പ്രണയവും .. കാല്പ്പനീകതകളും ... ഭാവനകളും ..സങ്കല്‍പ്പങ്ങളും . സ്വപ്നങ്ങളും എല്ലാം ഇഴ ചെര്തെടുക്കുന്ന .. വാങ്മയ ചിത്രങ്ങളിലേക്ക് ചേര്‍ത്തു വെക്കുന്ന ഹൃദയമിടിപ്പുകള്‍..
Wednesday, March 18, 2009
കിളി മന്ജാരോയിലെ രാപ്പകലുകള്‍ - ഭാഗം രണ്ട്
എന്റെ ആശങ്കള്‍ക്ക് തല്ക്കാലം വിരാമമിട്ടുകൊണ്ട് ...........
ഞങ്ങള്‍ അവന്റെ കുടുംബ വീട്ടില്‍ ചേക്കേറി . ബുദ്ധന്റെ ഒരു ചിത്രവും , ചെറിയൊരു വിഗ്രഹവും അവിടെ കണ്ടു . അവന്റെ മുത്തശ്ശന് ഒരു നേപ്പാളി ബുദ്ധമതക്കാരന് ആയിരുന്നത്രെ . അങ്ങേരുടെ സമുദായപ്പേരാണ് ഈ ഗുരുന്ഗ് . അല്ലാതെ ഇവര്‍ക്കിപ്പോള്‍ നേപ്പാളുമായോ, ബുദ്ധമതവുമായോ യാതൊരു ബന്ധവുമില്ല .
ഒരു ടിന്നില്‍ നിന്നും കുറച്ചു പൊടിയെടുത്തു അവന് ഒരു കാപ്പിയുണ്ടാക്കി. കാപ്പി തൊണ്ടും പിന്നെ മറ്റെന്തൊക്കെയോ സുഗന്ധ ദ്രവ്യങ്ങളും ചേര്‍ത്ത സ്വാദിഷ്ടമായ ഒന്ന് . പിന്നെ ഒരു വിശിഷ്ടമായ സാധനം , അത് മുകളില്‍ ഒരു ചെറിയ കമ്പിയില്‍ കെട്ടി തൂക്കി ഇട്ടിരിക്കുകയായിരുന്നു . കാരറ്റ് കൊണ്ട് ഉണ്ടാക്കുന്ന ഒരു മധുര പലഹാരം . എനിക്ക് ഹല്‍വ തിന്നുന്ന ഒരു രുചി തോന്നി . പക്ഷെ അത്രക്കും സോഫ്റ്റ് അല്ല , നല്ല ഹാര്‍ഡ് ആണ് . ചിലപ്പോള്‍ കാരറ്റ് കൃഷി സമൃദ്ധമായി വിളവെടുക്കുംബോഴോ , വില കുറവ് നേരിട്ട് ചിലവാകാതെ ഇരിക്കൊമ്പോഴോ ഒക്കെ ഉണ്ടാക്കുന്നതാണ് ഈ " കുല് വാന്‍ " എന്ന് വിളിക്കുന്ന പലഹാരം . കാരറ്റ് ഉരലില്‍ ഇട്ടിടിച്ചു പിഴിഞ്ഞ് ചാറെടുത്ത് പഞ്ചസാരയും, ഏലക്കായും, കശുവണ്ടി പ്പരിപ്പും ചേര്‍ത്ത് കനത്തില്‍ നമ്മുടെ നാട്ടിലെ ഇടണ ഇല പോലെ സുഗന്ധമുള്ള ഒരു ഇലയില്‍ തേച്ചു വെയിലില്‍ പല ദിവസങ്ങളായി ഉണക്കിയെടുത്തതാണ് " കുല് വാണ് ". ഇതിന്റെ മണം കിട്ടിയാല്‍ പാമ്പ് വരുമത്രേ . അതാണ് ഭംഗിയായി പൊതിഞ്ഞു കമ്പിയില്‍ കെട്ടി തൂക്കിയിടുന്നത് . പാമ്പ് നോണ്‍ വെജ് അല്ലെ കഴിക്കുന്നത് , പിന്നെ ഈ വെജ് ടേസ്റ്റ് ചെയ്യാന്‍ വരുമോ. എനിക്ക് സംശയം തോന്നി.
പിന്നെ ഞാന്‍ ചോദിയ്ക്കാതെ തന്നെ ഉദയ് അവനെക്കുറിച്ച് പറഞ്ഞു തുടങ്ങി.
