http://www.cyberjalakam.com

ജാലകം

Tuesday, April 14, 2009

കിളിമന്ജാരോയിലെ രാപ്പകലുകള്‍ - അവസാന ഭാഗം .



അപര്‍ണയും മറ്റു കാവിധാരികളും ഞങ്ങളെ കടന്നു പോയി . എന്നോട് എന്തെങ്കിലും ഒന്ന് , ഒരു വട്ടം കൂടെ അവള്‍ പറയും എന്ന് ഞാന്‍ പ്രതീക്ഷിച്ചു . പക്ഷെ അതുണ്ടായില്ല . ഞാന്‍ തിരിഞ്ഞു ഉദയിനെ നോക്കി .

അവന്‍ വല്ലാതെ ചകിതനായി, അവന്റെ സുന്ദരമായ മുഖം വിളറി വെളുത്തു, കാണപ്പെട്ടു.
അതിനും മാത്രം അവള്‍ ഒന്നും പറഞ്ഞില്ലല്ലോ ? ഞാന്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു ..

ഉദയ് എന്നോട് എന്തൊക്കെയോ ചോദിക്കാനുള്ള ഉദ്യമതിനിടെയാണ് അവള്‍ നടന്നു വന്നത് . അവനെ നോക്കി ഇത്രമാത്രം പറഞ്ഞു "ഈ കിളിമന്ജാരോക്കപ്പുറം നിങ്ങളുടെ ബന്ധം തുടരാന്‍ പാടില്ല . അത് നിങ്ങളെ രണ്ടാളെയും ദോഷമായി ബാധിക്കും ." അവനോടത് പറഞ്ഞപ്പോള്‍ അവളുടെ ചുണ്ടില്‍ ചെറിയൊരു മന്ദഹാസം മൊട്ടിട്ടു നിന്നപോലെ എനിക്ക് തോന്നി

അതാവണം അവനെ ഇത്ര കണ്ടു നിശബ്ദനാക്കിയത് .
അവന്‍ ഞങ്ങളുടെ സംസാരത്തെ കുറിച്ചോ , പരിചയത്തെ കുറിച്ചോ പിന്നെ യാതൊന്നും ചോദിച്ചില്ല .

"ഇതൊക്കെ ചുമ്മാ ഓരോ പ്രവചനങ്ങളല്ലേ .. വിട്ടു കള ..ഞാന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ല .. നീയോ .." ഞാന്‍ ചോദിച്ചു ..അവന്‍ മറുപടി ഒരു ചിരിയിലൊതുക്കി ..

അങ്ങനെ എന്റെ ഓര്‍മകളില്‍ ആ ഇളനീര്‍ ഗന്ധം , കര്‍പ്പൂര ഗന്ധമായി, കാതുകളില്‍ മാര്‍ഗഴി തിങ്കള്‍ മന്ത്ര ധ്വനിയായി , കണ്ണുകളില്‍ കാവി പുതച്ച , അതീന്ദ്രിയ ശക്തികളുള്ള നോട്ടങ്ങളായി .

കുറെ ഏറെ ക്കാലത്തേക്ക് , എന്തിനു ഇപ്പോള്‍ പോലും കുത്തിനോവിക്കുന്ന ഒരു വേദന , അല്‍പ്പം ധൈര്യം കാണിച്ചിരുന്നെങ്കില്‍ അവള്‍ക്കിത്ര ദുരിതങ്ങള്‍ ഒരിക്കലും നേരിടേണ്ടി വരുമായിരുന്നില്ലെന്ന കുറ്റ ബോധം എന്നെ വേട്ടയാടാറുണ്ട് . ആര്‍ഭാടങ്ങള്‍ കുറഞ്ഞാലും നല്ലൊരു ജീവിതം ഞങ്ങള്‍ക്കുണ്ടാക്കാമായിരുന്നു . പിന്നെ ആശ്വസിക്കും , അവള്‍ പറഞ്ഞത് പോലെ അത് അവളുടെ വിധി , അല്ലെങ്ങില്‍ നിയോഗം . ഇത് എന്റെയും , ഈ കരള്‍ പൊള്ളുന്ന ഓര്‍മ്മകള്‍ .

