http://www.cyberjalakam.com

ജാലകം

Wednesday, March 25, 2009

കിളി മന്ജാരോയിലെ രാപ്പകലുകള്‍ - ഭാഗം നാല്

ഭാഗം മൂന്നിന്റെ തുടര്‍ച്ച ......

പിന്നീടുള്ള രണ്ടു ദിവസങ്ങള്‍ ഞാന്‍ ഉഴറി നടന്നു . ചിന്തകള്‍ ഒരിടത്തും ഉറക്കുന്നില്ല . ഒരു തീരുമാനം എടുത്തു കഴിയുമ്പോള്‍ തന്നെ അതിന്റെ അനന്തര ഫലങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു .

പിന്നെ മറ്റൊന്ന് തീരുമാനിക്കുന്നു . എനിക്ക് വിശപ്പില്ലാതെയായി , ഉറക്കമില്ലാതെയായി . ഹൃദയം എല്ലായ്പ്പോഴും ഒരു ദുരന്തം പ്രതീക്ഷിച്ചെന്ന പോലെ അകാരണമായി ദ്രുത ഗതിയില്‍ തുടിച്ചു കൊണ്ടിരി‌ന്നു . ചങ്ക്‌ പുകയുന്ന പോലെ , അവിടെ ഒരു അഗ്നികുണ്ഡം എരിയുന്ന പോലെ .

അവളെ രണ്ടു ദിവസം കാണാതാകുമ്പോള്‍ ഉണ്ടായിരുന്ന വേവലാതി , ഉത്കണ്ട അവ ഇപ്പോള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നറിയുമ്പോള്‍ ഒരു തീരാ വേദനയായി ശരീരമാകെ പടരുന്നു . ഒരു പരക്കം പാച്ചില്‍ , പരവേശം , ശരീരം തെല്ലു വിറച്ചു കൊണ്ടേയിരുന്നു . സകല ഉത്സാഹവും നശിച്ചു . ഗാഡ നിദ്രയില്‍ നിന്നും ഉണര്‍ന്നവന്‍ ഇരുട്ടില്‍ തപ്പി തടയുന്ന പോലെ ഞാന്‍ തീര്‍ത്തും നിസ്സഹായനായി .

എന്റെ അടുത്ത സുഹൃതുക്കളോടാലോചിച്ചു . പലരും പല ഉപദേശങ്ങള്‍ തന്നു .

പിന്നെ എന്റെ കുടുംബത്തിലെ തന്നെ പലരും , പലതും കഥാപാത്രങ്ങളായി എന്റെ ഓര്‍മയില്‍ തെളിഞ്ഞു .

പ്രണയിച്ചു വിവാഹം കഴിച്ചു , മൂന്നു കുട്ടികളായിട്ടും ഇപ്പോഴും കുടുംബത്തില്‍ നിന്നും തിരസ്കരിക്കപ്പെട്ടു കഴിയുന്ന അപ്പേട്ടന്‍ , ഒറ്റപ്പെടലിന്റെയും അവഗണയുടെയും നീറുന്ന വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ മദ്യത്തില്‍ അഭയം തേടി തികഞ്ഞ മദ്യപനായി മാറിയ അപ്പേട്ടന്‍ . എല്ലാം ഉപേക്ഷിച്ചു ഇറങ്ങിപോന്നിട്ടു നിത്യ ദുരിതത്തില്‍ , സ്വയം ശപിച്ചു കഴിയുന്ന വിമലേടത്തി.

ഒരുമിച്ചൊരു ജീവിതം സ്വപനം കണ്ടു ഇഷ്ടപ്പെട്ടവനോപ്പം പോയ ചന്ദ്രിക ചിറ്റ. ഒടുവില്‍ ഒരപകടത്തില്‍ തന്റെ പ്രിയപെട്ടവന്‍ രണ്ടു കുരുന്നുകളെയും തന്നെയും തനിച്ചാക്കി യാത്ര പോലും പറയാതെ കടന്നു പോയപ്പോള്‍ , പിടിച്ച കൊമ്പും , ചവിട്ടിയ കൊമ്പും നഷ്ടപ്പെട്ട് , തനിച്ച്,
ദുരിതകടല്‍ നീന്തി തളര്‍ന്ന ചന്ദ്രിക ചിറ്റ .

