോസ്സ് തന്നെ ഒരു അതി വിദഗ്ദനായ ഒരു ഐ ടി പ്രോഫെഷനലാണ് .

ഈ സ്ത്രീ വേഷം കെട്ടി നടക്കുന്നതിന്റെ കാര്യമെന്താ ?..

ബല്യൂ ....(ക്രേസി, എടാ മണ്ടാ എന്ന് പരിഭാഷ ) സ്ത്രീ വേഷം കേട്ടിയതല്ലെടാ .. അങ്ങേരു സര്‍ജറി ചെയ്തു പെണ്ണായി മാറിയതാ ..

ങേ ..അങ്ങനെയും സാധിക്കുമോ .. എനിക്ക് അത്ഭുതം ഇരട്ടിച്ചു ..

സയന്‍സ്‌ വല്ലാതെ വളര്‍ന്നില്ലേ .. ആണിന് പെണ്ണാകാം .. പെണ്ണിന് വേണേല്‍ ആണുമാകാം..നിങ്ങള്‍ നൂക്ലിയര്‍ ബോംബുണ്ടാക്കുകേം , ചന്ദ്രനിലേക്ക് കുറെ സാറ്റലയ്റ്റ് വിടുകേം ഒക്കെ ചെയ്തിട്ടും ഇതൊന്നും അവിടെ ഇല്ലേ ?

ഞാന്‍ കേട്ടിട്ടില്ല .. തന്നെയുമല്ല ഇന്ത്യന്‍ സമൂഹം ഇതൊന്നും അംഗീകരിക്കില്ല. ഇത്തരക്കാരെ സമൂഹത്തിന്റെ പൊതു ധാരയില്‍ നിന്നും അകറ്റി നിറുത്തുകയാണ് പതിവ്. (ശരാശരി ഇന്ത്യാക്കാരന്റെ സാംസ്കാരീക നാട്യം മൂലം ഹിജടകളെക്കുറിച്ച് എനിക്കറിയില്ലെന്നു ഞാന്‍ നടിച്ചു, സ്വവര്‍ഗ്ഗികള്‍ക്കനുകൂലമായുണ്ടായ പുതിയ നിയമത്തെയും)

ഇളന്‍ എന്ന രാജാവ് വേട്ടയാടലിനിടെ വഴി തെറ്റി, പരവശനായി, കാട്ടിലെ ഒരു കുളത്തില്‍ നിന്നും വെള്ളമെടുത്തു കുടിച്ചപ്പോള്‍ പെണ്ണായി മാറിയ കഥ ഞാന്‍ ഓര്‍മ്മയില്‍ ചികഞ്ഞു. ആരും ശല്യം ചെയ്യാതെ സ്വസ്ഥമായിരുന്നു തപസ്സു ചെയ്യാന്‍ വേണ്ടി , തന്റെ ആശ്രമ പരിധിക്കകത്ത് കടക്കുന്നവര്‍ക്ക് ലിംഗ ഭേദമുണ്ടാകട്ടെ എന്ന് ദുര്‍വ്വാസാവ്‌ മഹര്‍ഷി ശപിചിരുന്നത്രേ.

 പെണ്ണായി തീര്‍ന്ന രാജാവ് നാണക്കേട്‌ മൂലം തിരിച്ചു നാട്ടിലേക്കു പോകാതെ, തന്നെ പിന്തുടര്‍ന്നെത്തിയ മന്ത്രിയെ കാര്യങ്ങളെല്‍പ്പിച്ചു , കാലം ചെന്നപ്പോള്‍ ഒരു മുനികുമാരനെ വരിച്ചു കുഞ്ഞു കുട്ടി പരാധീനങ്ങളുമായി സുഖമായി വാണ കഥ. വിസ്താരഭയത്താല്‍ രാജാവിന്റെ ബാക്കി കഥ വിവരിക്കുന്നില്ല.

സ്ത്രീ പുരുഷ ബന്ധത്തില്‍ കൂടുതല്‍ സുഖം അനുഭവിക്കുന്നത് സ്ത്രീയാണെന്ന ഈ രാജാവിന്റെ വെളിപ്പെടുത്തല്‍ ഇന്നുവരെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ ഒരുപക്ഷെ ‍ വയലിന്റെ ബോസ്സിന് സാധിക്കുമായിരിക്കും എന്നെനിക്കു തോന്നി.


