നിന്നോടുള്ള എന്റെ പ്രണയം ഭ്രാന്തമാകുമ്പോള്‍ ....
അതെന്റെ അസ്ഥിയിലേക്കും മജ്ജയിലേക്കും അലിഞ്ഞിറങ്ങുമ്പോള്‍ ...
നിന്റെ നിശ്വാസങ്ങളിലൂടെ പോലും പ്രണയത്തിന്റെ ഉന്മത്ത ഗന്ധം ഞാനറിയുന്നു ..
ഒരുവേള നിന്റെ നിശ്വാസങ്ങളടുത്തില്ലെങ്കില് എനിക്ക് ശ്വസിക്കാനാവില്ലെന്നും ..
അതാണെന് പ്രാണവായുവും , നാഡീഞരമ്പുകളിലുണരും ജീവസ്പന്ദനവുമെന്നും
നീയറിയുന്നുവോ ജാഗരത്തില്‍ മാത്രമല്ല സ്വപ്നത്തിലും , സുഷുപ്തിയിലും
ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് , തീവ്രമായി പ്രണയിച്ചുകൊണ്ടേയിരിക്കുന്നുവെന്ന്
നീയറിഞ്ഞുവോ രാക്കിനാക്കളില്‍ ഞാന്‍ കണ്ട നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
നിന്റെ മുഖച്ഛായയും, സാന്ദ്ര ഭാവങ്ങളുമാണെന്നത്
എന്നിട്ടും, ഒരുമിക്കുവാനാകാതെന്നെ തനിച്ചാക്കി നീയകന്നു പോകുമ്പോള്‍ ..
നിന്റെ നിശ്വാസത്തിന്റേതായ അവസാന മാത്രയും ഞാന്‍ ശ്വസിച്ചു തീരുമ്പോള്‍ ....
നീയറിയുന്നുവോ ശൂന്യമായിക്കൊണ്ടിരിക്കുന്ന എന്റെ നാസാരന്ധ്രങ്ങളിലൂടെ
കടന്നെത്തുന്നത് ... മരണത്തിന്റെ ഗന്ധമാണെന്ന്
ചിലപ്പോള്‍ അതുമെനിക്ക് നിന്നെപ്പോലെ പ്രിയങ്കരമായേക്കാം ...
കാരണം നിന്റെ ശൂന്യതക്ക് പകരം വെക്കാന്‍ മറ്റേതു ഗന്ധമാണുള്ളത് ..
മരണത്തിന്റെ ഗന്ധമല്ലാതെ...മകര മഞ്ഞിന്റെ തണുപ്പുള്ള
മരണത്തിന്റെ മാസ്മരീക ഗന്ധമല്ലാതെ..
26 comments:
ഒരു ഇരുപത്തൊന്നുകാരന് പാകതയും പക്വതയും ഇല്ലാതിരുന്ന തന്റെ പ്രണയത്തിന്റെ പര്യവസാനത്തില്‍ കുറിച്ചിട്ട വരികള്‍ ... മുന്‍പൊരിക്കല്‍ പോസ്റ്റിയതാണ് . പ്രണയ ദിനമല്ലേ വരുന്നത് - ഒന്ന് കൂടി ഇട്ടേക്കാം എന്ന് കരുതി. ബോറടിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക . പരാജിതരായിപ്പോയ (വിജയിക്കുകയായിരുന്നെന്നു രണ്ടു പേര്‍ക്കും പിന്നീടു തോന്നി ) പ്രണയ ജോടികളോടുള്ള സഹതാപമായി കണ്ടു സഹിക്കുക.
ഓഹ്..കാലികപ്രാധാന്യമുള്ള വിഷയം..മുൻപേ വായിച്ചതാണു എന്നാലും വീണ്ടും പോസ്റ്റിയതല്ലേ കണ്ടിട്ടെങ്ങിനെ മിണ്ടാതെ പോകും..?
പരാജയത്തിലും മധുരം നൽകുന്നൊരീ പ്രണയഭാവന കാണാതെ പോകാൻ കാരിരുമ്പിൽ തീർത്തതൊന്നുമല്ലല്ലൊ മാഷേ എന്റെയും ഹൃദയം !!
മനോഹരം നിന്റെ ചിറകൊടിഞ്ഞ പ്രണയസ്വപ്നങ്ങൾ..
ചിലപ്പോള്‍ അതുമെനിക്ക് നിന്നെപ്പോലെ പ്രിയങ്കരമായേക്കാം ...
