http://www.cyberjalakam.com

ജാലകം

Monday, February 16, 2009

എന്റെ മണ്ടത്തരങ്ങളില്‍ ഒരെണ്ണം ..പണ്ടു , വളരെ പണ്ടു , ഞാന്‍ ഒരു കന്യകന്‍ ആയിരുന്ന കാലം .. കല്യാണം കഴിഞ്ഞു എന്റെ ഹിസ്റ്ററി നഷ്ടമാകും മുന്പ് ...

ഒരാശുപത്രി രംഗം ....

എന്റെയൊരു കൂട്ടുകാരന്റെ ഒരേയൊരു ഭാര്യ പ്രസവിച്ചു കിടക്കുന്നു ...

ഞാന്‍ പ്രസവത്തിനു മുന്പേ ഹാജരുണ്ട് ... കാരണം ഈയുള്ളവന്റെ ചോരയാണ് ക്രോസ് മാച്ച്ചെയ്തു വച്ചിരുന്നത് ....

എന്റെയൊരു വി ഐ പി രക്തമാണ് ... ബി നെഗറ്റീവ് .. അങ്ങനെ ഇങ്ങനെ ഉള്ളവന്മാര്‍ക്കൊന്നും കിട്ടില്ല ഇവനെ ..അപൂര്‍വ്വം ചില ഡിസെന്റ്ആയവര്‍ക്ക് മാത്രേ ഒള്ളു..
അതുകൊണ്ട് എനിക്ക് ചിലപ്പോള്‍ വല്യ ഡിമാന്റാ...

ഒരാവശ്യം ഇല്ലെങ്ങിലും ബ്ലഡ്‌ ക്രോസ് മാച്ച് ചെയ്തു വച്ചു , ഡെലിവറിക്ക് ചെല്ലുമ്പോ ബ്ലഡ്‌ ഡോണറെയും വിളിച്ചു വരുത്തി ആസ്പത്രിയില്‍ ഇരുത്തുന്നത്‌ ഡോക്ടര്സിന്റെ ഒരു ഹോബി ആയിട്ട് മാറിയിട്ടുണ്ട് ... റിസ്ക് എടുക്കെണ്ടല്ലോ എന്ന് കരുതിയാകും ...
സൊ പേറ്റുനോവ് തുടങ്ങിയാല്‍ ആദ്യം അന്വോഷിക്കുക എന്നെയാ .. അങ്ങനെ അങ്ങനെ എനിക്കീ പേറും, പിറപ്പും ഒന്നും ഒരു വിഷയമേ അല്ലാതായി ..

കുഞ്ഞുണ്ടായാല്‍ പിന്നെ ഫോണ്‍ ചെയ്തു അവരുടെ ആള്‍ക്കാരെ അറിയിക്കുക , കുഞ്ഞു കരയുന്നില്ല , അല്ലെങ്കില്‍ കണ്ടമാനം കരയുന്നു , കണ്ണ് തുറക്കുന്നില്ല , ഇതൊക്കെ നെഴ്സുമാരെ അറിയിക്കുക ..എന്നിത്യാദി സര്‍വിസ്സുകളും എനിക്ക് ചെയ്യേണ്ടതായിട്ടുണ്ട് ... ഭര്ത്താവ് മാഷ് ജോലി സംബന്ധമായി ദൂരെ ആയ കേസുകളില്‍, പറഞ്ഞ തീയതിക്ക് മുന്പേ അപ്രതീക്ഷിതമയി ഹോസ്പിറ്റലില്‍ പോകേണ്ടി വരിക തുടങ്ങിയ സംഭവങ്ങളില്‍ ആണ് എന്റെ സര്‍വിസുകള്‍..