സമ്പത്തിലും പ്രൌഡി യിലും ജനിച്ചു ജീവിച്ച ലതേടത്തി , സ്വന്തം വീട്ടില്‍ ഡ്രൈവറായെത്തിയ മുരളിയേട്ടന്റെ സൌകുമാര്യതിലും ,വാക്ക് ചാതുരിയിലും മയങ്ങി , പ്രണയ കടലില്‍ വീണു നീന്തി തുടിച്ചപ്പോള്‍ മകളോടുള്ള സ്നേഹാധിക്യത്താല്‍ വീട്ടുകാര്‍ ആ വിവാഹം നടത്തി കൊടുത്തു . മുരളിയേട്ടന്റെ വീട്ടുകാരോടും അവരുടെ അനാര്‍ഭാടമായ ജീവിത രീതികളോടും പൊരുത്തപ്പെടാതെ , തന്റെ ദുരവസ്ഥയില്‍ ശപിച്ചു , മുരളിയെട്ടനും , ആ വീട്ടുകാര്‍ക്കും , അവിടെ ചെല്ലുന്ന ഞങ്ങളുടെ കുടുംബക്കാര്‍ക്കും എല്ലാം അസ്വസ്ഥത സമ്മാനിക്കുന്ന ലതേടത്തി . ഈ അസ്വസ്ഥതയെ നേരിടാനാവാതെ ശമ്പളം കുറവായിട്ട് പോലും ഗള്‍ഫില്‍ തങ്ങുന്ന മുരളിയേട്ടന്‍ .

മരുമകളുടെ വീട്ടുകാരുടെ മേല്‍ക്കൊയ്മക്ക് മുന്‍പില്‍ അപകര്‍ഷതയോടെ നില്‍ക്കുന്ന ആ വീട്ടുകാര്‍ .

ഇതില്‍ എന്താവും എന്റെ ഗതി . ഞാന്‍ നെഞ്ച് തിരുമ്മി . ഭാരമുള്ള എന്തെകിലും നെഞ്ചില്‍ കയറ്റി വക്കാന്‍ തോന്നിപ്പോയി.

ഒടുവില്‍ എന്റെ വേദനകള്‍ എന്റേത് മാത്രമായിരിക്കും എന്ന തിരിച്ചറിവോടെ ഞാന്‍ തീരുമാനമെടുത്തു .

സ്നേഹം എന്നാല്‍ സ്വന്തമാക്കുക എന്ന് മാത്രമല്ലല്ലോ . പരസ്പരം അറിയുക കൂടി അല്ലെ .

പക്വതയും പാകതയും വന്ന , സമ്പന്നനും കഴിവുറ്റവനും, എന്തിനു ബോംബയില്‍ ഒരു നല്ല ബിസിനസ് മാന്‍ ആയ സതീഷ് തന്നെ എന്നെക്കാള്‍ മികച്ചതെന്ന് അവള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു കൊള്ളും എന്നെനിക്കു തോന്നി . അന്നൊരു പക്ഷെ അവള്‍ ഈ പ്രണയത്തിന്റെ മണ്ടത്തരം ഓര്‍ത്തു പുശ്ചിച്ചു ചിരിച്ചേക്കും .

എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി . എന്റെ നിസ്സഹായാവസ്ഥ , ഇതിലൂടെ എത്ര പേര്‍ കടന്നു പോയിക്കാണും, അവര്‍ എന്ത് തീരുമാനങ്ങള്‍ എടുത്തിരിക്കും .

എന്തായാലും അവള്‍ കൈവിട്ടു പോയാല്‍ കൂട് അവളെ ഒരു തീരാ ദുഖതിലെക്കോ അനിശ്ചിതത്വത്ത്തിലെക്കോ തള്ളി വിടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

എന്റെ തീരുമാനങള്‍ പറയുമ്പോള്‍ അവള്‍ എങ്ങനെ പ്രതികരിക്കും എന്നെനിക്കറിയില്ലായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു എങ്ങലടിക്കുന്ന ശബ്ദം മാത്രമേ ഞാന്‍ ഫോണിലൂടെ കേട്ടുള്ളൂ .

പിന്നെ " എന്നെ മറക്കരുത് ഒരിക്കലും , എന്നെ മറന്നാല്‍ കൂടി ഞാന്‍ മറക്കില്ല , മരണം വരെ , ചിലപ്പോള്‍ അത് കഴിഞ്ഞും " ഇത്ര കൂടി കേട്ടു.

ഞാന്‍ എങ്ങിനെ മറക്കാന്‍ , ആ ഇളനീരിന്റെ ഗന്ധം , ലിപ് സ്റ്റിക്കിന്റെ മധുരം , മാര്‍ഗഴി തിങ്കളല്ലവാ എന്ന ഗാനം, അത് എന്റേത് മാത്രമല്ലെ . അതിനെ ഉപേക്ഷിക്കാന്‍ എനിക്ക് മനസ്സ് വന്നില്ല .