കാരണം നിന്റെ ശൂന്യതക്ക് പകരം വെക്കാന്‍ മറ്റേതു ഗന്ധമാണുള്ളത് ..
മരണത്തിന്റെ ഗന്ധമല്ലാതെ...മകര മഞ്ഞിന്റെ തണുപ്പുള്ള
മരണത്തിന്റെ മാസ്മരീക ഗന്ധമല്ലാതെ..
super..
നീയറിയുന്നുവോ ജാഗരത്തില്‍ മാത്രമല്ല സ്വപ്നത്തിലും , സുഷുപ്തിയിലും
ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് , തീവ്രമായി പ്രണയിച്ചുകൊണ്ടേയിരിക്കുന്നുവെന്ന്
manoharam!
ഇരുപത്തൊന്നുക്കാരന്റെ പ്രണയാക്ഷരങ്ങള്‍....നന്നായിരിക്കുന്നു
നീയറിയുന്നുവോ ശൂന്യമായിക്കൊണ്ടിരിക്കുന്ന എന്റെ നാസാരന്ധ്രങ്ങളിലൂടെ
കടന്നെത്തുന്നത് ... മരണത്തിന്റെ ഗന്ധമാണെന്ന്
nice!!
നീയറിയുന്നുവോ ശൂന്യമായിക്കൊണ്ടിരിക്കുന്ന എന്റെ നാസാരന്ധ്രങ്ങളിലൂടെ
കടന്നെത്തുന്നത് ... മരണത്തിന്റെ ഗന്ധമാണെന്ന്
സുനിലേ,
മേല്‍ വരികള്‍ ഒത്തിരി ഇഷ്ടായീ
കൊള്ളാമെടേ.,,,കൊള്ളാം....
പ്രണയത്തിനു പകരം വയ്ക്കാന്‍ മരണം!
അതു വേണോ മാഷേ?
പ്രണയത്തിനു പകരം വയ്ക്കാന്‍ മരണം!
ഒരു 21-കാരന്റെ പ്രണയമല്ലെ...!!
അതിൽ കൂടുതൽ ചിന്തിക്കാനുള്ള ബുദ്ധിവികാസം ആയിട്ടില്ല
ആരോ തിരിഞ്ഞെന്നെ നോക്കുന്നു മൂകമായ്..ആരോമലാളേ നീ തന്നെയാവാം..
ആളൊന്നു കൈകോര്‍ത്തു നിന്നൊപ്പം, നിന് മണവാളന് ചമയും ചെറുക്കനാവാം...
പൂവിട്ട പുത്തരിചുണ്ട ഉണക്കാമായ്..വേനലിന് വേര്‍പാട് മാത്രം കണ്ണില്‍..
പി.
(from memory)
പ്രണയം ചിലപ്പൊഴൊക്കെ ഒരു മാസ്മരിക ലഹരിതന്നെയാണ്
പരാജയപ്പെടുന്ന പ്രനയങ്ങളാണ് സുനിലേ എന്നന്നേക്കുമായി വിജയിക്കുന്നത്..
നിന്റെ ശൂന്യതക്ക് പകരം വെക്കാന്‍ മറ്റേതു ഗന്ധമാണുള്ളത് ..
സത്യം...
വളരെ മനോഹരമായ വരികള്‍ സുനില്‍..
പരാജയപ്പെട്ട പ്രണയം വിജയമാണെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ?
നിന്റെ ശൂന്യതക്ക് പകരം വെക്കാന്‍ മറ്റേതു ഗന്ധമാണുള്ളത് ...?
നല്ല ചോദ്യം...!
ചോദ്യം ചോദിച്ചയാളും, ചോദിക്കപ്പെട്ടയാളും മരന്നിട്ടുണ്ടാവും ആ ഗന്ധം!
എങ്കിലും ആ കാലത്ത് അങ്ങനെ ചൊദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ...!
21 ലെ പ്രണയനഷ്ട്ടത്തിന് ഇതൊരു കടും വെട്ടു സാധനം തന്നെ ഇങ്ങനേ ആകാവൂ .ആ പ്രായത്തിലെ മാനസികാവസ്ഥയെ നന്നായി വരച്ചിരിക്കുന്നു .ഞാനാദ്യമാ കാണുന്നത് ഈ പോസ്റ്റ്.
"നീയറിഞ്ഞുവോ രാക്കിനാക്കളില്‍ ഞാന്‍ കണ്ട നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
നിന്റെ മുഖച്ഛായയും, സാന്ദ്ര ഭാവങ്ങളുമാണെന്നത്"
പ്രണയം... പ്രണയം... പ്രണയം... !
