ചിലര്‍ നമ്മുടെ ജീവിതത്തിലെക്കെത്തുന്നത്
പൂമണവുമായി വരുന്ന കുളിര്‍ കാറ്റ് പോലെ
സ്നേഹത്തിന്റെ , സൌഹൃദത്തിന്റെ ,
വാത്സല്യത്തിന്റെ , പിന്നെ വാന്ഗ്മയമാക്കാനാവാത്ത
ഏതൊക്കെയോ വികാര ഭേദങ്ങളുണര്‍ത്തുന്നത്
അത് വരെയുള്ള എല്ലാറ്റിനെയും നിഷ് പ്രഭമാക്കിക്കൊണ്ട്
ഇതനശ്വരം എന്ന് തോന്നിപ്പിച്ചു കൊണ്ട്
ആഴത്തില്‍ വേരുറപ്പിക്കുന്നത്
ഇക്കാലമത്രയും ഇവരെവിടെയായിരുന്നു
എന്ന് വിസ്മയിപ്പിച്ചു കൊണ്ട്
നാം തിരിച്ചറിഞ്ഞിരുന്നിട്ടില്ലാത്ത
നമ്മുടെ ഏതൊക്കെയോ ശൂന്യതകളെ
നിര്‍വൃതിയാല്‍ നിറക്കുന്നത്
മലനിരകളെ പൊതിഞ്ഞ
മഞ്ഞു പോലെ
വന്നു ചേര്‍ന്നതിലും വേഗത്തില്‍ മഞ്ഞു പോലെ
അവര്‍ പോയ്മറയുമ്പോള്‍
ഒരിക്കലുമിവരെ കണ്ടുമുട്ടേണ്ടിയിരുന്നില്ല
എന്ന് തോന്നിപ്പിക്കും വിധം
ഇട നെഞ്ച് വേദനിച്ചു കൊണ്ടേയിരിക്കും
ഏതാള്‍ക്കൂട്ടത്തിലും ശൂന്യത മണക്കും
പിന്നെയെല്ലാം വിസ്മൃതിയിലേക്ക് മറഞൊഴുകുമ്പോള്‍
ആകുലതകളാലും, ഉത്കണ്ടകളാലും നീറിയ
നിമിഷങ്ങളെ കുറിച്ചോര്‍ത്തു നാണിച്ചേക്കാം
പിന്നെ തെല്ലു ജാള്യത പുതച്ചു ചിരിക്കയും
ആപ്പോഴും അവരുടെ സ്നേഹനിശ്വാസങ്ങളുടെ
ഊഷരവും, ഉര്‍വ്വരവുമായ ഗന്ധങ്ങള്‍ നിമിഷങ്ങളെ കുറിച്ചോര്‍ത്തു നാണിച്ചേക്കാം
പിന്നെ തെല്ലു ജാള്യത പുതച്ചു ചിരിക്കയും
ആപ്പോഴും അവരുടെ സ്നേഹനിശ്വാസങ്ങളുടെ
അപൂര്‍വ്വമായെങ്കിലും സ്മൃതികളില്‍
പെയ്തിറങ്ങാറില്ലെന്നു നിനക്ക് പറയാനാകുമോ......?
25 comments:
എത്ര പെട്ടെന്നാണ് , എവിടെ നിന്നെന്നറിയാതെ
ചിലര്‍ നമ്മുടെ ജീവിതത്തിലെക്കെത്തുന്നത്
പിന്നെയെല്ലാം വിസ്മൃതിയിലേക്ക് മറഞൊഴുകുമ്പോള്‍
പഴയ ചാപല്യങ്ങളെ കുറിച്ചോര്‍ത്തു നാണിക്കും,
പിന്നെ മെല്ലെ ജാള്യത പുതച്ചു ചിരിക്കും
Ambada kalla
അല്ലേലും ഗന്ധങ്ങള്‍ക്ക് മരണമില്ലല്ലോ
സംഭവം രസകരവും മനോഹരവും അതിലേറെ കാവ്യാത്മകവുമായി എഴുതിയിട്ടുണ്ട്. അതിന് അഭിനന്ദനങ്ങള്‍ ആദ്യം, പക്ഷെ ഇത് ആര് ആരോട് എപ്പോ എന്തിന് പറഞ്ഞു എന്ന് സന്ദര്‍ഭം വിവരിച്ച് ആശയം വ്യക്തമാക്കിത്തരണം കുറഞ്ഞ പക്ഷം നയം വ്യക്തമാക്കുകയെങ്കിലും വേണം.
“ഒരിക്കലുമിവരെ കണ്ടുമുട്ടേണ്ടിയിരുന്നില്ല
എന്ന് തോന്നിപ്പിക്കും വിധം
ഇട നെഞ്ച് വേദനിച്ചു കൊണ്ടേയിരിക്കും“
ആരാണ് വന്ന് തീ വെച്ച് പോയത്? ;)
കവിത നന്നായീട്ടാ.
manassilaayi ttaa !!! da kalla...!!
അത് കറക്റ്റ്...ചിലപ്പോഴെങ്കിലും നമുക്ക് തോന്നാറുള്ളത്..