ഒരു ചൈനീസ് മുഖമുള്ള സപ്ലയര്‍ പെണ്ണ് ബീഫ് ഫ്രാങ്ക്സ് ഫ്രൈ കൊണ്ട് വെച്ചു.

വയലിന്‍ അവളോട്‌ ചോദിച്ചു " കബായന്‍ (നാട്ടുകാരിയാണോ / ഫിലിപ്പീനിയാണോ )"

കബായന്‍ ‍ ..കമൂസ്ത കാ (നാട്ടുകാരി തന്നെ ..സുഖമല്ലേ ?)

മബൂത്തേ (സുഖം തന്നെ )

സലാമത് (thank you)

വാലാന്‍ഗ് അനുമാന്‍  (its ok/doen't matter)

സീക്കി .. സീക്കി .. ഇങ്ങത് ലാഗി (ok ..ok.. take care)

മഗന്താ (സുന്ദരി തന്നെ.- ഞാന്‍ തഗാലുവില്‍ മനോഗതിച്ചപ്പോള്‍ )

അവളെ ക്കണ്ടിട്ടു ചൈനീസ് ആണെന്നാണ്‌ എനിക്ക് തോന്നിയത് .. ഞാനെന്റെ മണ്ടത്തരം ഒളിച്ചു വെച്ചില്ല

വയലിന്‍ അല്‍പ്പം ഗൌരവം പൂണ്ടു ..

അതാണ്‌ ഞങ്ങളുടെ പ്രശ്നം..ഇപ്പോള്‍ ഒരു അധ്യാപികയുടെ മട്ടും ഭാവവും .

ചരിത്രാതീത കാലത്ത് നീഗ്രോകള്‍ ആയിരുന്നു അവിടത്തെ ആദിമ വംശജര്‍ എന്ന് കേട്ടിട്ടുണ്ട് , പിന്നെ പലരും പലയിടത്ത് നിന്നും കുടിയേറിയുണ്ടായ ഒരു ജനതയും, സംസ്കാരവും ആയിരുന്നു ഞങ്ങളുടേത്.

പിന്നീട് കാലങ്ങളോളം സ്പെയിന്‍, ജപ്പാന്‍ , അമേരിക്ക , തുടങ്ങിയ വിദേശികളുടെ നിരന്തരമായ ആക്രമണവും,  മാറി, മാറിയുള്ള ഭരണവും ഞങ്ങളുടെ തനതായ സംസ്കാരത്തെ തകര്‍ത്തെറിഞ്ഞു . സ്ത്രീകള്‍ അപമാനിക്കപ്പെട്ടു .

 ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളും വര്‍ഗ്ഗ സങ്കരം വരാന്‍ ഒരു കാരണമായിട്ടുണ്ട്. വിവാഹ ബന്ധത്തിലൂടെയും, ബലാല്‍കാരതിലൂടെയും, ടൂറി സത്തിലൂടെയും ഫിലിപ്പീനോ സ്ത്രീകള്‍ ‍ പല രാജ്യക്കാരുടെയും കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കി. അതാണ്‌ നിനക്ക് അവളെ കണ്ടപ്പോള്‍ ചൈനക്കാരി ആയി തോന്നിയത് .

സംസ്കാരം നശിക്കുമ്പോള്‍ , സ്ത്രീകള്‍ നശിക്കും . സ്ത്രീകള്‍ നശിക്കുമ്പോള്‍ വര്‍ഗ്ഗ സങ്കരം സംഭവിക്കും. അത് മൂലം കുലം നശിക്കും. അങ്ങനെ രാജ്യവും നശിക്കും എന്ന് നീതി സാരത്തില്‍ വായിച്ചതോര്‍ത്തുപോയി.

ഇന്ത്യയെക്കുറിച്ചോര്‍ത്തപ്പോള്‍ എനിയ്ക്ക് തെല്ലു അഭിമാനം തോന്നി .. അതിന്റെ അഹങ്കാരത്തില്‍ ഞാന്‍ അവളോട്‌ രജപുത്രരുടെ കഥ പറഞ്ഞു .