രക്തത്തിന്റെ കാര്യത്തില്‍ ഞാന്‍ സെലക്ടീവ് അല്ല കേട്ടോ ,
വേറെയും ധാരാളം സര്‍ജരിക്കും ബ്ലഡ്‌ ഡോണറായി പോയിട്ടുണ്ട് .. ഹാര്‍ട്ട് ഒപ്പെരറേന്‍ , ബ്ലഡ്‌ കാന്‍സര്‍ തുടങിയവ ..ഡെലിവറി കേസ് ആകുമ്പോ രക്തം ഒരിക്കലും എടുക്കേണ്ടി വരില്ല ചെങ്ങാതിമാരെ .വേറെ വല്ല സര്‍ജറി ആണേല്‍ എപ്പം എടുത്തു എന്ന് ചോദിച്ചാല്‍ മതി ... എന്റെ അനുഭവത്തില്‍ പോയ എല്ലാ ഒപ്പരെഷനും എടുത്തിട്ടുണ്ട് .... ചിലതൊക്കെ പാസ്പോര്‍ട്ട് എടുത്തു വിസയും അടിച്ച് കിടുക്കുന്നവരാകും ..ചുമ്മാ നമ്മുടെ രക്തോം കുടിച്ചിട്ട് അവര് അങ്ങുപോകും ... നമ്മുടെ അമ്മമാര് തീറ്റ തന്നുണ്ടാക്കിയ രക്തം ഒരു ഉപകാരവും ഇല്ലാതെ അങ്ങ് കളയും.. പക്ഷെ ചിലത് നമുക്കു സന്തോഷം തരും.. കാരണം അത്രയേറെ വിലപ്പെട്ട ജീവന്‍ ആയിരിക്കും നമ്മുടെ രക്തം രക്ഷിക്കുന്നത് ... ആ കുടുംബക്കാരുടെ സന്തോഷം കാണുമ്പൊള്‍ നമുക്കും ഒരു സംതൃപ്തി തോന്നും .. നമുക്കും എന്തെങ്കിലും ചെയ്യാന്‍ ആയല്ലോ എന്ന സംതൃപ്തി ...

ഇങ്ങനെ ലഡടുവും, മിടായീം അടിച്ച് നെഴ്സുമാരെ പന്ചാര അടിച്ചിരിക്കുക ഇതൊക്കെ ഒരു ചേഞ്ച്‌ ആയികണ്ട് ഹാല്‍ഫ്‌ ഡേ ലിവ് എടുത്തും അല്ലാതെയും ഞാന്‍ വാഴുന്ന ഒരു കാലം ...
അവന്റെ പ്രിയതമ ( ചുമ്മാ പറഞ്ഞതാണേ ..തമ്മില്‍ കണ്ടാല്‍ കടി കൂടുന്ന ടീമാ ) തീയറ്ററിലും (ഓപ്പറേഷന്‍ ).... കുഞ്ഞും , അവന്റെം ഭാര്യയുടെയും അമ്മമാരും ( മേല്‍കോയ്മ കാണിക്കേണ്ട അവസരമല്ലേ ) പിന്നെ ബന്ധുക്കളായ കുറച്ചു സ്ത്രീ ജനങ്ങളും ..പിന്നെ അവനും ഈ പാവം ഞാനും ...റൂമിലും

എന്റെ പേടി കണ്ടിട്ടോ ..എന്നോടുള്ള സ്നേഹം കൊണ്ടോ നേഴ്സുമാര്‍ ..ഈ ചുള്ളന്റെ ചോര എടുക്കണ്ടാന്നെ ... എന്ന് തീരുമാനിച്ചു ..


ചുമ്മാ ഒരു പിഞ്ചു കുഞ്ഞിന്റെ ചുറ്റും നിന്നും , ഇരിന്നും, ചാഞ്ഞു കിടന്നും ഓരോ പഴം പുരാണോം പറഞ്ഞു എല്ലാവരും ടൈം കളയുന്നു ... ഇടക്കൊക്കെ ബോറടിക്കുമ്പോ ആരോ കൊണ്ടു വച്ച ചിപ്സും , മുന്തിരീം മിണ്ഗുന്നുമുണ്ട് .

അവന്റെ അമ്മ " പണ്ടൊക്കെ എന്തോന്ന് റെസ്റ്റ് , എന്തോന്ന് ആശുപത്രി .. തിര്വോനതിന്റെ പിറ്റേന്ന് ബാക്കീണ്ടാര്‍ന്ന പഴച്ചോറും , കാളനും , അവീലും ഒക്കെ കൂട്ടി കുഴച്ച് കഴിച്ചു പാത്രോം മോറി ഇരിക്കുംബോഴന്നെ നോവു തുടങ്ങീത്‌... പിന്നെ വയറ്റാട്ടി കല്യാണിനെ വരുത്തി .. അങ്ങനെ അവിട്ടത്തിന്റെന്നുടായതാ ഈ ചെക്കന്‍ ... അതോണ്ടെന്താ ഇവന്റെ പിറന്നാളിനു ഒന്നും ഉണ്ടാക്കണ്ട ..എല്ലാം തലേന്നത്തെ ഉണ്ടാവും .. പിറന്നാളിനു പഴചോറും..കറീം..." ഹി ഹി ഹി