പിറ്റേന്ന് രാവിലെ ലോറിക്കാരന്‍ ലോഡുമായെത്തി. ഉദയ് എന്റെ യാത്രക്കൂലിക്കുള്ള ഉപഹാരം പോലെ രണ്ടു കുപ്പി "ചാംബ " കൊടുക്കുന്നതും കുറച്ചു കുശലം പറയുന്നതും കണ്ടു . എന്നെ ഇറക്കിവിടെണ്ടതും മറ്റും പറഞ്ഞെല്‍പ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു കൊണ്ട് അവന്‍ എന്നെ കെട്ടിപ്പിടിച്ചു . എനിക്കും വല്ലാത്ത ഒരു വിങ്ങല്‍ , മനസ്സിലൊരു നീറ്റല്‍ , ഒരാഴ്ച ഒന്നിചു ഉണ്ടും ഉറങ്ങിയും , സൂര്യന് കീഴെയുള്ള എല്ലാറ്റിനെ കുറിച്ചും ചര്‍ച്ച ചെയ്തും കഴിച്ചു കൂട്ടിയിട്ട്‌ , ഈ വേര്‍പാട് തരുന്ന വേദന , അത് വല്ലാത്തത് തന്നെ .

ഞാന്‍ അവന്റെ തോളത്തു തട്ടി ,

“വിഷമിക്കേണ്ട നിന്റെ നമ്പരും അഡ്രസ്സും എന്റെ ഡയറിയില്‍ ഉണ്ടല്ലോ.
എന്റെ നമ്പര്‍ നിന്റെ കയ്യിലും ഉണ്ടല്ലോ , ഇടയ്ക്കു ഫോണ്‍ വിളിക്കാം , പിന്നെ ഈ വെകേഷനു നമുക്ക് കേരളത്തില്‍ എന്റെ വീട്ടിലേക്കു പോകാം . ഓക്കെ... “

അവന്‍ പൊടുന്നനെ എന്നെ ദൃഡമായി ആലിംഗനം ചെയ്തു .
എന്റെ കവിളുകളില്‍ തെരു തെരെ ചുംബിച്ചു .
ആ സ്നേഹാധിക്യം എന്നെ തരളിതനാക്കി , എന്റെ ഹൃദയം വല്ലാതെ ആര്‍ദ്രമായി

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി , എന്റെ കണ്ണിലും കണ്ണീര്‍ നിറഞ്ഞു തുളുമ്പി ....

ലോറിയില്‍ കയറിയിരു‌നു കഴിഞ്ഞപ്പോള്‍ അവന്‍ ഏതോ ചെടിയുടെ ഒരു ചെറിയ വേര് എനിക്കെടുത്തു തന്നു . ഇത് " ഭാന്ഗ് " എന്ന ചെടിയുടെ വേരാ. ദൂരം കുറെ ഏറെയുണ്ട് , ഡ്രൈവര്‍ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല , പിന്നെ പുള്ളിക്ക് ഭാഷയുടെ പ്രശ്നവും ഉണ്ടാകും . ഇത് ചവചോണ്ടിരുന്ന നല്ല ഉറക്കം കിട്ടും . ഒരു ചെറിയ ലഹരിയും ഉണ്ട് . നല്ല സ്വപ്നങളും കണ്ടു മയങ്ങാം . ഉണരുമ്പോഴേക്കും ഗുല്‍ബര്‍ഗ്ഗ് എത്താം .

കുഴപ്പം വല്ലതും ഉണ്ടാകുമോ ..ഞാന്‍ ചിരിച്ചു കൊണ്ട് അതും കൈക്കലാക്കി യാത്ര പറഞ്ഞു ..