യുദ്ധത്തില്‍ രാജ്യം പരാജയപ്പെടുമ്പോള്‍, ആക്രമികള്‍ ചാരിത്ര ഭംഗം വരുത്തിയാലോ എന്ന് ഭയന്ന് ചിതയൊരുക്കി ആത്മാഹുതി ചെയ്തിരുന്ന രജപുത്രസ്ത്രീകളുടെ കഥ.

കുറച്ചു കൂടി സാവകാശം കിട്ടിയിരുന്നെങ്കില്‍ ഞാനവളോട് സീതയുടെയും, സാവിത്രിയുടെയും, ശീലാവതിയുടെയും, കണ്ണകിയുടെയും ഒക്കെ കഥ പറഞ്ഞേനെ.

അവളുടെ കണ്ണുകളില്‍ അത്ഭുതം .. " അതാണ്‌ സംസ്കാരത്തിന്റെ ബലം .. നിങ്ങള്‍ ഇന്ത്യാക്കാരെല്ലാം ഒരു പോലല്ലേ ഇരിക്കുന്നത് "

ഞാന്‍ ഒന്ന് മൂളി ( കറുത്ത് തടിച്ച കുള്ളന്‍മാരായ തെക്കേ ഇന്ത്യാക്കാരും   , വെളുത്ത, ഉയരം കൂടിയ സുന്ദരന്മാരായ ഉത്തര ഇന്ത്യക്കാരും, കാശ്മീരികളും , വവ്വാല് ചപ്പിയപോലത്തെ മുഖമുള്ള നാഗാലാണ്ട് കാരും, സിക്കിം കാരും ഒക്കെ എന്റെ മനസ്സില്‍ ഓടിക്കളിച്ചു കൊണ്ടിരുന്നു. )

സോസേജു ഫ്രൈ കഴിക്കൂ .. അവള്‍ ഒരെണ്ണമെടുത്തു രുചിച്ചു ..

എനിക്ക് വേണ്ട ഞാന്‍ ബീഫ് കഴിക്കില്ല ..

അതെന്താ .. റെഡ് മീറ്റ്‌ ആയതുകൊണ്ടാണോ ? ഓ ബീഫ് ..... . കവ് ഈസ്‌ സേക്രട് അനിമല്‍ ഫോര്‍ യു .. റൈറ്റ് ..? ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്

എസ് .. ഞാന്‍ കഴിക്കാറില്ല , (നുണയന്‍ - തട്ടുകടയില്‍ വെട്ടുനെയ്യില്‍ വറുതെടുത്ത ബീഫ് എന്തോരം കഴിച്ചിരിക്കുന്നു )

ഇവരുടെ ഫുഡ്‌ അടി വളരെ രസകരമാണ് . അധികവും കടല്‍ വിഭവങ്ങളാണ് . ഞണ്ടും , മീനും , കൂന്തലും , ചെമ്മീനും അടക്കമുള്ളവ. പാചകമാണേല്‍ ബഹു രസം. കുറച്ചു ഇഞ്ചി നീളത്തില്‍ കീറിയിടും, കുറച്ചു ഉപ്പും , പിന്നെ മീന്‍ തലയും വാലും ഒന്നും കളയാതെ ഇട്ടു പുഴുങ്ങിയെടുക്കും. ഒരുമാതിരി ഉളുമ്പ് മണമുള്ള വെള്ളത്തില്‍ ഒന്നോ രണ്ടോ മുഴുവന്‍ മീന്‍. മണം സഹിക്കാന്‍ കുറച്ചു ബുദ്ധിമുട്ട് തന്നെ . പിന്നെ ബീഫ്, പന്നി , ചിക്കന്‍ ഇവയാണ് പ്രിയം . മട്ടന്‍ കാര്യമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. തെങ്ങും, തേങ്ങയും , വെളിച്ചെണ്ണയും ഒക്കെ ഫിലിപ്പീന്‍സില്‍ ധാരാളം ഉണ്ടെങ്കിലും മലയാളികളെപ്പോലെ എന്തിലും ഏതിലും തേങ്ങയും, തേങ്ങാപ്പാലും, വെളിച്ചെണ്ണയും ചേര്‍ക്കുന്ന പതിവ് ഇവര്‍ക്ക് തീരെ ഇല്ല .