"വെറുതെ അല്ല ഇവന് ഇടക്കൊരു പഴംകഞ്ഞി സ്വഭാവം " കിട്ടിയ ചാന്‍സ് ഞാന്‍ കളഞ്ഞില്ല
(രാവിലെ അവന്‍ മേടിച്ചു തന്ന പോറോട്ടേം മുട്ട കറിം അപ്പോഴും വയറ്റില്‍ കിടന്നു തിമിര്‍ക്കുകയായിരുന്നു .. എന്നീട്ടും)

"പിന്നല്ലാതെ ഞാന്‍ ആറു പെറ്റതാ ..ഒന്നിനുപോലും ആസ്പത്രീല്‍ പോയെട്ടില്ല " അവന്റെ അമ്മായി അമ്മേം വിട്ടു കൊടുക്കുന്നില്ല ..

രണ്ടു മൂന്നു ചെറുപ്പക്കാരി ബന്ധുക്കള്‍ ഇതോന്നും വല്യ കാര്യമായി എടുക്കാതെ അവരുടേതായ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കളിച്ചു ഇരിക്കുന്നു ..

എനിക്കെന്തു പറയാന്‍ ..അത് നമ്മുടെ ഫീല്‍ഡ് അല്ലല്ലോ ..

ബോറടിച്ചപ്പോള്‍ ഞാനിരുന്ന ബെഡ്ഡില്‍ കിടന്ന ഒരു റബ്ബര്‍ ബാന്‍ഡ് പോലുള്ള ഒരു വള്ളി എടുത്തു ചുമ്മാ തിരിച്ചും, വലിച്ചും. ചുരുക്കിയും അതില്‍ കിടന്ന രണ്ടു മൂന്നു മുത്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചും , കവിണ പോലെ വലിച്ചു പിടിച്ചും രസിച്ചിരുന്നു ..

അതെന്തു സാധനമാണെന്ന് എനിക്കൊട്ടു മനസിലായതുമില്ല .. പെട്ടെന്നൊരു അടക്കിച്ചിരി കേട്ടു ഞാന്‍ നോക്കിയപ്പോ ആ ചെറുപ്പക്കാരികളാണ് ഉറവിടം ...

എന്തോന്നിപ്പോ ഇമ്മാതിരി ഇളിക്കാന്‍... ഞാന്‍ കാര്യമയിട്ടെടുക്കാതെ എന്റെ കളി തുടര്‍ന്ന് ..ഏയ് ചിരി കൂടുന്നത്തെ ഉള്ളല്ലോ .ഇപ്പൊ അമ്മമാരും ചിരിക്കുന്നുണ്ട് ..എന്തോ സംഭവിച്ചിട്ടുണ്ട് ,,

ഞാന്‍ പയ്യെ കോണ്‍കണ്ണിട്ടു നോക്കിയപ്പോ ചിരിക്കാരുടെ നോട്ടം എന്റെ കയ്യിലേക്കാണ്...

എനിക്കെന്തോ പന്തികേട്‌ തോന്നി ..എന്റെ കയ്യില്‍ ഇരിക്കുന്ന
സാധനം എന്തോ കുഴപ്പം പിടിച്ചതാണല്ലോ...

പെട്ടെന്ന് എനിക്കൊരു വെളിപാട് വന്നു ..ഇടക്കൊക്കെ ഓരോ മണ്ടത്തരം പറ്റിക്കഴിയുമ്പോ .. മാത്രം ഉണ്ടാവുന്നത് ...

ഒരു ഫ്ലാഷ് "ഒപ്പം ഈ ബെല്‍റ്റ്‌ ,നാപ്കിന്‍ ഇളകാതെ സംരക്ഷിക്കും " എന്ന് പറഞ്ഞോണ്ട് ടി വി യില്‍ പരസ്യം കാണിക്കുന്ന സാധനം ..

മാനം പോയല്ലോ .. ആരുടേം മുഖത്ത് നോക്കാതെ മെല്ലെ ആ വസ്തു താഴെ വച്ചു ..
പിന്നെ ഒരു ബോധോദയം പോലെ അടുത്തിരുന്ന ഫ്ലാസ്ക് എടുത്തു " എന്നാല്‍ നിങ്ങള്‍ സംസാരിചിരിക്ക് , ഞാന്‍ കുറച്ചു ചായ മേടിച്ചോണ്ട് വരാം "

ഞാന്‍ രക്ഷപെട്ടു ..എന്റെ പിന്നില്‍ ചിരിയുടെ ഒരു മേളം ..എന്റെ കൂട്ടുകാരന്‍ പോത്തിന് ഇതൊന്നും മനസിലായില്ല ..അവന്‍ ആശുപത്രി ബില്ലിനെ കുറിച്ചുള്ള ചിന്തയിലായിരുന്നു ...