ഉദയ് ഞാന്‍ കാഴ്ചയില്‍ നിന്നും മറയുന്നതു വരെ കൈ വീശികൊണ്ട് അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു . എന്നോട് ക്ഷമിക്കൂ എന്ന് അവന്‍ മന്ത്രിക്കുന്നപോലെ എനിക്ക് തോന്നി

അങ്ങനെ മനോഹരമായ കിളിമന്ജാരോയിലെ... നീല മാങ്ങകളോട് ... ഒരാഴ്ചത്തെ സഹവാസതോട് ... ഒക്കെ ..വിടപറഞ്ഞു കൊണ്ട് ... ആ ഹരിത ഭംഗി ആവോളം നുകര്‍ന്ന് കൊണ്ട് ,
എന്റെ സര്‍വ്സ്വമായിരുന്ന പ്രണയിനിയെ സര്‍വസംഗപരിത്യാഗിയായി കണ്ടു കൊണ്ട്...മനസ്സിലന്നോളം ജ്വലിച്ചു പോന്ന പ്രണയ കനല്‍ എരിച്ചടക്കി ഞാന്‍ യാത്രയായി ..

ഈ ഒരാഴചത്തെ എന്റെ ജീവിതത്തില്‍ ഉണ്ടായ അവിശ്വസനീയമായ സംഭവ പരമ്പര കളെ കുറിച്ചോര്‍ത്തു കൊണ്ട് , ഞാന്‍ ആ വേരും ചവച്ചിരുന്നു . കുറച്ചു കഴിഞ്ഞു മെല്ലെ ഉറങ്ങി തുടങ്ങി .

ഉണരുമ്പോള്‍ ഞാന്‍ ഗുല്‍ബര്‍ഗ്ഗ് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഒരു ബസ്സില്‍ ഇരിക്കുകയായിരുന്നു . എന്നെ ഒരു അമ്പരപ്പ് പൊതിഞ്ഞു . ഞാന്‍ എങ്ങിനെ ഇവിടെ വന്നു , ആ ഡ്രൈവര്‍ എവിടെ പ്പോയി . തലയ്ക്കു ഒരു പെരുപ്പ് പോലെ . എന്റെ സാധന സാമഗ്രികള്‍ എല്ലാം ഭദ്രമായിരിപ്പുണ്ട് .

ചിന്താകുലനായി ഞാന്‍ എന്റെ റൂമിലെത്തി . റൂം മേറ്റിനോട് കാര്യങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കില്ലെന്ന് തോന്നിയത് കൊണ്ട് പറഞ്ഞുമില്ല . പനി പിടിച്ചത് കൊണ്ടാണ് തിരിച്ചെത്താന്‍ ഒരാഴ്ച കഴിഞ്ഞതെന്ന് മാത്രം പറഞ്ഞു .

പിറ്റേന്ന് ഡയറി തുറന്നപ്പോള്‍ ഉദയ് അവന്റെ അഡ്രസ്സും നമ്പരും എഴുതി തന്ന പേപ്പര്‍ കീറിഎടുത്തിരിക്കുന്നു . അതവന്‍ മനഃപൂര്‍വ്വം ചെയ്തതാണെന്ന് എനിക്ക് മനസ്സിലായി അവന്‍ അവരുടെ ബഹിന്ജിയുടെ പ്രവചനങളെ ഭയപ്പെടുന്നു. ഇത്ര വിദ്യാഭ്യാസമുള്ള മിടുക്കനായ ഒരു ചെറുപ്പക്കാരന്‍ ഇത്ര പെടിതോണ്ടനോ . എനിക്കതിശയം തോന്നി .