കോഴിമുട്ട ഒരു പതിനഞ്ചു ദിവസത്തോളം അടവെച്ചെടുത്ത് , അതിലെ പകുതി വളര്‍ന്ന കോഴിക്കുഞ്ഞിനെ പുഴുങ്ങി ഉപ്പും, വിനാഗിരിയും, കുരുമുളക് പൊടിയും ചേര്‍ത്ത് കഴിക്കുന്ന "ബലോത് " ഇവരുടെ പ്രോട്ടീന്‍ റിച് ഫുഡ്‌ ആണ്.

ചോറില്‍ കറിയോഴിച്ചു കഴിക്കുന്ന പതിവും ഇല്ല . വെറുതെ പച്ച ചോറ് സ്പൂണില്‍ കോരിക്കഴിക്കും . ഇടയ്ക്കു മീന്‍ കഷണമോ, ഇറച്ചി കഷണമോ കൂടെ കഴിക്കും. കറി കഴിക്കുന്ന ശീലം തീരെ ഇല്ല . മുളകോ , മസാലയോ , സുഗന്ധ വ്യഞ്ജനങ്ങളോ ഉപയോഗിക്കില്ല. കുരുമുളക് , ഇഞ്ചി , വെളുത്തുള്ളി ഇവയോക്കെയെ ഉപയോഗിക്കുന്ന കണ്ടിട്ടുള്ളു . ഞാന്‍ വീട്ടില്‍ കുക്ക് ചെയ്യാറില്ല. എനിക്ക് കുക്ക് ചെയ്യാന്‍ അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന , ഇവളുടെ ചില കൂട്ടുകാരികളെയും ഞാന്‍ കണ്ടിട്ടുണ്ട്.

തണുത്ത കാറ്റ് വീശിത്തുടങ്ങി. അടുത്ത ഭക്ഷണത്തിന് അവള്‍ ഓര്‍ഡര്‍ കൊടുത്തു . ഒരു സിഗരട്ട് കൂടി പുകയുയര്‍ത്തി എരിഞ്ഞു തുടങ്ങി . ഇതിന്റെ ഒക്കെ പൈസ എന്നെ കൊണ്ട് കൊടുപ്പിക്കുമോ എന്നൊരു ആശങ്ക എന്നിലുണര്‍ന്നു. ഫൈനാന്ഷ്യല്‍ മാനജുമെന്റിന്റെ പാഠങ്ങളില്‍ ഞാനൊന്ന് മുങ്ങി നിവര്‍ന്നു.

വയലിന്‍ വീണ്ടും അവളുടെ കഥയിലേക്ക് തിരിഞ്ഞു . വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ കഥ . മകനെ അച്ഛനമ്മമാരെ ഏല്‍പ്പിച്ചു സൌദിയില്‍ ജോലിക്ക് പോയ കഥ.

......തുടര്‍ന്നേക്കും )

25 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

തണുത്ത കാറ്റ് വീശിത്തുടങ്ങി. അടുത്ത ഭക്ഷണത്തിന് അവള്‍ ഓര്‍ഡര്‍ കൊടുത്തു . ഒരു സിഗരട്ട് കൂടി പുകയുയര്‍ത്തി എരിഞ്ഞു തുടങ്ങി . ഇതിന്റെ ഒക്കെ പൈസ എന്നെ കൊണ്ട് കൊടുപ്പിക്കുമോ എന്നൊരു ആശങ്ക എന്നിലുണര്‍ന്നു. ഫൈനാന്ഷ്യല്‍ മാനജുമെന്റിന്റെ പാഠങ്ങളില്‍ ഞാനൊന്ന് മുങ്ങി നിവര്‍ന്നു.

ഏ.ആര്‍. നജീം said...

സുനിലേ...

സുനിലിന്റെ പാവം ആ നല്ല പാതിയുടെ നമ്പര്‍ ഒന്നു തരാവോ... കണവന്‍ പിടുത്തം വിട്ടുപോകുന്നോഓഓഓഓഓഓഓഓഓന്നൊരു സംശയമുണ്ടെന്ന് പറയാനാ... :)

പിന്നെ എനിക്കാണെങ്കില്‍ പണ്ടേ ഈ ഫിലിപ്പീന്‍സ് പെണ്‍പിള്ളേരെ കണ്ണെടുത്താല്‍ കണ്ടൂടാ..

