http://www.cyberjalakam.com

ജാലകം

Saturday, March 21, 2009

കിളി മന്ജാരോയിലെ രാപ്പകലുകള്‍ - ഭാഗം മൂന്ന്

എന്റെ ഓര്‍മ്മകള്‍ ബി എ ക്ലാസ്സിലേക്ക് എന്നെ കൊണ്ട് പോയി.

ശ്രീ ശങ്കര വിദ്യാ പീഠം എന്ന ഞങ്ങളുടെ കോളേജ് .... ചെറിയൊരു പൂന്തോട്ടവും .. കോളെജിനു പിന്നില്‍ വിശാലമായ തരിശു ഭൂമിയും നിറഞ്ഞ ഞങളുടെ കാമ്പസ് ...

ഒരു ഇരുപത്തൊന്നു വയസ്സുകാരന്‍ അവന്റെ പെണ്ണെന്നു അഭിമാനത്തോടെയും ലേശം അഹങ്കാരതോടെയും കരുതിയിരുന്ന അവന്റെ ക്ലാസ് മെറ്റിനോടോത് നടക്കുന്നു

വായനയിലുള്ള കമ്പവും , പിന്നെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രവര്‍ത്തനവും , അല്പം വിദ്യാര്‍ഥി രാഷ്ട്രീയവും എല്ലാം ഞങ്ങളെ അനുരാഗ ബദ്ധരാക്കുന്നതില്‍ പ്രധാന വഹിച്ചവയായിരുന്നു .



" നീയെന്തിനാ ഇങ്ങനെ മുട്ടിയുരുമ്മി നടക്കുന്നെ , കുട്ടികള്‍ കാണില്ലേ , കുറച്ചു നീങ്ങി നടക്കു" അവള്‍ അപര്‍ണ്ണ.

" നിന്റെ വിയര്‍പ്പിന് ഇള നീരിന്റെ ഗന്ധം , ഞാനത് ആസ്വദിക്കുകയാണ്"

"നിനക്ക് പ്രേമം തലയ്ക്കു പിടിച്ചതിന്റെ വട്ടാ... വിയര്‍പ്പിന് ഇളനീരിന്റെ ഗന്ധമാണത്രേ, ഭ്രാന്തന്‍ കാമുകന്‍ " അവള്‍ അത് ആസ്വദിച്ചുകൊണ്ട്‌ കളിയാക്കി .

"അപ്പോള്‍ അന്ന് ഞാന്‍ നിന്നെ ചുംബിച്ചപ്പോള്‍ എന്റെ ചുണ്ടുകള്‍ക്ക് കണി വെള്ളരിയുടെ സ്വാദാണെന്ന് നീ പറഞ്ഞതോ ...... അതേതു ഭ്രാന്താണെന്റെ കള്ളക്കാമുകി ........"


..... അവളുടെ കണ്ണുകള്‍ തിളങ്ങി , കവിള്‍തടങ്ങളിലെ മഞ്ഞ മന്ദാരങ്ങള്‍ ഗുല്‍ മോഹര്‍ പുഷ്പങ്ങള്‍ക്ക് വഴിമാറി ...... അധരങ്ങള്‍ വിറ പൂണ്ടു ... അവ ഇപ്പൊള്‍പ്പോലും ഒരു ചുടു ചുംബനത്തിനു ദാഹിക്കുന്ന പോലെ .. മാറിടത്തിലെ മാന്‍കിടാങ്ങള്‍ മെല്ലെ ഉയര്‍ന്നു താഴുന്നു .....

അത് കോളേജ് ഡേക്ക് " മാര്‍ഗഴി തിങ്കളല്ലവാ " എന്ന ഗാനത്തിനൊപ്പം ആ മാസ്മരീകമായ ഭാവവാഹാദികളാല്‍ , നൃത്ത ചുവടുകളാല്‍ കാണികളെയപ്പാടെ അവള്‍ കയ്യിലെടുത്ത ദിവസം .