ബി എസ് സി അഗ്രികാലചര് ലാസ്റ്റ് സെമ്മിന് പഠിക്കുന്നു . പഠന സൌകര്യത്തിനും, ജ്യേഷ്ഠന്റെ ജോലി സൌകര്യത്തിനും വേണ്ടി അവന്റെ കുടുംബം പട്ടണത്തിലേക്ക് കുടിയേറിയിരിക്കുന്നു . അവര്‍ക്കിവിടെ കുറെ കൃഷി ഭൂമിയുണ്ട് . കൃഷി കാര്യങ്ങള്‍ ഒരു അകന്ന ബന്ധുവിനെ ഏല്‍പ്പിച്ചിരിക്കുന്നു . അതിന്റെ കാര്യങ്ങള്‍ നോക്കാന്‍ എല്ലാ മാസവും അവനോ ജ്യെഷ്ടണോ ഇവിടെ വരും . അവനും ഗുല്ബര്ഗ്ഗിനു പോകുന്ന വഴിയായിരുന്നു. ഇങ്ങനെ ഒക്കെ സംഭവിച്ച സ്ഥിതിക്ക് ഈ മാസത്തെ കൃഷിയിട സന്ദര്‍ശനം ഇക്കൂടെ തീര്‍ത്തേക്കാം എന്ന് കരുതിയത്രേ .
ഞാന്‍ എന്നെ കുറിച്ചും ചുരുക്കി വിശദീകരിച്ചു , ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ അവന് എല്ലാം കേട്ടിരുന്നു . അവന്റെ കണ്ണുകളില്‍ കൌതുകത്തിന്റെ തിരയിളക്കം കണ്ടിരിക്കാന്‍ എനിക്ക് നന്നേ രസം തോന്നി .
" ഈ കിളി മന്ജാരൊയില് മലയാളികളുണ്ടാകുമോ"
എന്റെ ജിജ്ഞാസ ഉണര്‍ന്നു . മലയാളികള്‍ ചെന്നെത്താത്ത സ്ഥലം കുറവാണല്ലോ എന്ന തെല്ലു അഹങ്കാരതോടെയാണ് ഞാന്‍ ചോദിച്ചത് .
ഇല്ല, അവന് പറഞ്ഞു .
ഇവിടെ ഉള്ളവരെല്ലാം തന്നെ പത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന വിജയ നഗര സാമ്രാജ്യത്തിന്റെ പിന് തുടര്‍ച്ചയാണ്, ആ മഹാ സാമ്രാജ്യത്തിന്റെ തകര്‍ച്ചയെ കുറിച്ച തളികോട്ട യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്തു ഈ കിളി മന്ജാരോയില് വന്നവരാണ് .
ഇന്നും സ്മരണകളില്‍ ഹരിഹര രായരും , ബുക്ക രായരും , കൃഷ്ണ ദേവരായരും,നിറഞ്ഞു നില്ക്കുന്നവര്.
അവരുടെ തനതായ കലാ രൂപങ്ങളിലൂടെ ആ പോയ്പോയ നല്ല കാലത്തെ അനുസ്മരിക്കുന്നവര്‍ .
കൃഷ്ണ നദിയും , തുംഗ ഭദ്രയും , പിന്നെ വിജയ നഗരത്തിന്റെ ജൈത്ര യാത്രയില്‍ വീണു പോയ ഹൊയ്സാല , റെഡഡി , ഗജപതി തുടങ്ങിയ സാമ്രാജ്യങ്ങള്‍ . കന്നടയും , തമിഴും , സംസ്കൃതവും , തെലുങ്കും ഇട കലര്‍ന്ന ഒരു ഭാഷ . ശരിക്കും ഒരു നാഗരീക ജനത . ദക്ഷിണ ഇന്ത്യയിലെ ഒരു മഹത്തായ സാമ്രാജ്യത്തിന്റെ തിരു ശേഷിപ്പുകള്‍ . എനിക്ക് വല്ലാത്ത ഒരു ഉള് കുളിരു കോരി , എന്നിലെ സോഷ്യോളാജിക്കാരന് കൂടുതല്‍ കൂടുതല്‍ ശ്രദധാലുവായി .
പുറമേ നിന്നുള്ള കുടിയേറ്റങ്ങളും , വിവാഹ ബന്ധങ്ങളും ഇവിടെ പ്രോത്സാഹിപ്പിക്കാറില്ല . അത് കൊണ്ട് തന്നെ മറ്റു നാടുകാര് ഇവിടെ വളരെ കുറവാണ് . അപ്പൂര്‍വ്വം ചില മറു നാട്ടുകാര്‍, ഇവിടെയെത്തി ഈ മനോഹാരിതയില്‍ ലയിച്ചു ചേരാന്‍ കൊതിച്ചവര്‍, ഇവിടെയുള്ളവരുടെ അനുവാദത്തോടെ, വിവാഹ ബന്ധത്തിലൂടെ ഇവിടത്ത്തുകാരായിട്ടുണ്ട്. മലയാളികള്‍ ആരും തന്നെ ഉള്ളതായി അറിവില്ല . ഉദയ് പറഞ്ഞു നിര്‍ത്തി .