ഒന്ന് ചിരിച്ച് സംസാരിച്ചു പോയാ പിന്നെ തീര്‍ന്നു , മിസ്സ്കാള്‍ ആയി കത്തിവക്കലായി.. മൂന്നാം‌പക്കം അവര്‍ക്ക് നമ്മള്‍ ഫോണ്‍ കാര്‍‌ഡും വാങ്ങിക്കൊടുക്കേണ്ടി വരും..." ദൈവമേ ഈ ഗള്‍ഫിലുള്ള ബാച്ചികളെ ഒക്കെ കാത്തോണേ... :)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...
This comment has been removed by the author.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

നജീം ,
പേടിക്കുകയെ വേണ്ട ...ഈ പ്രായം വരെ പിടി വിട്ടിട്ടില്ല...

പിന്നെ നജീം പറഞ്ഞ പോലെ
ഒന്ന് ചിരിച്ച് സംസാരിച്ചു പോയാ പിന്നെ തീര്‍ന്നു , മിസ്സ്കാള്‍ ആയി കത്തിവക്കലായി.. മൂന്നാം‌പക്കം അവര്‍ക്ക് നമ്മള്‍ ഫോണ്‍ കാര്‍‌ഡും വാങ്ങിക്കൊടുക്കേണ്ടി വരും..
അങ്ങനെ ഒക്കെ ആണോ ..

എനിക്ക് തോന്നുന്നത് ഇങ്ങനെ ഒക്കെ വരണേല്‍ നമ്മുടെ ആ ചിരിയിലും, സംസാരത്തിലും എന്തോ ഒരു പിശകുണ്ടായിട്ടല്ലേ എന്നൊരു സംശയം .. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ ...

ഒരു ജനതയുടെ ജീവിത രീതികളും, സംസ്കാരവും അറിയുന്നിടത്തോളം എഴുതുന്നു എന്നെ ഒള്ളു മാഷേ .... വരികള്‍ക്കിടയിലൂടെ വായിക്കരുതെന്നു അപേക്ഷിക്കുന്നു ..

കള്ളാ .. പെരുംകള്ളാ.. ഫിലിപ്പീനി പെണ്‍ പിള്ളേരെ എന്നല്ല ആരെയായാലും , കണ്ണെടുത്താല്‍ കാണാന്‍ ബുദ്ധിമുട്ടല്ലേ ?

Patchikutty said...

:-) Thudaruuu

മുരളി I Murali Mudra said...

വയലിന്റെ കഥ വായിക്കുന്നുണ്ട്...
നിത്യജീവിതത്തില്‍ നിത്യേന കാണുന്ന ഫിലിപ്പിനോകളെ കൂടുതലറിയാന്‍ കഥ സഹായിക്കുന്നു..
അവരുടെ "അവിയല്‍" സംസ്കാരമാവാം അവരെ ഒരു പ്രത്യേക കണ്ണിലൂടെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
തുടരട്ടെ..

ചാണ്ടിച്ചൻ said...

വായിച്ചേ....വെള്ളിയാഴ്ച കാണാം....

വീകെ said...

സുനിൽജീ,
വീട്ടിൽ കമ്പ്യൂട്ടർ ഇല്ലാത്തത് ഭാഗ്യം...!!
ഇല്ലെങ്കിൽ വിവരം പാഴ്സലായി വന്നേനെ...?!!

എന്തായാലും ഫിലിപ്പിനോ കഥ തുടരു...

ആശംസകൾ....

പട്ടേപ്പാടം റാംജി said...

ഫിലിപ്പിനോയുടെ കഥ കൊള്ളാം.
സൌദിയിലെ അടുത്ത വിശേഷങ്ങളും അധികം വൈകാതെ പ്രതീക്ഷിക്കാമല്ലോ അല്ലെ.

vinus said...

ഇതു കൊള്ളാം ഒരു തുടർക്കഥ വായിക്കുന്ന ബോറടി തോനുന്നതേയില്ല .തുടരുക

ചേച്ചിപ്പെണ്ണ്‍ said...