ഗ്രീന്‍ റൂമിലേക്കുള്ള ഇടനാഴിയില്‍ ഒരു കോണില്‍ മറഞ്ഞു നിന്ന എന്റെ അഭിനന്ദനങ്ങള്‍ , അടക്കാനാവാത്ത സ്നേഹവായ്പോടെ ചുംബന വര്‍ഷമായി പെയ്തിറങ്ങിയപ്പോള്‍ അന്നാദ്യമായി അവള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ അതില്‍ ലയിച്ചു നിന്നു. മുടിയില്‍ ചൂടിയ മുല്ലപ്പൂവിന്റെ മാദക ഗന്ധത്തിനൊപ്പം, വിയര്‍പ്പിന്റെ ആ ഇളനീര്‍ ഗന്ധം, ലിപ്സ്റ്റിക്കിന്റെ സ്വാദ് .

കൌമാരത്തില്‍ നിന്നും യൌവനത്ത്തിലെക്കുള്ള വളര്‍ച്ചയില്‍ കണക്കു തെറ്റി വളര്‍ന്ന ആ കുചദ്വയങ്ങള്‍
എന്റെ മാറിലമര്‍ന്നു തെല്ലു നേരത്തേക്ക് രൂപഭംഗം വന്നപ്പോള്‍ ..
ഒരു നീര്‍മാതളം കല്‍പ്രതിമയില്‍ നിപതിച്ചപോലെ ... പരസ്പരം പുണര്‍ന്നു , പടര്‍ന്നു , വിലയിക്കാന്‍ വെമ്പല്‍ പൂണ്ട രണ്ടു ശരീരങ്ങള്‍ ..അല്ല രണ്ടു ആത്മാവുകള്‍..





ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യത്തെയും അവസാനത്തെയുമായ സ്പര്‍ശന തീവ്രത.

പ്രണയത്തിന്റെ പവിഴമല്ലികള്‍, നിദ്ര പാതിചാരിയ വാതില്‍പഴുതിലൂടെ, കടന്നു വന്നെന്റെ സ്വപ്നങ്ങളില്‍ സുഗന്ധം വിതറി , കിനാവിന്റെ ശുഭ്ര കമ്പളത്തില്‍ കുംങ്കുമം ചൊരിഞ്ഞിട്ടു പോയ രാവുകള്‍ .

കണ്ണുകളില്‍ അവള്‍ കാല്‍ ചിലങ്കകളിഞ്ഞ , അഴകിന്റെ കുളിരലയായി ........

കാതുകളില്‍ അനുരാഗ ഗീതത്തിന്റെ നിശാഗന്ധി പൂക്കള്‍ , ഇറുങേ പൂത്തുലയുന്ന
ദളമര്‍മരം പൊഴിക്കുമ്പോള്‍ .....

