http://www.cyberjalakam.com

ജാലകം

Tuesday, July 14, 2009

ഇവന്‍റെ ചന്തിയേല്‍ ചൊറിയുണ്ടോ ?


“ഇവന്‍റെ ചന്തിയേല്‍ ചൊറി ഉണ്ടോടാ?" ഹെഡ്‌ മാസ്റ്റര്‍ പാരുഷ്യത്തോടെ ചോദിച്ചു

ഞാന്‍ എന്ത് പറയുമെന്നോര്‍ത്തു കുഴങ്ങി!

അന്ന് ഞാന്‍ കുറിച്ചിലക്കോട് എല്‍ പീ സ്കൂളില്‍ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥി. ഷിബു എന്റെ ക്ലാസ്സ്‌മേറ്റ്‌.

ഞങ്ങള്‍ക്കിടയില്‍ ഒരു രാശിക്കാകളി (ഗോലി) തര്‍ക്കം . ഞാന്‍ കളിച്ചു ജയിച്ചിട്ടും എല്ലാ രാശിക്കായും അവന്‍ സ്വന്തമാക്കി .. ഞാനുട്ണോ വിടുന്നൂ ...പിന്നില്‍ നിന്നും പിടിച്ചു വലിച്ചു മറിചിട്ടു, മണ്ണില്‍ കിടന്നുരുണ്ടു .

ഏതോ ഒരു സുമനസ്കന്‍ ഓടിച്ചെന്നു ഹെഡ്‌ മാസ്റ്ററോട് പറഞ്ഞു " ദേ സാറേ രണ്ടവന്‍മാര് അടി കൂടുന്നു . "

അവന്‍.. ആ... ബഹു മിടുക്കന്‍... തിരിച്ചു വന്നു ഞങ്ങളോട് പറഞ്ഞു " സാറ് നിങ്ങളോട് ഒപ്പീസിലേക്ക് ചെല്ലാന്‍ പറഞ്ഞു" നിറഞ്ഞ കൃതാര്‍ത്ഥതയോടെ അവന്‍ ഓടി മറഞ്ഞു .

ഞങ്ങള്‍ ഭയാശങ്ക കളോടെ മെല്ലെ ഓഫീസിലെത്തി .. എന്റെ ഭാഗം ഞാന്‍ വിശദീകരിച്ചു . കേട്ടു തീരും മുന്‍പ് ഹെഡ്‌ മാസ്റ്റര്‍ ഷിബുവിനോട് പറഞ്ഞു "

“നിക്കറൂരി ‍തിരിഞ്ഞു നിക്കെടാ..”

( ഇതാണ് ശിക്ഷയുടെ ആദ്യ നടപടി ക്രമം ,

ചന്തിയേല്‍ അടിച്ചാല്‍ പുറമേ പാട് കാണില്ലല്ലോ ,

പക്ഷെ നിക്കറൂരി അടിച്ചാലെ വേദനിക്കൂ

കാരണം ഒരു നിക്കര്‍ തയ്പ്പിച്ചു തന്നാ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇടണം എന്നതാ കാര്‍ന്നോന്മാരുടെ കണക്ക് . സൊ കിട്ടാവുന്നതില്‍ വച്ച് നല്ല കട്ടിയുള്ള തുണി മേടിച്ചു അടിച്ചതായിരിക്കും നിക്കര്‍ . അതിന്മേല്‍ അടിച്ചാല്‍ വല്യ വേദനയൊന്നും തോന്നില്ലാന്നുള്ളതൊക്കെ എല്ലാ വാധ്യാന്മാര്‍ക്കും അറിയാം.