ആ സ്മരണകള്‍ ഒരിക്കലും എന്റെ നിസ്സഹായവസ്ഥകള്‍ക്ക് ബാധ്യതയാവില്ലല്ലോ

അവളുടെ വിവാഹത്തിന് എന്റെ ചില സഹപാഠികള്‍ പോയിരുന്നു . വിവാഹത്തിന് പോയി അവളുടെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങളില്‍ ഒരു നിരാശ കാമുകന്റെ വിഷാദ ഭാവങ്ങള്‍ പതിക്കാന്‍ , ഒരിക്കല്‍ കൂടി അവളെ വേദനിപ്പിക്കാന്‍, ഞാന്‍ ഒരുക്കമല്ലായിരുന്നു .

കഴിവില്ലാത്തവന്‍ പ്രണയിക്കാന്‍ പോകരുതെന്ന് ഞാന്‍ പഠിച്ചു . അങ്ങനെയുള്ളവനെ പ്രണയിക്കരുതെന്നു അവളും പഠിച്ചിരിക്കണം.

പിന്നെ ഒരിക്കല്‍ കൂടി അവളെ ടൌണില്‍ വച്ച് കണ്ടു . അന്ന് അവള്‍ ഭര്‍ത്താവിനെ കുറിച്ചും , അയാളുടെ വീട്ടുകാരെ കുറിച്ചും വാതോരാതെ സംസാരിച്ചു . ഭര്‍ത്താവ് ആദ്യമായി സമ്മാനിച്ച വൈര മോതിരം കാണിച്ചു തന്നു . അവളുടെ കണ്ണുകളില്‍ അഭിമാനവും സന്തോഷവും നിറഞ്ഞു നിന്നു .

എനിക്കല്‍ഭുതം തോന്നി . ഈ പെണ്‍കുട്ടികള്‍ എത്ര പെട്ടെന്നാണ് എല്ലാം മറക്കുന്നത് . വിവാഹത്തോടെ അവര്‍ക്കെല്ലാം ഭര്‍ത്താവും അവരുടെ കുടുംബവും മാത്രം .

"ഞാന്‍ ഒരു മാസം കൂടി കഴിഞ്ഞാല്‍ ആള്‍ക്കൊപ്പം ബോംബയ്ക്ക് പോകും. ഡിഗ്രി എഴുതി എടുത്തു കഴിഞ്ഞാല്‍ അങ്ങോട്ട്‌ പോര് . ഞാല്‍ ആളിനോട്‌ പറഞ്ഞു ഒരു നല്ല ജോലി ശരിയാക്കാം . പുള്ളിക്ക് ധാരാളം കണക്ഷന്‍ ഉള്ളതല്ലേ . പിന്നെ അവിടുന്ന് ഞാന്‍ തന്നെ ഒരു നല്ല പെണ്ണിനേയും കണ്ടു പിടിച്ചു തരും . ഓ കെ "

ഞാന്‍ മെല്ലെ ചിരിച്ചു . സന്തോഷത്തോടെ , സംതൃപ്തിയോടെ , എനിക്കുറക്കെ ചിരിക്കണം എന്ന് തോന്നി . ഈ വിഡ്ഢിക്കാമുകന്‍ ഇവളെ ഓര്‍ത്തല്ലേ ഇതുവരെ നെഞ്ചെരിഞ്ഞു നടന്നത് .

ജീവിതത്തില്‍ നിര്‍ണായകമായ എന്റെ ആ തീരുമാനം ശരിയായിരുന്നു എന്നെനിക്കു തോന്നി .

അപ്പോഴും വല്ലാത്തൊരു നീറ്റല്‍ എന്റെ ഹൃദയത്തെ മഥിച്ചു കൊണ്ടിരിന്നു . വല്ലാത്തൊരു
നഷ്ടബോധം കരളില്‍ കിടന്നുരുകി . അത് നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ക്ക്
വിധിച്ചിട്ടുള്ളതാവണം .. എന്നെനിക്കു തോന്നി .