എനിക്കൊരാളെ ഇത്രമേല്‍ സ്നേഹിക്കാനാകുമോ എന്ന് സന്ദെഹിച്ചിരുന്ന കാലം

അവളെന്തോ പറയാന്‍ വിതുമ്പി .... പിന്നെ സ്ത്രീ സഹജമായ, ലജ്ജയില്‍ കുളിച്ചിട്ടെന്നപോലെ താഴേക്ക്‌ നോക്കി ..പിന്നെ എന്റെ നേരെ നോക്കി മെല്ലെ പുഞ്ചിരിച്ചു കൊണ്ട് .. പറയാന്‍ വന്നത് വേണ്ടെന്നു വച്ച് ... നാണം പുതച്ച കുളിര്‍കാറ്റ് പോലെ എന്നെ തഴുകി കടന്നു പോയി ...
ഞാന്‍ ആ ഇളനീര്‍ ഗന്ധം അവാഹിച്ചെടുത്ത് രക്തധമനികളിലെക്കൊഴുക്കി പ്രണയപൂരിതമാക്കി... വെറുതെ എന്റെ കപോലങ്ങളില്‍ ആ ചുണ്ടുകളുടെ സ്നിഗ്ദത തിരഞ്ഞു ... വിരിമാറില്‍ ആ ചെന്തെങ്ങിന്‍ കരിക്കുകളുടെ ഇളം ചൂടുള്ള മൃദുത്വം ചികഞ്ഞു ... അതിപ്പോഴും അവിടെ അമര്‍ന്നിരിക്കുന്നുന്ടെന്നു തോന്നി ... എന്നെ കുളിര് കോരി .. പ്രണയത്തിന്റെ കുളിര്‍ ..പ്രപഞ്ചത്തിന്റെ ആദ്യം മുതല്‍ ...ഇന്നിതെ വരെ എത്ര എത്ര കാമുകന്‍മാര്‍ ഈ അനുഭൂതിയില്‍ ലയിച്ചിട്ടുണ്ടാവും ... അവരെല്ലാം ഇതേ മാസ്മരീകതയില്‍ മയങ്ങി കിടന്നിട്ടുണ്ടാകുമോ ... എന്റെ ചുണ്ടിലൊരു മൂളി പാട്ടുണര്‍ന്നു ...വെറുതെ കണ്ണ് ചിമ്മി ഞാനൊന്നു ചിരിച്ചു ... പിന്നെ സ്ഥല കാല ബോധം വന്നു ..ആരെങ്കിലും കണ്ടോ എന്ന് നോക്കി നടന്നകന്നു ....


അത് ഞങ്ങളുടെ ഫൈനല്‍ ഇയര്‍ ആയിരുന്നു . റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ നല്ല മാര്‍ക്കോടെ പാസ്സായി . ഞാന്‍ ഒരു പേപ്പര്‍ ഫെയിലായി . അതെഴുതി എടുക്കും വരെ ഒരു ജോലി നോക്കാമെന്ന് കരുതി .

പിന്നെ അവള്‍ കമ്പ്യൂട്ടര്‍ കോഴ്സിനു പോയി . ഞാനൊരു ചെറിയ ജോലിയിലേക്കും . ഇടയ്ക്കുള്ള ഫോണ്‍ വിളികള്‍ . അപൂര്‍വ്വമായ കണ്ടുമുട്ടലുകള്‍ . കുറച്ചു കാലം അങ്ങനെ പോയി . …………


ഒരു ദിവസം ഒരു പര്ഭ്രാന്തി നിറഞ്ഞ അവളുടെ ഫോണ്‍ കാള്‍ . എനിക്ക് നിന്നെ ഉടനടി കാണണം . കമ്പ്യൂട്ടര്‍ സെന്ടരിനടുത്തുള്ള ഒരു കഫേയില്‍ ഇരുന്നു അവള്‍ വിവരിച്ചു , ഒരു കല്യാണ ആലോചന വന്നിരിക്കുന്നു , ആള് ബോംബയില്‍ ബിസ്സിനെസ്സ് , അകന്ന ഒരു ബന്ധു കൂടിയാണ് . വീട്ടില്‍ എല്ലാവര്ക്കും ഇഷ്ടമായി . ഞാന്‍..... ഞാന്‍.... എന്താ ചെയ്ക . നീ പറ...... ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാ.

എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.

ഞാന്‍ വെറും ഇരുപത്തൊന്നു വയസ്സുകാരന്‍ . പഠിത്തം പോലും പൂര്‍ത്തിയായിട്ടില്ല . എന്തെല്ലാം ബാധ്യതകള്‍ , ഉത്തരവാദിത്വങ്ങള്‍, കിടക്കുന്നു . പിള്ളേര് കളി മാറാത്ത ഞാന്‍ എങ്ങനെ വീട്ടില്‍ എന്റെ കല്യാണ കാര്യം പറയും , എനിക്കാലോചിക്കാനെ വയ്യ . ഞങ്ങളുടെ വീടുകള്‍ തമ്മിലുള്ള സാമ്പത്തീകവും, സാമൂഹികവുമായ അന്തരം . പണത്തിലും , പ്രൌഡിയിലും ജനിച്ചു ജീവിക്കുന്നവള്‍ , അനിശ്ചിതമായ ഭാവിയെകുറിച്ച് ഓര്‍ത്താല്‍ കാത്തിരിക്കാന്‍ എങ്ങനെ പറയും. എത്ര നാള്‍ , അത്രകാലം ഇവള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ . ഞാന്റെ ഭയാശങ്കകള്‍ അവളോട്‌ പങ്കുവെച്ചു.