കുറച്ചു ശ്രമിചിരുന്നെന്കില്‍ എനിക്കവനെ കണ്ടു പിടിക്കാമായിരുന്നു . പക്ഷെ അവന്റെ വിശ്വാസത്തെ വേദനിപ്പിക്കെന്ടെന്നു കരുതി വേണ്ടെന്നു വച്ചു.

പിന്നീട് നാട്ടില്‍ പോയപ്പോള്‍ ഞാന്‍ അപര്‍ണയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു അവളുടെ അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു . ഞാന്‍ ആരാണെന്നു മാത്രം പറഞ്ഞില്ല . കൂടുതല്‍ ചോദിക്കാനും പറയാനും അവസരം കൊടുത്തുമില്ല .

ഇപ്പോള്‍ ആറു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു . ഈ കഥകള്‍ എനിക്ക് തന്നെ ചിലപ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് ഞാന്‍ ആരോടും പറഞ്ഞില്ല , ഇപ്പോള്‍ ഈ എഴുതുന്നത്‌ ഒരു നിയോഗമായിരിക്കും .

ഇവിടെ ഈ ഗള്‍ഫില്‍ , വരണ്ട പൊടി കാറ്റും , മരങ്ങളും പക്ഷികളുമില്ലാത്ത ചുറ്റുപാടുകളും, കണ്ടു മടുക്കുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ കിളിമാന്‍ജാരോയിലേക്ക് മനസ്സ് കൊണ്ട് യാത്ര പോകും .

വളരെ അപൂര്‍വമായി , എന്റെയുള്ളിലെ ഗന്ധര്‍വന്‍ പ്രണയാതുരനായി
സങ്കല്‍പ്പങ്ങളുടെ പാലപൂക്കള്‍ പരിമളം പരത്തുന്ന രാവുകളില്‍
ഉറക്കം വരാതെ ഉഴറുമ്പോള്‍ ......

ഞാനറിയാത്ത , എന്നെ അറിയാത്ത ആരെയോ ഒക്കെ ഗാഡമായി പ്രണയിച്ചു കൊണ്ട് ,
നിനവില്‍ നിശാഗാന്ധികള്‍ നിഴല്‍ വീഴ്ത്തുന്ന വഴിയരികില്‍ അവരോടു സല്ലപിച്ചിരിക്കെ.. മാത്രം .....

കിളിമന്ജാരോയും , നീല മാങ്ങകളും , കുല്‍വാനും , ചാംബയും, ഭാന്ങും,
ഉദയ് ഗുരുങ്ങും , സ്വാധി അപര്‍ണ്ണ ബഹിന്ജിയുമൊക്കെ ഒരു സ്വപ്നം പോലെ .....
സുന്ദരമായ , ചിലപ്പോള്‍ അസ്വസ്ഥത ഉളവാക്കുന്ന പോലുള്ള ഒരു സ്വപ്നം .....

10 comments:

ശാരദ നിലാവ് said...

വളരെ അപൂര്‍വമായി , എന്റെയുള്ളിലെ ഗന്ധര്‍വന്‍ പ്രണയാതുരനായി
സങ്കല്‍പ്പങ്ങളുടെ പാലപൂക്കള്‍ പരിമളം പരത്തുന്ന രാവുകളില്‍
ഉറക്കം വരാതെ ഉഴറുമ്പോള്‍ ......

ഞാനറിയാത്ത , എന്നെ അറിയാത്ത ആരെയോ ഒക്കെ ഗാഡമായി പ്രണയിച്ചു കൊണ്ട് ,
നിനവില്‍ നിശാഗാന്ധികള്‍ നിഴല്‍ വീഴ്ത്തുന്ന വഴിയരികില്‍ അവരോടു സല്ലപിച്ചിരിക്കെ.. മാത്രം .....

ശാരദ നിലാവ് said...