നിലാവേ ....
കഥ പറയുന്ന രീതി ഇഷ്ടമായി ...
ഒരു പെണ്ണിന് , അല്ലെങ്കില്‍ ഒരു ഭാര്യക്ക്‌ സ്വാഭാവികമായി തോന്നുന്ന സംശയം ചോദിച്ചോട്ടെ
" താങ്കളുടെ ബ്ലോഗ്‌ ഭാര്യ വായിക്കാറുണ്ടോ ?"

ചേച്ചിപ്പെണ്ണ്‍ said...

സുനില്‍ ....
കഥ മാത്രല്ല കമന്റിനുള്ള മറുപടി യും ഇഷ്ടായി ....
സന്തോഷം തോന്നി വായിച്ചപ്പോ
ന്നാലും ഒള്ള കാര്യം പറയാം എന്റെ കണവന്‍ ഇങ്ങനെയ്ക്കെ എഴുതിയാ
സഹിക്കാനുള്ള മനക്കരുത്തോന്നും എനിക്കില്ലേ ...

Muralee Mukundan , ബിലാത്തിപട്ടണം said...

ചാറ്റിലും,മീറ്റിലും,ഈറ്റിലും തുടങ്ങി ഭാരതസാംസ്കാരികതയിലൂടെ ഫിലിപ്പ്യയിൻ ചരിത്രത്തിലെത്തി പലതും പറഞ്ഞുതന്നല്ലോ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വയലിന്റെ കഥ വായിക്കുന്ന, അഭിപ്രായം രേഖപ്പെടുത്തുന്ന, പ്രോത്സാഹിപ്പിക്കുന്ന , എല്ലാവരോടും എന്റെ സന്തോഷം അറിയിക്കുന്നു.

ചേച്ചി പെണ്ണിനുള്ള മറുപടി :- എന്റെ ഭാര്യ ബ്ലോഗ്‌ വായിക്കാറില്ല . പക്ഷെ പരസ്പരം ദിവസേനയുള്ള എല്ലാ വിവരങ്ങളും ഫോണ്‍ വിളിയിലൂടെ കൈമാറാറുണ്ട് . അതില്‍ ബ്ലോഗ്ഗും, ചാറ്റിങ്ങും , പുതിയ സൌഹൃദങ്ങളും എല്ലാം ഉള്‍പ്പെടുത്താറുണ്ട്. എന്റെ രണ്ടു കുഞ്ഞുങ്ങളെ ചേര്‍ത്തണച്ച് അയാളവിടെ കാത്തിരിക്കുന്നുണ്ടെന്നുള്ളത് എനിക്ക് മറക്കാനാവില്ലല്ലോ. ദോഹയൊരു സ്വപ്നമല്ലേ .. എന്ന് വേണമെങ്കിലും നിദ്ര വിട്ടുണരാവുന്ന സ്വപ്നം. യാഥാര്‍ത്ഥ്യം നമ്മുടെ വീടും നാടുമല്ലേ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എഴുത്ത് അനുഭവത്തില്‍ നിന്നാവണം എന്ന് ഇന്നലെ പറഞ്ഞപോലെ ഒരു ഓര്‍മ്മ..???

:)

VEERU said...

ഫിലിപ്പീനുമായുള്ള ഒരു ആത്മബന്ധം എഴുത്തിലുടനീളം നിഴലിക്കുന്നണ്ടല്ലോ..
എന്നെങ്കിലും ഈ സ്വപ്നത്തിൽ നിന്നുണരുമ്പോൾ ആത്മാവിനെ ഒന്നു പോസ്റ്റ്മോർട്ടം ചെയ്തു നോക്കുന്നതു നന്നായിരിക്കും.. അകത്തളങ്ങളിലെവിടേയോ ഒരു ഫിലിപ്പീനിയൻ മുറിവ് (ചെറിയൊരു പോറലെങ്കിലും ?) കാണാതിരിക്കാൻ വഴിയില്ല !!!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അങ്ങനെ അല്ലല്ലോ രാമചന്ദ്രാ പറഞ്ഞത് ...
എഴുത്ത് ജീവിതഗന്ധിയായിരിക്കണം പക്ഷെ ...എഴുത്തിനെ
എഴുത്തുകാരന്റെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ ശ്രമിച്ചാല്‍ ‍
അതവന്റെ ജീവിതം തന്നെയായി തെറ്റിദ്ധരിക്കപ്പെടും .. അതുകൊണ്ട് അങ്ങനെ ചെയ്യരുത്

ഇങ്ങനെ പറഞ്ഞതായാണെന്റെ ഓര്‍മ്മ . അതിനെ വളചൊടിച്ചു വ്യാഖ്യാനിക്കല്ലേ ഇഷ്ടാ ...