10 comments:

ഇഞ്ചൂരാന്‍ said...

പെട്ടെന്ന് എനിക്കൊരു വെളിപാട് വന്നു ..ഇടക്കൊക്കെ ഓരോ മണ്ടത്തരം പറ്റിക്കഴിയുമ്പോ .. മാത്രം ഉണ്ടാവുന്നത് ...

അപ്പൊ മാത്രം ഉണ്ടാകുന്നതു
.... അന്നും... ഇന്നും ...... എന്നും .......
കൊള്ളാം കലക്കീട്ടുണ്ട് മാഷേ

Gineesh said...

kollam thottuvakara..... ippol napkin.. eni.. adutha mandtharam para.. kure illa..

കുഞ്ഞന്‍ said...

ഹഹ..മാഷെ..എനിക്കുവയ്യാ..ചിരിച്ച് ചിരിച്ച് അവശതായി.

മണ്ടത്തരങ്ങളില്‍ ഒന്ന്..അപ്പോള്‍ ഇനിയും ത്തരങ്ങള്‍ പ്രതീക്ഷിക്കാമല്ലെ..

പേറ്റുനോവ് തുടങ്ങിയാല്‍ ആദ്യം അന്വേഷിക്കുക..(ഈ വരി വായിച്ചാല്‍ തെറ്റിദ്ധരിക്കുമേ ..)അതെന്താ പേറെടുക്കാന്‍ മാത്രമെ വിളിക്കാറുള്ളൂ..? മറ്റു ഓപ്പറേഷനും, അപകടങ്ങള്‍ ഉണ്ടാകുമ്പോഴും വിളിക്കാറില്ലെ..??

കുട്ടിയുണ്ടായാല്‍ അത് മറ്റുള്ളവരോട് അഭിമാനത്തോടെയും സന്തോഷത്തോടെയും വിളിച്ചു പറയുന്നത് കൊച്ചിന്റെ അച്ഛനാണ്, മേലാല്‍ ആസ്ഥാനം രക്തം കൊടുക്കാന്‍ പോയിട്ട് ഉപയോഗിക്കരുത്..!!

ഖത്തറില്‍ ഉള്ള സ്നേഹിതരെ..നമ്മുടെ പ്രിയ ബ്ലോഗറുടെ രക്തം ബി നെഗറ്റീവ് ആണ്. സഹായമനസ്കനും നല്ലവനുമായ ഈ കൂട്ടുകാരനെ രക്തം ആവിശ്യമുള്ളപ്പോള്‍ ഏതു സമയത്തും നിങ്ങള്‍ക്ക് സമീപിക്കാവുന്നതാണ്. കാരണം എനിക്കിദ്ദേഹത്തെ നന്നായി അറിയാം. ഈ ബ്ലോഗര്‍ സുനില്‍ എന്റെ നാട്ടുകാരനും പ്രിയ സ്നേഹിതനുമാണ്.

പാവത്താൻ said...

വേണ്ടാത്തതിലൊക്കെ കേറിപ്പിടിക്കുന്ന സ്വഭാവം പണ്ടേ ഉണ്ട്‌ അല്ലേ..?ചോരയുടെ കുഴപ്പമാവാം. മറ്റൊരു ബി നെഗറ്റീവ്‌ കാരനെക്കൂടി ഒന്നു നിരീക്ഷിക്കട്ടെ. എന്നിട്ട്‌ ഉറപ്പിച്ചു പറയാം...:-)

തെന്നാലിരാമന്‍‍ said...

നല്ല ചമ്മല്‍ :-) രസിപ്പിച്ചു.

വീ കെ said...

മാഷെ,
ഈ പേറ്റുനോവിനു മാത്രം ചോര കൊടുക്കുന്നത് അത്ര നല്ല ലക്ഷണമല്ലാട്ടൊ...
മറ്റുള്ളവർക്കും ഇടക്കൊക്കെ ഒന്നു സഹായിക്കണെ..
ആശംസകൾ...

ശാരദനിലാവ് said...