ഈ പോസ്റ്റ് എന്റെ ബ്ലോഗ് ഗുരുക്കന്‍മാരായ കുഞ്ഞന്‍ , ഇന്ചൂരാന്‍ എന്നിവര്‍ക്കായി സമര്‍പ്പിക്കുന്നു .. ഇത് എഴുതി തീര്‍ക്കാന്‍ കഴിയും എന്ന് പ്രതീക്ഷിച്ചതല്ല


ശ്രീ ,Patchikutty,പാവത്താൻ,വീ കെ, കാന്താരിക്കുട്ടി ,പാവപ്പെട്ടവന്‍ ,കൊച്ചുണ്ണി ,
Pradeep , ചങ്കരന്‍ , കുഞ്ഞന്‍ .സബിതാബാല

എന്നിവരോടുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുതട്ടെ ...
ശ്രീ നിത്യസന്ദര്‍ശകനായിരുന്നു ..അതെന്നെ സന്തോഷിപ്പിച്ചിരുന്നു

ശ്രീ said...

അങ്ങനെ എല്ലാ ഭാഗവും വായിച്ചെത്തിച്ചു മാഷേ...

എന്നാലും പിന്നീട് ഉദയ് എന്ന ആ നല്ല സുഹൃത്തുമായുള്ള സൌഹൃദം തുടരാന്‍ കഴിയാഞ്ഞത് കഷ്ടം തന്നെ.

കുഞ്ഞന്‍ said...

മാഷെ...

ബ്ലോഗിന്റെ സാദ്ധ്യതകാളാണ് നിങ്ങള്‍ ഉപയോഗിച്ചത്,നന്ദി പറയുന്നു.

ഇത്രയും മനോഹരമായി ഈ ഓര്‍മ്മ ആവിഷ്കരിച്ചതിന് അഭിനന്ദനങ്ങള്‍..!

ചൂണ്ടുവിരല്‍ മുറിച്ചു തരു...

സ്നേഹപൂര്‍വ്വം

ഇഞ്ചൂരാന്‍ said...

സോറി കുഞ്ഞന്‍ ....ആ പെരുവിരല്‍ എനിക്കുള്ളതാണ്....

കുഞ്ഞന്‍ said...

ഇഞ്ചൂരാന്‍ മാഷെ,

പെരുവിരല്‍ നിങ്ങളെടുത്തോളൂ എന്നാല്‍ ചൂണ്ടുവിരല്‍ എനിക്കു തന്നെ കിട്ടണം, ഇനിയെങ്ങനെ കീ ബോര്‍ഡില്‍ കുത്തും..? കാണട്ടെ..!!!

Dr.jishnu chandran said...

ഇവിടെ ഈ ഗള്‍ഫില്‍ , വരണ്ട പൊടി കാറ്റും , മരങ്ങളും പക്ഷികളുമില്ലാത്ത ചുറ്റുപാടുകളും, കണ്ടു മടുക്കുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ കിളിമാന്‍ജാരോയിലേക്ക് മനസ്സ് കൊണ്ട് യാത്ര പോകും .
നന്നായിരുന്നു.... മനസുകൊണ്ട് ഞാന്‍ ഒരു യാത്ര പൊയി..

വീ കെ said...

കിളിമഞ്ചാരോയിലേക്ക് ഒന്നു പോയി വന്നാലൊ....

ആശംസകൾ.

Patchikutty said...
This comment has been removed by the author.
Patchikutty said...

വൈകിയ ഏത്തുന്ന കമന്റ്‌...
എല്ലാം ഒരു നിയോഗം... അല്ലെ പിന്നെ വേറെ ഏതേലും നാട്ടുകാരനെ അവിടെ ഏത്തിക്കാതെ തമ്പുരാന്‍ നിലാവിനെ തന്നെ കൊണ്ടുപോയില്ലേ... കൊള്ളാം സംഭവവും വിവരണവും... ഓരോന്നിനും ഓരോ കാലം...കാരണം...ജീവിതത്തിനും അതിലെ ഓരോ കാര്യങ്ങള്‍ക്കും.