http://www.cyberjalakam.com

ജാലകം

Wednesday, March 4, 2009

പെണ്‍കുട്ടികളുടെ ബാത്ത്റൂം

മനോഹരമായ വിദ്യാഭ്യാസകാലംഏറണാകുളം ജില്ലയിലെ പ്രകൃതി രമണീയമായ കാലടി ദേശം . പ്രശസ്തമായ ശങ്കരാ കോളേജ് . അങ്ങോട്ട്‌ പോകുന്ന വഴിക്ക് അത്രയേറെ പ്രശസ്ത്മല്ലെങ്കിലും അത്യാവശ്യം പ്രശസ്തമായിരുന്ന ഒരു പാരലല്‍ കോളേജ് . ആ കോളെജും കുറെക്കാലം ഈയുള്ളവന്റെ മഹനീയ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു. ഒരു കാല്‍ കൌമാരത്തിലും ഒന്ന് തിളയ്ക്കുന്ന യൌവനത്തിലും (അന്ന് ചൂടുകാലമായിരുന്നെ..) ചവിട്ടി തിമിര്‍ത്തു നടക്കുന്ന ഞങ്ങള്‍ പാവം കുട്ടികള്‍ . പഠിക്കാനെന്ന വ്യാജേന വീട്ടിലെ കൃഷി പണികളില്‍ നിന്നും രക്ഷപെട്ടു , ചുമ്മാ കുറെ പുസ്തകവും ച്ചുമ്മികൊണ്ട് ദിവസവും വരും . വല്ല തല്ലുകൊള്ളിത്തരോം പറഞ്ഞു, ചുമ്മാ പുട്ടിയുമിട്ടു അക്കൌണ്ട്ന്സിയുടെ തടിയന്‍ പുസ്തകോം ചുമന്നോണ്ട് വരുന്ന പെണ്ണുങ്ങടെ വായില്‍ നോക്കിയും (നോട്ടം വേറെയും ഉണ്ടേ ..) സമയം കളഞിരുന്ന അപാരമായ വിദ്യാഭ്യാസകാലം .

ഞങ്ങളുടെ ക്ലാസ്സില്‍ ഒരു അലിഖിത നിയമം ഉണ്ടായിരുന്നു . നാമെല്ലാം ഇന്ത്യാക്കാര്‍ , സഹോദരീ സഹോദരന്‍മാര്‍ , അതുകൊണ്ടാരും തമ്മില്‍ പ്രേമിക്കാന്‍ പാടില്ല, സ്നേഹിക്കാനെ പാടുള്ളു . എന്തൊരു കരിനിയമം . പ്രേമിക്കണേല്‍ , പന്ചാരയടിക്കണേല്‍ , കമെന്ടടിക്കണേല്‍ വേറെ ക്ലാസ്സിലെ പിള്ളാരുടെ പിറകെ നടക്കണം . അവിടെയുള്ളവന്മാര്‍ പൊന്നു പോലെ കൊണ്ട് നടക്കുന്നതാ ഓരോ അവളുമാരെയും എന്ന് കൂടി ഓര്‍ക്കണം .