എനിക്കതിശയം തോന്നി . ഒരു സ്വപ്നലോകത്തെത്തിയ പോലെ. എല്ലായിടവും ചുറ്റി നടന്നു കാണാന്‍ ഞാന്‍ വെമ്പല്‍ പൂണ്ടു . പിന്നീടുള്ള ദിവസങ്ങള്‍ എങ്ങനെ കടന്നു പോയെന്നറിയില്ല .
പ്രത്യേക ജനങ്ങള്‍, പ്രത്യേക വസ്ത്ര ധാരണം , ആചാരങ്ങള്‍ , അനുഷ്ടാനങ്ങള്‍ എല്ലാം വളരെ വ്യത്യസ്തം . ദൈവങ്ങള്‍ മാത്രം ഹിന്ദു ദൈവങ്ങള്‍ . വളരെ വ്യത്യസ്തംമായൊരു അനുഭവം . ഉദയിന്റെ കൂടെ അവരുടെ കൃഷി സ്ഥലങ്ങളിലും , നാട്ടിലും , അവിടെയുള്ള പുഴകള്‍ , കുളങ്ങള്‍ , നീരുറവകള്‍ , ക്ഷേത്രങ്ങള്‍ എല്ലാം കറങ്ങി നടന്നു കണ്ടു . പിന്നെ ഒരു ദിവസം അവന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നും അവര്‍ പ്രാദേശികമായി വാറ്റിയെടുക്കുന്ന നാടന്‍ ചാരായം , "ചാംബ " ചെറു തേന്‍ ചേര്‍ത്ത് , ഉപ്പു പുരട്ടിയുണക്കിയ കോവക്ക ടച്ചിംഗ് ആക്കി കുടിച്ചത് വളരെ രസകരമായിരുന്നു . അവന് രണ്ടു മൂന്നു കുപ്പി കൂടി വാങ്ങുന്നതും കണ്ടു .
അവിടെ നിന്നും മടങ്ങുന്നതിനു രണ്ടു ദിവസം മുന്‍പാണ് , ഒരിട വഴിയിലൂടെ ഒരു വൈകുന്നേരം , ഞങ്ങള്‍ നടക്കുമ്പോള്‍ ഒരു കുതിര വണ്ടി കടന്നു പോയി . അതിലെ ജാലക വിരി വകഞ്ഞ് മാറ്റി കാവി പുതച്ച രണ്ടു കണ്ണുകള്‍ എന്നെ ഉറ്റു നോക്കുന്നത് കണ്ടു ഞാനൊന്നു പകച്ചു . ഞാന്‍ തിരിഞ്ഞു ഉദയിനെ നോക്കിയപ്പോഴേക്കും ജാലകവിരികള്‍ പൂര്‍വ്വ സ്ഥിതിയിലായി . ആ കണ്ണുകള്‍ കാണാതായി .
ഉദയ് പറഞ്ഞു " സ്വാധിയാണ്, ഇവിടുത്തെ സമ്പന്നനായ ദിവാകരറെഡ്ഡിയുടെ ഭാര്യ .
സന്യാസിനിയാണ് "
" സന്യാസിനിയോ ആ കണ്ണുകളിലെ തിളക്കം കണ്ടിട്ട് ജീവിതത്തിനോട് അത്യധികമായി ആസക്തിയുള്ളതായി തോന്നുമല്ലോ .. ഞാനെന്റെ തോന്നല്‍ മറച്ചു വച്ചില്ല "
അതെന്തോ , ഇവിടെ സന്യാസിനിയാകണമെങ്കില് ജീവിത വിരക്തി വരണം എന്നൊന്നും ഇല്ല . ഭര്‍ത്താവ് രോഗബാധിതനായോ , അപകടം സംഭവിച്ചോ , മരണാസന്നനായി കിടക്കുമ്പോള്‍ അയാളുടെ അനുവാദത്തോടെ , ഭാര്യക്ക് വേണമെങ്കില്‍ സന്യാസം സ്വീകരിക്കാം. വൈധവ്യത്തില്‍ നിന്നും രക്ഷപ്പെടാം . സമൂഹത്തില്‍ ആദരവും ബഹുമാനവും കിട്ടും , ഒട്ടു മിക്ക പൊതു ചടങ്ങുകളിലും പങ്കെടുക്കാം. എന്തിന് രാഷ്ട്രീയത്തില്‍ വരെ . പക്ഷെ വിധവയായാല്‍ ഇതൊന്നും അനുവദിക്കില്ല . ധാരാളം പരിമിതികള്‍ ഉണ്ട് .