പക്ഷെ നാട്ടുമ്പുറത്തെ പിള്ളേരാണ് , വല്ല ചോറിയോ ചിരങ്ങോ ചന്തിയേല്‍ ഉണ്ടേല്‍ , അതില്‍ അടികൊണ്ട് ചോര വന്നാ കാര്‍ന്നോന്‍മാര് ചോദിക്കാന്‍ സ്കൂളിലേക്ക് വരും ( മക്കളെ സ്നേഹിക്കുന്ന ചിലര്‍ മാത്രം, എന്റെ വീട്ടിന്നു വരില്ല, അവര്‍ സാറിനെ അഭിനന്ദിക്കും, കാരണം തല്ലിയാലല്ലേ പിള്ളേര് നന്നാവൂ .... തല്ലിപ്പഴുപ്പിച്ച പൊന്നിനും, തല്ലിപ്പടിപ്പിച്ച വിദ്യക്കും തിളക്കം കൂടുമത്രേ .. അതാണ് അവരുടെ ന്യായം.. എന്ത് രസമുള്ള ന്യായങ്ങള്‍ ? )

ഞാന്‍ മെല്ലെ പുറം തിരിഞ്ഞു നിക്കറൂരി നില്‍കുന്ന ഷിബുവിന്റെ കറുത്ത ചന്തിയിലേക്ക് ‍ നോക്കി. ഇല്ല.. ചൊറിയൊന്നും കാണുന്നില്ല .

"ഇല്ല സാര്‍ " ഞാന്‍ ‍പതിഞ്ഞ ശബ്ദത്തില്‍ തെല്ലു ഭയത്തോടെ പറഞ്ഞു .

ഹെഡ്‌ മാസ്റ്റരുടെ തടിയന്‍ ചൂരല്‍ വായുവില്‍ സീല്‍ക്കാരത്തോടെ ഉയര്‍ന്നു താണു ഷിബുവിന്റെ ചന്തിയില്‍ പതിച്ചു

" ശ്ശ് ..പ് ട്... പ് ട്... " രണ്ടു തവണ .
അവന്‍ ഒന്ന് ഞെളിഞ്ഞു പുളഞ്ഞു പിന്നെ ഏങ്ങലടിച്ചു കൊണ്ട് കരഞ്ഞു തുടങ്ങി ..

ഞാന്‍ ശരിക്കും ഭയന്ന് പോയി , അവന്റെ എങ്ങികരച്ചില്‍ എന്നെയും ഇപ്പോള്‍ കരയിക്കും എന്ന മട്ടാക്കി.

"ഇനി നീ തിരിഞ്ഞു നിക്കെടാ, എന്നിട്ട് നിക്കര്‍ ഊരെടാ" ഞാന്‍ ഞെട്ടിപ്പോയി

അതിനു ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ എന്ന ഭാവത്തോടെ ഞാന്‍ ഹെട്മാസ്റെരെ നോക്കി

"എന്തെടാ പറഞ്ഞിട്ട് അനുസരിക്കാന്‍ ഒരു മടി , മത്തക്കണ്ണും മിഴിച്ചു നോക്കുന്ന കണ്ടില്ലേ ങ്ങാ .."

ഞാന്‍ നിക്കറിന്റെ ബട്ടന്‍സ്‌ ഊരി ചന്തി മാത്രം വെളിയില്‍ കാണത്തക്ക രീതിയില്‍ നിക്കറിന്റെ പിന്‍ ഭാഗം മാത്രം താഴ്ത്തിയിട്ടു തിരിഞ്ഞു നിന്നു.
പക്ഷെ നിക്കറിന്റെ മുന്‍ ഭാഗം ഉയര്‍ത്തിപ്പിടിച്ചു .

അടുത്ത് നില്‍ക്കുന്ന ഷിബു എന്റെ കുഞ്ഞാഞ്ഞ കണ്ടാലോ എന്നുള്ള ലജ്ജ കൊണ്ടാണങ്ങനെ ചെയ്തത് . ഞാന്‍ ഒന്ന് പാളി നോക്കിയപ്പോള്‍ അവനും അങ്ങനെ തന്നെയാണ് നില്‍പ്പ് . പക്ഷെ ഏങ്ങലടിച്ചു കരയുന്നുണ്ട് .