ശക്തമായ വരികള്‍ തന്നെ മാഷേ
ഇരുപത്തിയൊന്നിന്റെ പ്രണയം ഇപ്പോഴും മനസ്സിലുണ്ടെന്ന് നിന്റെ പല കമന്റുകളും എന്നോട് പറയാറുണ്ട്. ശ്രീ ചോദിച്ച ചോദ്യം ഞാനും ചോദിച്ചോട്ടെ?
എന്റെ വരികള്‍ വായിക്കുകയും , കമെന്റിടുകയും ചെയ്ത എല്ലാവരോടും എന്റെ സന്തോഷം അറിയിക്കുന്നു .
(ശ്രദ്ധേയന്‍ , ശ്രീ, രാധ ) - എഴുത്തിനെ എഴുത്തുകാരന്റെ ജീവിതത്തോട് ചേര്‍ത്ത് വായിക്കരുതേ ....ഇത് ഒരു ഇരുപതൊന്നുകാരന്റെ വരികള്‍ .. അത് ഞാനെന്നു പറഞ്ഞിട്ടില്ല.
പ്രണയം ഞാന്‍ ഇഷ്ടപ്പെടുന്നു . പണ്ട് ഞാന്‍ പോസ്റ്റിയ "കിളി മന്ജാരോയിലെ രാപ്പകലുകള്‍" എന്ന നോവലൈറ്റില്‍ നായകന് തന്റെ പ്രണയത്തെ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു.
വളരെ അപൂര്‍വമായി , എന്റെയുള്ളിലെ ഗന്ധര്വന് പ്രണയാതുരനായി
സങ്കല്‍പ്പങ്ങളുടെ പാലപൂക്കള്‍ പരിമളം പരത്തുന്ന രാവുകളില്‍
ഉറക്കം വരാതെ ഉഴറുമ്പോള്‍ ......
ഞാനറിയാത്ത , എന്നെ അറിയാത്ത ആരെയോ ഒക്കെ ഗാഡമായി പ്രണയിച്ചു കൊണ്ട് ,
നിനവില്‍ നിശാഗന്ധികള്‍ നിഴല്‍ വീഴ്ത്തുന്ന വഴിയരികില്‍ അവരോടു സല്ലപിച്ചിരിക്കെ..
ആ അനുഭൂതിയുടെ പ്രണയമഴയില്‍
പിച്ചിപ്പൂക്കളുടെ ഗന്ധമോലും ആലിപ്പഴങ്ങള്പ്പൊഴിയുമ്പോള്
അതിലിറുങേക്കുളിര്ന്നലിയാന്,
അലിഞൊഴുകാന് ഞാനിഷ്ടപ്പെടുന്നു
എഴുത്തില്‍ ഭാവം സ്വാഭാവികമായി വന്നു ചേര്‍ന്നിട്ടുണ്ട്.നന്ന്.
:-)
നന്നായിട്ടുണ്ട് ! 21കാരന്റെ മനസ്സില്‍ ഭാവങ്ങളുടെ തീവ്രത കടുപ്പം തന്നെ !!
നീയറിയുന്നുവോ ജാഗരത്തില്‍ മാത്രമല്ല സ്വപ്നത്തിലും , സുഷുപ്തിയിലും
ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് , തീവ്രമായി പ്രണയിച്ചുകൊണ്ടേയിരിക്കുന്നുവെന്ന്
ചിലപ്പോള്‍ അതുമെനിക്ക് നിന്നെപ്പോലെ പ്രിയങ്കരമായേക്കാം ...
കാരണം നിന്റെ ശൂന്യതക്ക് പകരം വെക്കാന്‍ മറ്റേതു ഗന്ധമാണുള്ളത് ..
കാലമാം ജീവിത നൌകയില്‍ തുഴഞ്ഞു നീങ്ങുമ്പോള്‍, പ്രണയം ഒഴുക്കില്‍ നീങ്ങുന്ന നീര് കുമിള പോലെയാണ് ... ഈ നീര്കുമിളയുടെ ആയുസ്സ് ക്ഷമികമാണ് ... പുകഞ്ഞ കൊള്ളി പുറത്തു എന്ന പഴഞ്ചൊല്ല് മനസിലോര്‍ത്ത് നമ്മള്‍ക്ക് മടങ്ങാം ജീവിത സത്യങ്ങളിലേക്ക് ...
Post a Comment