ദിവാകര റെഡ്ഡി മരിക്കും മുന്‍പ് ഇവര്‍ സന്യാസം സ്വീകരിച്ചു. അപര്‍ണ എന്നാണവരുടെ പേര്. ഈ നാട്ടുകാരി അല്ല . ബോംബെക്കാരി ആണെന്ന് തോന്നുന്നു . നിങ്ങള്‍ കുറച്ചു കാലം ബോംബയില്‍ ഉണ്ടായിരുന്നതല്ലേ , പരിചയം ഉണ്ടാകുമോ . പക്ഷെ അവരുമായി ക്ഷേത്രത്തില്‍ വച്ചേ സംസാരിക്കാന്‍ അനുവാദം ഉള്ളു .
പിന്നെ ഉദയ് ഈ സന്യാസിനികളെ കുറിച്ച് പറഞ്ഞു . ഇവരുടെ ഇപ്പോഴത്തെ മാതാജി അതീന്ദ്രിയ ശക്തികള്‍ ഉള്ള ആളാണത്രേ. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഈ ഗ്രാമീണര്‍ മാതാജിയുടെ അനുഗ്രഹം നേടും . അവരുടെ വാക്ക്കള്ക്കു ഈ സമൂഹം വളരെ വില കൊടുക്കുന്നു . ഈ സ്വാധി അപര്‍ണ്ണ ബഹിന്ജി ആയിരിക്കുമത്രേ അടുത്ത മാതാജി .
എന്തോ ഒരു ദുരന്തം നേരിടാനെന്ന പോലെ എന്റെ ഹൃദയം അതിദ്രുതം മിടിച്ചു കൊണ്ടിരിന്നു. അതിന്റെ കാരണം ഞാന്‍ തേടിയെങ്കിലും അത് പാഴ് ശ്രമമായി ..
പക്ഷെ " അപര്‍ണ്ണ " ആ പേര് എന്നെ പൂര്‍വ്വ സ്മ്രിതികളുടെ പവിഴമല്ലി പൂക്കള്‍ ഉതിര്‍ന്നു വീണ, യവ്വനാരംഭതിന്റെ പളുങ്ക് കല്പ്പടവുകളിക്ക് കൊണ്ട് പോയി ....
"അപര്‍ണ്ണ" ആ പേര് കേട്ടപ്പോള്‍ തന്നെ എന്റെ നാസാരന്ധ്രങ്ങള്‍ ഒരു ഇള നീരിന്റെ ഗന്ധം വാസനിച്ചു.
ലിപ് സ്റ്റിക്കിന്റെ രുചി ചുണ്ടില്‍ കിനിഞ്ഞു ,
" മാര്‍ഗഴി തിങ്കളാല്ലവാ " എന്ന ഗാനം കാതില്‍ പതിഞ്ഞു,
നൃത്ത ചുവടുകളുമായി ഒരു സുന്ദരീ ശില്പം കണ്ണില്‍ തെളിഞ്ഞു .
പിന്നെ ഒരു പ്രാരബ്ധ ക്കാരനായ , ദുര്‍ബല കാമുകനെയും ഓര്‍മ്മ വന്നു. അസഹ്യതയോടെ ഞാന്‍ തലകുടഞ്ഞു .
"എന്താ ..എന്ത് ..പറ്റി ... പെട്ടെന്ന് അപ്സെറ്റ് ആയല്ലോ " അവന്റെ ഉദ്വേഗം നിറഞ്ഞ അന്വോഷണം ..
ആ കാവി പുതച്ച , തിളങ്ങുന്ന കണ്ണുകള്‍ എനിക്ക് പരിചയം ഉള്ളതല്ലേ. എന്തോ എനിക്കങ്ങനെ തോന്നി
അതിനെ പിന്തുടരേണ്ടതുണ്ടെന്നും ......
പക്ഷെ അതെന്നെ തീരാത്ത ഹൃദയ വേദനയിലെക്കും , അസ്വസ്ഥത യിലേക്കും നയിക്കുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ......
Subscribe to:
Post Comments (Atom)
7 comments:
vayana seelam ellnjittupolum njan otta iruthathinu angu vayichu poyi..sarikkum a gramathil aanennu thonni.....simple and magical writing...hope it resume sooooon
വളരെ നന്നായിട്ടുണ്ട്...തുടരൂ...
interesting and good one..
കൂടുതല്‍ നന്നാകുന്നുണ്ട്, തുടരട്ടെ
വായിക്കുന്നുണ്ട്.. തുടരട്ടെ...
മാഷെ...ആ കാരറ്റ് ഹലുവ..ഹായ് വായില്‍ വെള്ളമൂറുന്നു..
ആ അപര്‍ണ്ണയില്‍ എന്തൊക്കയൊ ദുരൂഹതകള്‍ ഉണ്ടല്ലൊ സുനിലാ...തുടരട്ടെ...
തോട്ടുവയിലേക്ക് വരുന്നുണ്ട്,മോഹിപ്പിച്ചതല്ലെ.
Post a Comment