"ഇവന്റെ ചന്തിയേല്‍ ചൊറിയുണ്ടോന്നു നോക്കിയേടാ " ചോദ്യം ഷിബുവിനോടാണ്

എന്നെ അമ്പരപ്പിച്ചു കൊണ്ട് അവന്‍ കരച്ചില്‍ നിര്‍ത്തി, പുറം കൈകൊണ്ടു കണ്ണും മൂക്കും തുടച്ചു , നിക്കര്‍ വലിച്ചു കയറ്റി, ബട്ടന്‍സ്‌ ഇടാനുള്ള സാവകാശം പോലും എടുത്തു സമയം പാഴാക്കാതെ , എന്റെ ചന്തിയില്‍ നോക്കിക്കൊണ്ട്‌ ആവേശത്തോടെ പറഞ്ഞു

"ഇല്ല സാര്‍ , ഒറ്റ എണ്ണം പോലും ഇല്ല "

അവന്റെ ഹെഡ്‌ മാസ്റ്ററോടുള്ള ആ ആത്മാര്തത കണ്ടപ്പോള്‍ എന്റെ ചന്തി നിറയെ ചൊറിയായിരുന്നേല്‍ പോലും അവന്‍ അങ്ങനെയേ പറയൂ എന്നെനിക്കു തോന്നി .

അപ്പോഴും ഞാന്‍ കരുതി ..ഇല്ല എന്നെ തല്ലില്ല ... ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, പോരെങ്കില്‍ ഈ ഹെട്മാസ്ടര്‍ നാരായണ പിള്ള സാര്‍ എന്റെ വകയിലുള്ള ഒരു അമ്മാവനുമല്ലേ ...

എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ചൂരല്‍ എന്റെ നിതംബങളിലോന്നിനെ ചുംബിച്ചു നിര്‍വൃതിയടഞ്ഞു .

പക്ഷെ ഒരു തവണ മാത്രം . ഒരു ഡിസ്കൌന്ട്.. തെറ്റ് ചെയ്യാത്തത് കൊണ്ടോ .. അതോ മച്ചുനന്‍ ആയതിനാലോ ..എന്തോ ..

ഷിബുവിന്റെ കണ്ണുകളിലെ തിളക്കം , മുഖത്തെ സന്തോഷം. ഒരു പുതിയ തീപ്പെട്ടി പടം കിട്ടിയ പോലുണ്ട് .


ഇനി ഇത് വീട്ടിലറിഞ്ഞു അടുത്ത അടിക്കുള്ള വല്ല കോളും കിട്ടുമോ എന്നോര്‍ത്ത് ഞാന്‍ കിടുങ്ങി .

എനിക്ക് നന്നായി നോന്തെങ്കിലും കരയില്ലെന്ന് ഞാന്‍ ഉറച്ചു .

പക്ഷെ വല്ലാതെ അപമാനിക്കപെട്ട പോലെ എനിക്ക് തോന്നി. എന്റെ സത്യസന്ധതക്ക് വിലയില്ലാതായി. അമ്മാവന്‍ എന്നോട് അനുഭാവം കാട്ടിയതുമില്ല.

എങ്ങിനെ കാട്ടാനാ...ചട്ടം പഠിപ്പിക്കാന്‍ ചേര്‍ത്ത പോലല്ലേ സ്കൂളില്‍ ചേര്‍ത്തത് ചേര്‍ക്കുന്ന സമയത്ത് അച്ഛന്‍ പറഞ്ഞു " അളിയാ ഇവന്‍ പഠിച്ചില്ലേല്‍ നല്ല അടി കൊടുത്തോണം, എന്ത് ചെയ്താലും ഞാന്‍ ചോദിക്കാന്‍ വരില്ല. ഏത് നേരോം കളി തന്നെ കളി , ഇരിക്കണ കണ്ടില്ലേ വെയിലും കൊണ്ട് കറുത്ത് കൊരഞ്ഞു"

എന്തോ ഭാഗ്യത്തിന് അവിടെ വച്ച് കിഴുക്കിയില്ല . അല്ലേല്‍ ഡയലോഗിന്റെ ഒപ്പം അങ്ങനെ ചില തലോടലുകളും ഉള്ളതാ ..