പിന്നെ ഒരു വര്‍ഷം കടന്നു പോയിക്കാണും . ഞാന്‍ ബോംബെക്ക് പോകുന്നതിനു തൊട്ടു മുന്‍പാണ് ആ ദുരന്തം ഞാന്‍ കേള്‍ക്കുന്നത് . അവള്‍... അപര്‍ണ്ണ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്നു. എനിക്ക് വിശ്വസിക്കാനായില്ല . ഇല്ല ഞാന്‍ വിശ്വസിച്ചില്ല . എനിക്കറിയാവുന്ന അപര്‍ണ്ണ ഒരിക്കലും ഇങ്ങനെ ചെയ്യില്ല .

എവിടെയോ എന്തോ ചതി നടന്നിരിക്കുന്നു എന്നെനിക്കു തോന്നി . മുംബെയില്‍ ചെന്നാല്‍ ഒരു പക്ഷെ എനിക്കവളെ രക്ഷിക്കാനയെക്കും എന്നെന്റെ മനസ്സ് പറഞ്ഞു .

അതൊരു സാഹസമായിരിക്കുമോ എന്നെനിക്കു വല്ലാത്ത സന്ദേഹം തോന്നി . ചേരികളുടെ , അധോലോകങ്ങളുടെ , പണകൊഴുപ്പിന്റെ , ഒക്കെ മുകളില്‍ മദോന്മത്തയായ, മദാലസയായ മുംബൈ ... എനിക്കങ്ങോട്ട് പോകാതിരിക്കാനാവില്ലല്ലോ...

തുടരും ........

10 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...
This comment has been removed by the author.
Unknown said...

illa bore adikkunnilla parayooo...... thudarooo......

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അപ്പോഴും വല്ലാത്തൊരു നീറ്റല്‍ എന്റെ ഹൃദയത്തെ മഥിച്ചു കൊണ്ടിരിന്നു ......

വല്ലാത്തൊരു നഷ്ടബോധം കരളില്‍ കിടന്നുരുകി ....

അത് നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ക്ക്

വിധിച്ചിട്ടുള്ളതാവണം .. എന്നെനിക്കു തോന്നി ...

ശ്രീ said...

കൂടുതല്‍ സസ്പെന്‍സ് ആകുകയാണല്ലോ മാഷേ. എന്നിട്ടെന്തായി?

Patchikutty said...

ഇതിപ്പോ ആളിന്റെ ടെലിഫോണ്‍ നമ്പര്‍ തപ്പി ഏടുത്ത് എന്തായി അവസാനം എന്ന് ചോദിക്കേണ്ട അവസ്ഥയില്‍ എത്തി... അത് ചെയ്യിക്കുന്നോ അതോ പെട്ടന്ന് പറയുന്നോ? മനുഷ്യനെ ടെന്‍ഷന്‍ ആകാതെ സഹോദരാ.

പാവത്താൻ said...

തീർന്നിട്ട്‌ അഭിപ്രായം പറയാമെന്നു വച്ചിരുന്നിട്ടു രക്ഷയില്ലല്ലോ.... നല്ല കഥ പറച്ചിൽ. തുടർന്നു വായിക്കാനുള്ള ആകാംക്ഷയുണർത്തുന്ന രചനാരീതി. ബാക്കി വായിക്കാൻ തിടുക്കമായി.....

വീകെ said...

ഒന്നു വേഗം പറയടൊ...

ജിജ സുബ്രഹ്മണ്യൻ said...

ഇതു വല്ലാതെ ആകാംക്ഷയുണ്ടാക്കുന്നു.വളരെ നന്നായി കഥ പറയുന്നല്ലോ.ബാക്കി കൂടി വായിക്കാൻ ധൃതി ആയി.

പാവപ്പെട്ടവൻ said...

നന്നായി എഴുതി. ഒരു വായന സുഖം അനുഭവ പെടുംന്നുണ്ടു
അഭിവാദ്യങ്ങള്‍

ഇഞ്ചൂരാന്‍ said...

ഇതിഹാസങ്ങള്‍ ജനിക്കും മുന്പേി
ഈശ്വരന്‍ ജനിക്കും മുന്പേന
പ്രകൃതിയും കാലവും ഒരുമിച്ചു പാടീ
പ്രേമം ദിവ്യമാമൊരനുഭൂതി
പ്രേമം ..പ്രേമം...പ്രേമം..

അന്നത്തെ ആദ്യാനുരാഗ പുഷ്പങ്ങള്‍
അണ്ഡ ചരാചരങ്ങള്‍
അവയുടെ ആകര്ഷ്ണത്തില്‍
വിടര്ന്ന താണായിരം ജീവന്റെ നാളങ്ങള്‍
അവര്‍ പാടീ
അവര്‍ പാടീ നമ്മളേറ്റു പാടി
അനശ്വരമല്ലോ പ്രേമം.........