തെറ്റിദ്ധരിക്കല്ലേ ... കുഞ്ഞന്‍ മാഷേ ..രക്തത്തിന്റെ കാര്യത്തില്‍ ഞാന്‍ സെലക്ടീവ് അല്ല കേട്ടോ ..
പിന്നെ ഒരാവശ്യം ഇല്ലെങ്ങിലും ബ്ലഡ്‌ ക്രോസ് മാച്ച് ചെയ്തു വച്ചു , ഡെലിവറിക്ക് ചെല്ലുമ്പോ ബ്ലഡ്‌ ഡോണറെയും വിളിച്ചു വരുത്തി ആസ്പത്രിയില്‍ ഇരുത്തുന്നത്‌ ഡോക്ടര്സിന്റെ ഒരു ഹോബി ആയിട്ട് മാറിയിട്ടുണ്ട് ... റിസ്ക് എടുക്കെണ്ടല്ലോ എന്ന് കരുതിയാകും ... സൊ ഡെലിവറിക്ക് പോകുമ്പോ ആദ്യം വിളിക്കുന്നത് ഡോണറെ ആയിരിക്കും ... പിന്നെ ഭര്ത്താവ് മാഷ് ജോലി സംബന്ധമായി ദൂരെ ആയ കേസുകളില്‍, പറഞ്ഞ തീയതിക്ക് മുന്പേ അപ്രതീക്ഷിതംയി ഹോസ്പിറ്റലില്‍ പോകേണ്ടി വരിക തുടങ്ങിയ സംഭവങ്ങളില്‍ ആണ് എന്റെ ഫോണ്‍ വിളി , കുട്ടികളെ കെയര്‍ ചെയ്യല്‍ തുടങ്ങിയ സര്‍വിസുകള്‍ .... കേട്ടോ കുഞ്ഞന്‍ മാഷേ ...

വേറെയും ധാരാളം സര്‍ജരിക്കും ബ്ലഡ്‌ ഡോണറായി പോയിട്ടുണ്ട് .. ഹാര്‍ട്ട് ഒപ്പെരറേന്‍ , ബ്ലഡ്‌ കാന്‍സര്‍ തുടങിയവ ..
ഡെലിവറി കേസ് ആകുമ്പോ രക്തം ഒരിക്കലും എടുക്കേണ്ടി വരില്ല ചെങ്ങാതിമാരെ .
വേറെ വല്ല സര്‍ജറി ആണേല്‍ എപ്പം എടുത്തു എന്ന് ചോദിച്ചാല്‍ മതി ... എന്റെ അനുഭവത്തില്‍ പോയ എല്ലാ ഒപ്പരെഷനും എടുത്തിട്ടുണ്ട് .... ചിലതൊക്കെ പാസ്പോര്‍ട്ട് എടുത്തു വിസയും അടിച്ച് കിടുക്കുന്നവരാകും ..ചുമ്മാ നമ്മുടെ രക്തോം കുടിച്ചിട്ട് അവര് അങ്ങുപോകും ... നമ്മുടെ അമ്മമാര് തീറ്റ തന്നുണ്ടാക്കിയ രക്തം ഒരു ഉപകാരവും ഇല്ലാതെ അങ്ങ് കളയും.. പക്ഷെ ചിലത് നമുക്കു സന്തോഷം തരും.. കാരണം അത്രയേറെ വിലപ്പെട്ട ജീവന്‍ ആയിരിക്കും നമ്മുടെ രക്തം രക്ഷിക്കുന്നത് ... ആ കുടുംബക്കാരുടെ സന്തോഷം കാണുമ്പൊള്‍ നമുക്കും ഒരു സംതൃപ്തി തോന്നും .. നമുക്കും എന്തെങ്കിലും ചെയ്യാന്‍ ആയല്ലോ എന്ന സംതൃപ്തി ...

നിരക്ഷരന്‍ said...

“എന്റെയൊരു വി ഐ പി രക്തമാണ് ... ബി നെഗറ്റീവ് .. അങ്ങനെ ഇങ്ങനെ ഉള്ളവന്മാര്‍ക്കൊന്നും കിട്ടില്ല ഇവനെ ..അപൂര്‍വ്വം ചില ഡിസെന്റ് ആയവര്‍ക്ക് മാത്രേ ഒള്ളു..“

തന്നെ തന്നെ....ആ അപൂര്‍വ്വം ഡീസന്റ് ബാച്ചില് ഞമ്മളും പെടും കേട്ടോ.

മറ്റൊരു ബി നെഗറ്റീവികാരനാണേ... :)

കൊസ്രാ കൊള്ളി said...

maashe same pinch.. njaanum b negetive..

Rajaram Vasudevan said...

Nicely Written.