"ഇനി മേലില്‍ ഇവിടെങ്ങാനും രാശിക്കാ ( ഗോലി ) കളിചൂന്നറിഞ്ഞാ രണ്ടിന്റെം ചന്തി ഞാന്‍ അടിച്ചു പൊട്ടിക്കും , പൊക്കോ "


ഞാന്‍ നിക്കര്‍ കയറ്റിയിട്ടു , ബട്ടന്സുമിട്ടു കൊണ്ട് വരാന്തയിലേക്കിറങ്ങി , ആരെങ്ങിലും കണ്ടോ എന്ന് നോക്കി ... ഭാഗ്യം വേറെ പിള്ളേരാരും കണ്ടില്ല .. ഇവന് രണ്ടടി കൊണ്ടത് കൊണ്ട് ഇവന്‍ ആരോടും പറയില്ല .. ഹോ .. രക്ഷപെട്ടു .. ഇനി അതിന്റെ പേരില്‍ ആരും കളിയാക്കില്ലല്ലോ .

ക്ലാസില്‍ ഇരുന്നപ്പോഴെല്ലാം ചന്തി വേദനിക്കുന്നുണ്ടായിരുന്നു . കുളിപ്പിക്കുമ്പോള്‍ അമ്മ കണ്ടു പിടിച്ചാലോ എന്നോര്‍ത്ത് നടുങ്ങി.

ഞാന്‍ മെല്ലെ എതിവശത്തെ ബഞ്ചിലിരിക്കുന്ന ഷിബുവിനെ നോക്കി . അവനും ചന്തി വേദനിക്കുന്നുണ്ടാവും . എന്നാലും അവന്‍ എന്നെ നോക്കി ചിരിച്ചു . ഞാനും ചിരിച്ചു . ആരോടും പറയരുതെന്ന് അന്ഗ്യം കാണിച്ചു . കൊള്ളാം ഞാന്‍ ജീവന്‍ പോയാ ആരോടേലും പറയുമോ?

" നീ സ്കൂളില്‍ പോയതോ , അതോ ഉഴാന്‍ പോയതോ , ഇമ്മാതിരി ചെളി എവിടുന്നു വച്ച് തേച്ചെഡാ?, ഞാറ്റു കണ്ടത്തീന്നഴിച്ചു വിട്ട പോത്തിന്റെ പോലെയാ മേത്ത് ചെളീരിക്കണേ" അമ്മ ചകിരി ഇട്ടു മേല്തേക്കുമ്പോള്‍ അടികൊണ്ട ഭാഗം വേദനിച്ചിട്ടും മിണ്ടിയില്ല , ഇനി അതിന്റെ മേലെ വേറെ അടി കിട്ടണ്ടല്ലോ.. അല്ലേലും ഇവെര്‍ക്കെല്ലാം എപ്പൊഴും കാണും എന്തേലും കുറ്റം കണ്ടുപിടിക്കല്‍ .

"ഇനി അടുത്ത കാട്ടാളന്‍ എവിടെ പോയി കെടക്കുവാണോ എന്തോ.. പോയി വിളിച്ചോണ്ട് വാടാ .. പിടിച്ചു കുളിപ്പിക്കട്ടെ, വിയര്‍ത്തു നാറി നടക്കണ്ടാവും വല്ലോടതോടെം. രാത്രി വല്ലോം കഴിക്കണേ ഇനി വച്ചുണ്ടാക്കീട്ടു വേണം" പാടത്ത് നിന്ന് കയറി വന്നത്തിന്റെ കലിപ്പ് അമ്മക്ക് തീര്‍ന്നിട്ടില്ല . ഹാവൂ ഇനി അനിയനെ തിരയണം ..


