http://www.cyberjalakam.com

ജാലകം

Monday, March 9, 2009

ദി ആല്‍കെമിസ്റ്റ് - വൈകിപ്പോയ വായന

ഇന്നലെയാണ്‌ വളരെ വളരെ നാളായി വായിക്കണം എന്നാഗ്രഹിച്ചിരുന്ന ആ പുസ്തകം വായിക്കാന്‍ കഴിഞ്ഞത്. വല്ലാതെ വൈകിപ്പോയ വായന .

ബ്രസീലിയന്‍ സാഹിത്യകാരന്‍ പൌലോ കൊയ്‌ലോയുടെ "ദി ആല്‍കെമിസ്റ്റ് ". സാന്റിയാഗോ എന്ന ഇടയ ചെറുക്കന്‍ , അവനുണ്ടാകുന്ന സ്വപ്ന ദര്‍ശനം . അതിന്റെ പ്രേരണയില്‍ അവന്‍ തന്റെ വര്‍ത്തമാന യാഥാര്‍ത്യങ്ങളെ ഉപേക്ഷിച്ചു തന്റെ സ്വപ്നത്തിന്റെ പൂര്‍ത്തീ കരണത്തിനായി യാത്രയാകുന്നു . പിന്നിടുന്ന വഴികളും , കാണുന്ന വ്യക്തികളും , അനുഭവിക്കേണ്ടി വരുന്ന പ്രശനങ്ങളും , ഇടയ്ക്കിടെ തിരിച്ചു പോകാനുള്ള വെമ്പലും , ഗത കാലത്തേ കുറിച്ചോര്തുള്ള നെടുവീര്‍പ്പുകളും , എല്ലാം ചേര്‍ന്നുള്ള മനോഹരമായ ഒരു സൃഷ്ടി . ജീവിതതിലെക്കാലത്തും സന്ദേഹിച്ചു ജീവിച്ചു തീര്‍ക്കുന്ന , ജീവിത യാത്രക്കിടയില്‍ തന്റെ സ്വപ്നങ്ങളെ ഉപേക്ഷിക്കുന്ന, ഭൂത കാല ജീവിതത്തിന്റെ സ്മരണ കളിലേക്ക് മടങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്ന, ശ്രമിക്കുന്ന മനുഷ്യന്‍ ... അവന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും , സംഭവത്തിലും ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നോര്മിപ്പിക്കുന്ന രചനാ പാടവം .

റോബിന്‍ ശര്‍മയുടെ " ദി മോങ്ക് ഹു സോള്‍ഡ് ഹിസ്‌ ഫെരാരി " വായിക്കുന്നതിനു മുന്‍പാണ് ഞാന്‍ ഇത് വായിച്ചതെന്കില്‍ ഇതായിരുന്നെനെ ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ചേറ്റവും നല്ല പുസ്തകം .

"വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്തകം ഓരോ പതിറ്റാണ്ട്ഇലും പിറന്നു വീഴുന്നു " എന്ന് ഡി സി ബുക്സ് പറഞ്ഞിരിക്കുന്നത് തികച്ചും ശരി തന്നെ ..

മനുഷ്യന്‍ ഹൃദയത്തിന്റെ ഭാഷ ശ്രദ്ധിക്കണം , പ്രപഞ്ചത്തിലെ അടയാളങ്ങളെ പിന്തുടരണം , പ്രപഞ്ചത്തിലെ വസ്തുക്കള്‍ക്ക് പരസ്പരമുള്ള ബന്ധം മനസ്സിലാക്കണം എന്നുള്ള മെസ്സേജുകള്‍ ഇത് വായനക്കാര്‍ക്ക് തരുന്നു ...

6 comments:

കുഞ്ഞന്‍ said...

സുനിലെ..ഇപ്പോഴാണ് നേരായ ട്രാക്കില്‍ വന്നുവീണത്. താങ്കളുടെ കഴിവുകള്‍ ബൂലോഗത്തിന് വേണം.. സീതയെ അന്വേഷിച്ച് കപികളും മറ്റും നടക്കുന്നതിനിടയില്‍ സീത ലങ്കയിലുണ്ടെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ അവിടേക്ക് എത്തിപ്പെടാന്‍ ആര്‍ക്കും പറ്റുകയില്ലെന്നുള്ള അവസ്ഥയിലാണ് ഹനുമാനെ ആ കാര്യം ഏല്പിക്കുന്നത്. എന്നാല്‍ സ്വന്തം ശക്തിയറിയാതെ ഹനുമാന്‍ തനിക്കു പറ്റില്ലെന്ന് പറയുകയും അപ്പോള്‍ ജാംബവാന്‍ ഹനുമാനെ അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് ചൊല്ലിക്കേള്‍പ്പിക്കുകയും അത് ഹനുമാന് ആത്മവിശ്വാസം ജനിപ്പിക്കുകയും ചെയ്തു. തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ഹനുമാന്‍ ലങ്കയിലേക്ക് സിംഹനാദം മുഴക്കി കുത്തിച്ചു ചാടുകയായിരുന്നു.( കപി പുംഗവനായ ഹനുമാന്‍ എങ്ങിനെ സിംഹനാദം മുഴക്കിയെന്നത് എനിക്കജ്ഞാതമാണ്)..ഈ കഥ സുനിലിന് ഒരു ഉത്തേജനമാകട്ടേ....സ്നേഹപൂര്‍വ്വം

ലോലന്‍ said...

അപ്പോള്‍ പറഞ്ഞു വരുന്നത് സുനില്‍ ഹനുമാനും...കുഞ്ഞന്‍ ജംബവനും ആണെന്നാണോ?...ഏതായാലും പുള്ളിയെ ഹനുമാന്‍ എന്ന് വിളിച്ചത് ശരിയായില്ല...തലയില്‍ മുടി ഇല്ലാന്ന് വച്ച് ഇങ്ങനെ കളിയാക്കാമോ?

ലോലന്‍ said...
This comment has been removed by the author.
ലോലന്‍ said...

ഇന്ന് ആ തേങ്ങ അടിക്കാരനെ കണ്ടില്ലല്ലോ? ..നിങ്ങള്‍ തമ്മില്‍ സൌന്ദര്യ പിണക്കത്തില്‍ ആണോ?

Anonymous said...

ramayanavum , mahabharathavum okke kadhakal matramay pariganichal atil sarikal onum undakila . athoru valiya viddithamay thonam.oru sadharanakaranu manasilakuna reethiyil sankeernavum thathwikavumaya aathmeeya njanam avataripikan rishimar kandethiya madyamangal aanu iva.athinte sariyaya visakalanam albhuthakaramaya arivum.aathma viswasavum .pakwathayum tharunathan.
vishnature@yahoo.co.in

Vishnu said...

ഞാനും വായിച്ചു ആല്‍കെമിസ്റ്റ്....
മനുഷ്യന്‍ എത്ര സുന്ദരമായ പദം