എന്തെല്ലാം സഹനങ്ങള്‍, കഠിന പരീഷണങ്ങള്‍ , ത്യാഗങ്ങള്‍ . തലമുടി ചായ്ച്ചും ചെരിച്ചും ചീകി വച്ച് , ഉള്ള മീശ ചില മിനുക്ക്‌ പണികളൊക്കെ നടത്തി കറുപ്പിച്ചു കട്ടമീശയാക്കി , ശ്വാസം പിടിച്ചു തലയെടുപ്പുണ്ടാക്കി നടന്നു , ചന്ദനക്കുറിയും മഞ്ഞള്കുറിയും വരച്ചു , ജീന്‍സും , ബെല്‍ ബോട്ടം പാന്റും , ചിലപ്പോള്‍ കസവ് മുണ്ടും ഒക്കെ മാറി മാറി ഇട്ടു എത്ര കഷ്ടപെട്ടിട്ടാന്നോ കാക്ക കണ്ടാ കൊത്താത്ത ഓരോരുതിമാരോക്കെ ഒന്ന് മൈന്റ് ചെയ്യുന്നേ . ങ്ഹാ.. അതൊക്കെ ഒരു കാലം , ഇനി പറഞ്ഞിട്ടെന്താ കാര്യം . നമുക്ക് കഥയിലേക്ക് പോകാം .വലിയൊരു നീളന്‍ പറമ്പില്‍ രണ്ടറ്റത്തും ക്ലാസ് മുറികള്‍ . നടുക്ക് കുറച്ചു കൂടുതല്‍ ഏരിയയില്‍ ഉച്ചഭഷണം കഴിഞ്ഞു പാത്രം കഴുകുന്നതിനുള്ള സ്ഥലം . അതിനടുത്തായി രണ്ടു സൈടുകളിലായി ഓരോ മൂത്രപ്പുരകള്‍ . ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉള്ളത് . ആണ്‍കുട്ടികളുടെ മൂത്രപ്പുര നീളനും, പെങ്കുട്ടികളുടെത് എല്‍ ഷേപ്പിലും . എന്തുകൊണ്ട് പെണ്‍പിള്ളാരുടെ മൂത്രപ്പുര എല്‍ ഷേപ്പില്‍ പണിഞ്ഞു എന്നുള്ളത് പലരുടെയും
(എനിക്കില്ലാരുന്നു കേട്ടോ , വേറെ എന്തൊക്കെ ചിന്തിയ്ക്കാന്‍ കെടക്കുന്നു ) ഒരു നെടുങ്കന്‍ ഡൌട്ട് ആയിരുന്നു .
ഈ പൈപ്പുകളും , മൂത്രപ്പുരകളും പിന്നെ കുറച്ചു ഒഴിഞ്ഞ സ്ഥലവും , ഒക്കെ ചേര്‍ന്ന ഏരിയ ആയിരുന്നു എല്ലാ കുട്ടികളുടെയും പാരിസ് - പന്ചാരമുക്ക് . ഒന്ന് കണ്കുളിര്‍ക്കെ പരസ്പരം കാണണമെങ്കില്‍ , ഒരു വാക്ക് , ഒരു നോട്ടം , ഒരു ചെറു പുന്ചിരി , അങ്ങനെ ഹൃദയവും ഹൃദയവും ടെലി പ്പതി നടത്തുന്നിടം . ഇതൊക്കെ ഉച്ചയൂണിനെ പറ്റു. മറ്റുള്ള സമയങ്ങില്‍ അവിടെ തങ്ങാനോ , കറങ്ങി നടക്കാനോ അനുവാദമില്ല . അതുകൊണ്ട് ഈ സമയം പന്ചാരമുക്ക് ജനസാന്ദ്രം. പഠിപ്പിസ്റ്റുകള്‍ , കുഞ്ഞാടുകള്‍ എന്നീ ജീവികള്‍ ഊണ് കഴിഞ്ഞാല്‍ ക്ലാസ്സില്‍ കയറി , വല്ല കടല മുട്ടായി കൊറിക്കയോ , ഹോം വര്‍ക്ക് ചെയ്യുകയോ ആയിരിക്കും .

ഒരു ഉച്ചയൂണ്‍ സമയം .ബെല്ലടി കേട്ടപാടെ ഞാനും എന്റെ സഹ വായിനോക്കിയും കൂടി പുറത്തു കടന്നു പന്ചാരമുക്കിലേക്ക് നടന്നു .തൊട്ടടുത്ത ക്ലാസ്സിലെ രണ്ടു പെണ്‍കുട്ടികള്‍ , സര്‍വാംഗ സുന്ദരികള്‍ എന്നു ഭാവിക്കുന്നവര്‍ , ഞങ്ങളെ മൈന്റ് ചെയ്യാത്ത ഹൃദയ ശൂന്യകള്‍ മെല്ലെ മെല്ലെ കുണുങ്ങി ചിരിച്ചു പയ്യാരം പറഞ്ഞുകൊട്നു മൂത്രപ്പുരയിലേക്ക്‌ കയറുന്നു . ഒറ്റക്കും തെറ്റക്കും കുട്ടികള്‍ പന്ചാരമുക്കിലേക്ക് വരുന്നുണ്ട് .പെട്ടെന്ന് ഒരു നിലവിളി .

"അയ്യോ .. അയ്യോ ... എന്തായിത്‌ ... ശ്ശെ ..പോകൂ , ഓടിക്കൂ "

ഞങ്ങള്‍ നോക്കിയപ്പോള്‍ ശബ്ദത്തിന്റെ ഉറവിടം മൂത്രപ്പുര ..ങേ എന്തായിത്‌ .. ഇത്ര ധൈര്യം ഉള്ളവര്‍ ആര്? ..ഈ പട്ടാ പകല്‍ ഈ വൃത്തികേട്‌ കാണിക്കുന്നവന്‍ ആര് ?