ഏറെ കാലത്തിനു ശേഷം , കഴിഞ്ഞ വര്ഷം ഷിബുവിനെ കണ്ടപ്പോള്‍, പലതും പറഞ്ഞ കൂട്ടത്തില്‍ ഞാനീ കഥ ഒന്നോര്‍മ്മിപ്പിച്ചു . അവന്‍ കുറെ സമയമെടുത്തു ഇതൊന്നോര്‍മ്മിക്കാന്‍ . അതോ എന്നെ സമാധാനിപ്പിക്കാന്‍ "ങാ ഇപ്പോ ഓര്‍ക്കുന്നുണ്ട്" എന്ന് പറഞ്ഞതാണോ എന്നറിയില്ല . എന്നെപ്പോലെ ഈ വക കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്ന കിറുക്കൊന്നും അവനില്ലല്ലോ.

15 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഏറെ കാലത്തിനു ശേഷം , കഴിഞ്ഞ വര്ഷം ഷിബുവിനെ കണ്ടപ്പോള്‍, പലതും പറഞ്ഞ കൂട്ടത്തില്‍ ഞാനീ കഥ ഒന്നോര്‍മ്മിപ്പിച്ചു . അവന്‍ കുറെ സമയമെടുത്തു ഇതൊന്നോര്‍മ്മിക്കാന്‍ . അതോ എന്നെ സമാധാനിപ്പിക്കാന്‍ "ങാ ഇപ്പോ ഓര്‍ക്കുന്നുണ്ട്" എന്ന് പറഞ്ഞതാണോ എന്നറിയില്ല . എന്നെപ്പോലെ ഈ വക കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്ന കിറുക്കൊന്നും അവനില്ലല്ലോ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സുനില്‍,
നന്നായിട്ടുണ്ട്. സ്കൂളോര്‍മ്മകളിലേക്ക് എത്തിച്ചു ഈ പോസ്റ്റ്.
ആശംസകള്‍.

Anonymous said...

:)-
ഷിബു നുണ പറഞ്ഞതല്ലെ......
ശരിക്കും എത്ര ചൊറിയുണ്ടായിരുന്നു...

Patchikutty said...

:-) ഓര്‍മ്മകള്‍ മരിക്കുന്നില്ല അല്ലെ...

ramanika said...

baalyam sundaram !

VEERU said...

Hi sunil,

baalyakala smaranakal nannaayi ..pakshe theere cheruthayo ennoru samshayam !!!

Typist | എഴുത്തുകാരി said...

ഇങ്ങിനെ എത്രയെത്ര ഓര്‍മ്മകള്‍, ഇല്ലേ?

ശ്രീ said...

ബാല്യകാല സ്മരണകള്‍ കൊള്ളാം മാഷേ.

പക്ഷേ, അവസാനം പറഞ്ഞതു പോലെ ഇത്തരം കാര്യങ്ങള്‍ എല്ലാവരും ഓര്‍ത്തിരിയ്ക്കാറില്ല എന്ന് തോന്നുന്നു.

സൂത്രന്‍..!! said...

ഇഷ്ട്ടായി ശരിക്കും ... എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് ... സ്കൂള്‍ മുറ്റത്തെ പുളിയില്‍ കല്ല് എരിഞ്ഞതിനു... ഹി ഹി

Anil cheleri kumaran said...

നല്ല എഴുത്ത്..

Jayasree Lakshmy Kumar said...

:)

വയനാടന്‍ said...

:):)നന്നായിരിക്കുന്നു
സുഹ്രുത്തേ

khader patteppadam said...

കാലം...,ബാല്യം. വര്‍ണ്ണാഭം!

താരകൻ said...

നന്നായിട്ടുണ്ട്...ഒരു നൊസ്റ്റാൾജിയ...

Unknown said...

. എന്നെപ്പോലെ ഈ വക കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്ന കിറുക്കൊന്നും അവനില്ലല്ലോ. ithram kirukkan maar ippo kuravaa allea ? ee kirukkanu namovaagam .