വീരു ,
സൌഹൃദത്തെ സൌഹൃദം മാത്രമായി കണ്ടാല്‍,
അതിനപ്പുറത്തേക്ക് കാണാതിരുന്നാല്‍ ഒരു മുറിവും നീറ്റലും ഒന്ന് ഉണ്ടാകില്ല ചെങ്ങാതി.
യഥാര്‍ത്ഥ സൌഹൃദം ഒരിക്കലും മുറിഞ്ഞു പോകാത്തത് കൊണ്ട് സൌഹൃദത്തിന്റെ മുറിവിനെ പേടിക്കേണ്ട.

പിന്നെ മറ്റൊരു ഭാഷ, സംസ്കാരം, മതം , രാഷ്ട്രീയം , ദേശീയത ഇവയെ ഒക്കെ മനസ്സിലാക്കാന്‍ ശ്രമിക്കണമെങ്കില്‍ അതിനുള്ള എളിമയും , ഇഷ്ടവും , ഹൃദയ വിശാലതയും ഒക്കെ വേണമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് . ഞാന്‍, അല്ലെങ്കില്‍‍ എന്റെതാണ് ശരി , അതാണ്‌ ഏറ്റവും മികച്ചത് , എന്ന കണ്ണുകളോടെ നോക്കിയാല്‍ മറ്റുള്ളതിനോടൊക്കെ ആദരവിന് പകരം പുശ്ചമായിരിക്കും തോന്നുക അല്ലെ ?

ശ്രീ said...

വായിയ്ക്കുന്നുണ്ട്. വയലിന്റെ കഥ തുടരട്ടെ...

ഇഞ്ചൂരാന്‍ said...

ഈ ഒടുക്കത്തെ ഒരു തണുത്ത കാറ്റു.....
അവള് സിഗരട്ട് വലിച്ചു ചാകുകെ ഒള്ളു
കാശു പോയോ ?
കഥ പോരട്ടെ .....
മീറ്റിന്റെ ഫോട്ടോകള്‍ കണ്ടിരുന്നു..

lekshmi. lachu said...

കഥ പറയുന്ന രീതി ഇഷ്ടമായി ..

Manoraj said...

മുരളിയുടെ ദൊഹ മീറ്റ്‌ ആണു ഇവിടെ എത്തിച്ചത്‌. ണല്ലോരു കഥ വായിച്ചു.. നന്ദി..

Ashly said...

നല്ല ഒഴുക്കന്‍ എഴുത്ത്.


ഇങ്ങത് ലാഗി :) ബൈ

കുഞ്ഞൻ said...

വളരെ സുന്ദരമായ അവതരണം...പുഴയൊഴുകുമ്പോൾ ചില കൈത്തൊടുകൾ പുഴയിൽ വന്ന് ലയിക്കും അതുപോലെ കഥയിലേക്ക് അവരുടെ നമ്മുടെ സംസ്കാരങ്ങൾ കൂടിച്ചേരുമ്പോൾ,വായനക്ക് ഹരം കിട്ടുന്നു..

കഥയിൽ നിന്നും അനുഭവത്തിൽ നിന്നും മനസ്സിലാകുന്നത് ആ നാട്ടുകാരിൽ വൃദ്ധജനങ്ങൾ ഭൂരിഭാഗവും ആരാലും സംരക്ഷണം ലഭിക്കാതെ ശിശ്രൂഷ ലഭിക്കാതെ ജീവിതവസ്സാനം വരെ ദുരിതപർവ്വമായി ജീവിക്കുന്നവരാണെന്നാണ്.

priyag said...

bakkikkayi kathirikkunnu

sPidEy™ said...

അനുഭവം ഇഷ്ട്ടപ്പെട്ടു ...
തുടരുമല്ലോ