ഇവനെ ഇന്ന് ശരിയാക്കിയിട്ട് തന്നെ കാര്യം .. ഈ അഹങ്കാരി പെണ്ണുങ്ങളുടെ പ്രീതി പിടിച്ചു പറ്റാനും, കോളേജിലെ ഹീറോ ആകാനും പറ്റിയ ചാന്‍സ് ,

ജ ..യ .. നെ , രജനികാന്ത് അണ്ണനെ ഒക്കെ മനസ്സില്‍ ധ്യാനിച്ച് ഞങ്ങള്‍ രണ്ടു പേരും കൂടി മൂത്രപ്പുരയിലേക്ക്‌ ഓടിക്കയറി .... ടാന്ഗ് ടാന്ഗ് ഡി ഡാന്ഗ്....

അവിടെ കണ്ട കാഴ്ച അതി ദാരുണം , ഭീകരം , പൈശാചീകം ...ഒരു പൂവന്‍ കോഴി പറന്നു കളിക്കുന്നു , പെണ്‍കുട്ടികളെ കണ്ടു പരിഭ്രമിച്ചു , പുറത്തു പോകാനാകാതെ ഓടി നടക്കുന്നു , ഒരുത്തിക്കൊരു മാന്തും കിട്ടി ..

ഇവളുമാര് വഴി അടഞ്ഞുനില്‍ക്കുന്ന മൂലം അതിനു പുറത്തു പോകാന്‍ പറ്റുന്നില്ല .

ഞങ്ങളെ കണ്ടതും അവളുമാര്‍ കാറി " അയ്യേ , നിങ്ങള്‍ എന്തിനാ ഇതിനകത്ത് കേറിയേ , അയ്യേ നാണമില്ലല്ലോ , പുറത്തു പോ .."


അവന്‍ - ഞങ്ങളുടെ പ്രതീഷകളെ തകര്‍തെറിഞ്ഞവന്‍ - ആ പൂവന്‍ കോഴി ഈ ബഹളതിനെടക്ക് , ഞാനൊന്നുമറിഞ്ഞില്ലേ .. ഇനി നിങ്ങളായി നിങ്ങടെ ..പാടായി എന്ന മട്ടില്‍ ഇറങ്ങിപോയി ..


ഞങ്ങള്‍ എന്ത് പറയാന്‍ ... "അല്ലാ ഒരു കരച്ചില് കേട്ടിട്ട് വന്നതാ" ..."പിന്നെ കരച്ചില് കേട്ടാ ആരേലും ഓടി പെണ്ണുങ്ങടെ മൂത്രപ്പേരെ കേറുവോ .. പോ പോ , പെട്ടെന്ന് പോ ..ആരേലും കാണും മുന്പ് .."

പിന്നെന്തു പറയാന്‍ .. തലയും കുമ്പിട്ടു പോന്നു ..

പുറത്തിറങ്ങിയപ്പോള്‍ ഒരു പൂരത്തിനുള്ള പിള്ളേര്‍ നില്കുന്നു ..

ഞങ്ങള്‍ കുറ്റക്കാരല്ലെന്നും, നിലവിളിക്കുന്ന കേട്ട് കയറിയതാനെന്നും ഒക്കെ പറയണം എന്നുണ്ടായിരുന്നു ... ആര് കേള്‍ക്കാന്‍ ..


അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല , പെണ്‍പിള്ളേരുടെ മൂത്രപ്പുരെന്നു നിലവിളിയും , പിന്നെ രണ്ടു ആണുങ്ങള്‍ ഇറങ്ങി വരുന്നതും കണ്ടാല്‍ ആരായാലും അങ്ങനെ അല്ലെ ചിന്തിക്കൂ ..

ഞങ്ങള്‍ തിരിഞ്ഞു നടന്നു .. പിന്നില്‍ കൂക്കി വിളി , കമന്റുകള്‍ ,

"ഓ കണ്ടാ എന്ത് ഡിസന്റ് , കയ്യിലിരിപ്പോ ഇങ്ങനെ , വൃത്തികെട്ടവന്‍ മാര്, അയ്യയ്യേ "


ആ അഹങ്കാരി പെണ്ണുങ്ങള്‍ ഞങ്ങള്‍ക്കനുകൂലമായി സംസാരിച്ചതുമില്ല ...