അവളുടെ കണ്ണുകള്‍ നിറഞ്ഞു , രണ്ടു തുള്ളി കണ്ണ് നീര്‍ എന്റെ കൈത്തണ്ടയില്‍ വീണു . അതെന്റെ ഹൃദയത്തിലാണ് വീണത്‌ . എന്റെ ആത്മാഭിമാനത്തെ അത് വല്ലാതെ പൊള്ളിച്ചു , നോവിച്ചു .


എന്ത് പറയേണ്ടു , എന്ത് ചെയ്യേണ്ടു എന്നെനിക്കറിയില്ലായിരുന്നു... എനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു ... ഇത്തരമോരവസ്ഥ ഞാന്‍ ഒരിക്കലും പ്രതീഷിചിട്ടില്ലായിരുന്നു ... പ്രണയിച്ചു .. വിവാഹം കഴിച്ചു ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചു ... പക്ഷെ അത് എന്ന് , എപ്പോള്‍ എന്നൊന്നും .. അതും ഇത്ര പെട്ടെന്ന് ... എന്റെ ചിന്തകള്‍ കുഴഞ്ഞു മറിഞ്ഞു ...

വിഷമിക്കല്ലേ ... കരയല്ലേ ... നമുക്ക് വഴിയുണ്ടാക്കാം .. അവര്‍ വന്നു കണ്ടിട്ട് പോകട്ടെ .. ഇങ്ങനെ എത്രയോ പെണ്ണ് കാണലുകള്‍ നടക്കും .. അതൊക്കെ ഒരു നാട്ടു നടപ്പല്ലേ .. ഞാനൊന്ന് ആലോചിക്കട്ടെ .. ഇപ്പൊ സമാധാനമായി വീട്ടില്‍ പോയി ... ആ ചെക്കന്‍ വരുമ്പോ മിടുക്കിയായി ചായയുമായി പോയി പഞ്ചാരയടിച്ചു നിക്ക്..
ഞാന്‍ അവളെ ചിരിപ്പിക്കാന്‍ ശ്രമിച്ചു .. അത് വിഫലമായി ,
ഞാനും ചിരിക്കാന്‍ ശ്രമിച്ചു .. അത് വികൃതമായി ...

എന്റെ സ്വപ്നങ്ങള്‍ക്ക് മീതെ , സങ്കല്‍പ്പങ്ങള്‍ക്ക് മീതെ നിസ്സഹായതയുടെ കരിമ്പടം പുതപ്പിച്ചു കൊണ്ട് അവള്‍ നടന്നു നീങ്ങി ... നടന്നകലുന്ന ആ കാല്‍ പാദങ്ങള്‍ എന്നില്‍ നഷ്ടപ്പെടലിന്റെ , വിയോഗത്തിന്റെ , കൂര്‍ത്ത മുള്ളാണികള്‍ വാരിയെറിഞ്ഞു .. അവ എന്റെ ഹൃദയ ഭിത്തികളില്‍ കൊണ്ട് രക്തം കിനിഞു ...

എനിക്കൊരു തീരുമാനമെടുത്തെ തരമുള്ളൂ ... അതാകട്ടെ ഇനിയുള്ള എന്റെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നതും ...... പക്ഷെ ... ഞാനെടുത്ത തീരുമാനം എന്നെ തന്നെ ഞെട്ടിച്ചു കളഞ്ഞു ..

8 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

യവ്വനാരംഭത്തില്‍ തന്റെ സഹപാഠിയെ പ്രണയിക്കേണ്ടി വന്നിട്ടുള്ള എല്ലാ ആണ്‍ കുട്ടികളും ഈയോരവസ്ഥയില്‍ക്കൂടി , കടന്നു പോയിട്ടുണ്ടാകും ..അതെനിക്ക് ഉറപ്പാണ്‌ ..