സുനിലേ...ഏതു പെണ്‍കുട്ടിയെപ്പറ്റിയാ ഈ എഴുതിയേ?? ഭാര്യയുടെ അടുത്ത് ഞാന്‍ പറഞ്ഞുകൊടുക്കും...നോക്കിക്കോ... :-)
നല്ല കവിത കേട്ടോ...ഒരു സംശയം, ഇതൊരു ഗദ്യകവിത അല്ലേ???
നല്ല കവിത
വളരെ നല്ല കവിതയാണ്.. കവിതയിലൂടെ ജീവിത സത്യം നല്ലപോലെ പറഞ്ഞിരിക്കുന്നു... എത്രയോ വേരുറച്ച ബന്ധങ്ങള്‍ ഒടുവില്‍ വേരിളകി മറയുമ്പോള്‍ നഷ്ടപ്പെടല്‍ വളരെ സ്വാഭാവികം... പിന്നെയെല്ലാം നല്ല ഓര്‍മ്മകള്‍....
ആശംസകള്‍
Please see the same comment in
http://enikkuthonniyathuitha.blogspot.com/
കൊള്ളാം. ചിന്തയുടെയും ഭാവനയുടെയും
ഒത്തുച്ചേരല്‍ നന്നായിട്ടുണ്ട്.
ശരിയാണ് സുനിലെ ഒരു നല്ല സത്യം എഴുതി
nannaayirikkunnu..nalla varikal..eshtamaayi..
ഒരിക്കലുമിവരെ കണ്ടുമുട്ടേണ്ടിയിരുന്നില്ല
സൌഹൃദവും, പ്രണയവും അങ്ങനെയാണ്,
ചിലത് നമ്മെ നിലനിര്‍ത്തും,
ചിലത് നമ്മെ നിരാശയുടെ പടുകുഴിയില്‍ തള്ളും.
കവിത നന്നായി, ആശംസകള്‍.
സ്നേഹപൂര്‍വ്വം
താബു
എത്ര പെട്ടെന്നാണ് , എവിടെ നിന്നെന്നറിയാതെ
ചിലര്‍ നമ്മുടെ ജീവിതത്തിലെക്കെത്തുന്നത്
വളരെ സത്യമാണ്..എന്ത് പെട്ടന്നാണ്.,
നല്ല വരികള്‍ - പക്ഷെ ഒരു പറഞ്ഞുപോകുന്ന പ്രതീതി ഉണ്ടാക്കി, ചിലപ്പോള്‍ അതായിരിക്കാന്‍ അതിന്റെ ആകര്‍ഷണീയത, എന്തെന്നാല്‍ വായന ഒഴുകി നീങ്ങി.
valare nannayittundu..... aashamsakal....
well
ഈ ഗ്രഹാതുരതത്തിന്റെ
കണ്ണീര്‍ ..
ചിലപ്പോള്‍ അതൊരു സുഖം ആണ്..
ഇല്ലെങ്കില്‍ എന്ടോസുള്‍ഫാന്‍ ഒരുപാട്
വേണ്ടി വരും..
എല്ലാം അവിചാരിതമാണ്. ചിലരില്‍ അതൊരു ഘോഷയാത്രയായി അനുഭവപ്പെടും. യാത്രയില്‍ മുഖത്തെക്കടിക്കുന്ന സമീരണനും ഓരോ പുതിയ കഥകള്‍ പറഞ്ഞിട്ട് പോകും.. മറന്നതിനെ ഓര്‍ക്കാന്‍ ആഗ്രഹിക്കാതതിനെ അതിനെയും കാറ്റു ഓര്‍മ്മിപ്പിക്കും. ഈ യാത്രയില്‍ ജീവിതം മണക്കുകയും കാറ്റു മനസ്സിനെ പറയുകയും ചെയ്യും. ഇനിയും, നാളുകള്‍ പോകെ ഇതിനെ സന്തോഷത്തോടെ ഓര്‍ത്തെടുക്കാനും ഈ യാത്രകള്‍ നമ്മോട് ഗുണദോഷിക്കും. അന്ന് കാറ്റ് മറ്റൊരു കഥ പറയും. ആ കഥ കേള്‍ക്കാനും ഞാന്‍ ഇവിടെ വരാം.. മറ്റെല്ലാമെന്നത് പോലെ അതിനെയും എന്നോട് പറയാന്‍ മറക്കരുതേ...!!!
നന്നായിട്ടുണ്ട്...കേട്ടൊ ഭായ്
എത്ര പെട്ടെന്നാണ് , എവിടെ നിന്നെന്നറിയാതെ
ചിലര്‍ നമ്മുടെ ജീവിതത്തിലെക്കെത്തുന്നത്!
വളരെ സത്യം!
'' ആപ്പോഴും അവരുടെ സ്നേഹനിശ്വാസങ്ങളുടെ
ഊഷരവും, ഉര്‍വ്വരവുമായ ഗന്ധങ്ങള്‍
അപൂര്‍വ്വമായെങ്കിലും സ്മൃതികളില്‍
പെയ്തിറങ്ങാറില്ലെന്നു നിനക്ക് പറയാനാകുമോ......?'' iyal thannea paryooo ...... hahahhahahah
(Y)
Post a Comment