എന്തായാലും ഒരു പുതിയ അലിഖിത കരിനിയമം കൂടി വന്നു ... യേത് പെണ്ണ് മൂത്രപ്പുരെ
കേറിയാലും ഒരുത്തി പുറത്തു കാവല്‍ നില്‍ക്കും ... നമ്മളെ നാണം കെടുത്താന്‍ ..അല്ലാണ്ടെന്താ ..

പിന്നെ ഈ നാണക്കേടില്‍ നിന്നും ഞങ്ങളെ രക്ഷിച്ചത്‌ ഒന്ന് മാത്രമായിരുന്നു ..

മറ്റൊന്നുമല്ല തൊലിക്കട്ടി ആയിരുന്നു ... ഞങ്ങളുടെ അപാരമായ തൊലിക്കട്ടി ..

നമുക്കിത് വല്ലോം ഒരു വിഷയമാണോന്നെ ... ഹല്ല പിന്നെ..

12 comments:

ഇഞ്ചൂരാന്‍ said...

കൊള്ളാം മാഷെ ....ആദ്യം തേങ്ങ ..... പിന്നെ വായിച്ചു കമന്റാം.....

ചങ്കരന്‍ said...

ഹൊ!! വ്രത്തികെട്ടവന്‍

ലോലന്‍ said...

ഈ ഇന്ചൂരാന് നാട്ടില്‍ തേങ്ങ കച്ചവടം ആയിരുന്നോ? വായിച്ച് നോക്കുന്നതിനു മുമ്പേ തേങ്ങ അടിക്കാന്‍ നടക്കുന്നു....@#*$ മോന്‍...

Unknown said...

kozhikatha okke chumma aanannu manasilayi chetta...satyam para vallathum nadannaaaaaaa..hihi

കുഞ്ഞന്‍ said...

മാഷെ..

ഹഹ.. നല്ല രസകരമായ സംഭവം വായനക്കാര്‍ക്ക്. സത്യത്തില്‍ പൂവങ്കോഴിയുടെപേരു പറഞ്ഞ് നിങ്ങള്‍ കോഴികളായതാണൊ? അന്നത്തെ ആ അസംഭവത്തിനുശേഷം മാര്‍ക്കറ്റ് ഇടിഞ്ഞുവല്ലെ..? അതൊ അവളില്‍ ഒരാള്‍ക്ക് അനുരാഗം മൊട്ടിട്ടൊ? യേത് സിനിമയിലൊക്കെ കാണുന്നതുപോലെ.

മനസ്സാവാചാകര്‍മ്മണാ അറിയാതെ പഴികേള്‍ക്കേണ്ടിവരുന്ന അവസ്ഥ അത് മാറാരോഗത്തിനു തുല്യമാണു മാഷെ

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എന്റെ കുഞ്ഞന്‍ മാഷെ , എന്താന്നറിയില്ല ഒരു പെണ്ണും ഇതുവരെ എന്നോട് അനുരാഗം ഉണ്ടെന്നു പറഞ്ഞിട്ടില്ല .
ഞാനും പറഞ്ഞിട്ടില്ല . ഇവിടെ ഈ ഗള്‍ഫില്‍ വന്നതിനു ശേഷമാ എന്റെ ഭാര്യയോടു പോലും എനിക്ക് ഇത്രയ്ക്കു സ്നേഹം ഉണ്ടെന്നു മനസ്സിലായത്‌ . അത്രയ്ക്ക് ബോറനായ എന്നോട് ആര്‍ക്കാ മാഷെ അനുരാഗം തോന്നുക ..

വീകെ said...

ഇതൊന്നും അത്ര ശരിയല്ല മാഷെ....

പാവം ആ പെങ്കൊച്ചുങ്ങടെ ഭാവി എന്തായാവൊ...!!?

Unknown said...

eniku ethyalum oru kazha kannan patti ..............

Unknown said...

is it st george collage?

എല്‍ദോ തോമസ്‌ said...

ഇത്രയും വര്‍ഷം ആയില്ലേ? സ്വന്തം കാലില്‍ ആയില്ലേ? ഇനിയെങ്കിലും സത്യം പറ. ചുമ്മാ പാവം പൂവന്‍ കോഴിയുടെ തലയില്‍ വെച്ചതല്ലേ? :-)

Echmukutty said...

അയ്യോ!

Anas. M said...

കോഴി , കൂവല്‍...... എന്തെല്ലാം കള്ളങ്ങള്‍