Patchikutty said...

കാത്തിരിക്കുകയായിരുന്നു ബാക്കി വായിക്കാന്‍... പിന്നെ... അന്യായ പ്രേമ സന്കലപ്പം, അതുപോട്ടെ ഞാന്‍ ഒന്നും പറയുന്നില്ല. പോരട്ടെ ബാക്കിം കൂടി വായിച്ചിട്ട് കമന്റാം

ജിജ സുബ്രഹ്മണ്യൻ said...

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തേണ്ടായിരുന്നു.എന്തു തീരുമാനമാണു എടുത്തത് എന്നറിയാൻ ആഗ്രഹം ഉണ്ട്.പോസ്റ്റ് നനായി കേട്ടോ.

മഞ്ഞുതുള്ളി.... said...

this an excellent piece of work chetta ,nice to see a neighbour in blogspot .. am sadeesh ( oru paavam panamkuzhikkaran) hope u know that place 6 Km from thottuva...
thakarppan prema sankalppam

ഇഞ്ചൂരാന്‍ said...

മുടിയില്‍ ചൂടിയ മുല്ലപ്പൂവിന്റെ മാദക ഗന്ധത്തിനൊപ്പം, വിയര്‍പ്പിന്റെ ആ ഇളനീര്‍ ഗന്ധം, ലിപ്സ്റ്റിക്കിന്റെ സ്വാദ് .
അപ്പൊ അന്ന് തുടങ്ങിയതാണോ ഈ ലിപ്സ്റ്റിക് തീറ്റ ?
ഇതൊക്കെ സത്യമാണോ ?
അതോ മനസ്സില്‍ ബാക്കി കിടക്കുന്ന ആഗ്രഹങ്ങേളാ ?
എന്തായാലും ഒരു ചെറുകഥ ആണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് .
തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി ........ ....

ചങ്കരന്‍ said...

എനിക്കു വയ്യ, പോരട്ടേ.. ഉഷാറാകുന്നുണ്ട്.

ശ്രീ said...

ക്യാമ്പസ് പ്രണയങ്ങള്‍ക്ക് കൂടുതലും കണ്ണീരില്‍ കുതിര്‍ന്ന കഥകളേ പറയാനുണ്ടാകുകയുള്ളൂ... അല്ലേ മാഷേ?
ക്യാമ്പസ്സുകള്‍‌ക്ക് അധികവും പറയാനുള്ളത്
കൊഴിഞ്ഞ പൂക്കളുടെ കഥകളായതെന്തേ...?


തുടരൂ...

Mr. X said...

ഓഹോ, കാമുകന്‍ ആയിരുന്നു അല്ലേ?
അസൂയ കൊണ്ട് പറയുന്നതേ അല്ല കേട്ടോ... ഈ പ്രേമം എന്നൊക്കെ പറയുന്നത് മഹാ ബോറന്‍, പൈങ്കിളി ഏര്‍പ്പാടാ...
(അതെ, മുന്തിരിക്ക് പുളിയല്ല, കയ്പ്പാണ്. ഒടുക്കത്തെ കയ്പ്പ്.)

കൊള്ളാം കേട്ടോ ചങ്ങായീ പോസ്റ്റ്.

"അവളെന്തോ പറയാന്‍ വിതുമ്പി .... പിന്നെ സ്ത്രീ സഹജമായ, ലജ്ജയില്‍ കുളിച്ചിട്ടെന്നപോലെ താഴേക്ക്‌ നോക്കി ..പിന്നെ എന്റെ നേരെ നോക്കി മെല്ലെ പുഞ്ചിരിച്ചു കൊണ്ട് .. പറയാന്‍ വന്നത് വേണ്ടെന്നു വച്ച് ... നാണം പുതച്ച കുളിര്‍കാറ്റ് പോലെ എന്നെ തഴുകി കടന്നു പോയി"

ഹൊ... കൊതിയാവുന്നു...
പക്ഷേ, ആ കയ്പ്പ്...!