http://www.cyberjalakam.com

ജാലകം

Wednesday, February 18, 2009

ടോണി കുട്ടാ ....എന്റെ ടോണി കുട്ടാ... - 1


* ഇടപ്പള്ളി പള്ളി ഏറണാകുളം ജില്ലയില്‍ ഇടപ്പള്ളിയില്‍ നാഷണല്‍ഹൈവേക്ക് അടുത്തായി സ്ഥിതിചെയ്യുന്ന പുരാതനമായ പള്ളിയാണ് .. ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി ... ഉദ്ദിഷ്ട കാര്യസാധ്യത്തിനായി കോഴി നേര്ച്ച അവിടത്തെ ഒരു പ്രധാന വഴിപാടാണ് ... പെരുനാളിനു കുടുംബമായോ , കൂട്ടുകാരോന്നിച്ചോ പോയി ഈ കോഴികളെ നേര്‍ച്ചയിട്ടു .. പരിസരതെവിടെ യെന്‍കിലുംവച്ചു കറിവച്ചു കഴിച്ചു ..മേമ്പോടിയായി കുറച്ചു സ്മാളും അടിക്കുക ഇവിടുത്തെ ഒരു പതിവാണ് .. ഖരം ദ്രാവകം വാചകം ..ഇവിടെ ഇതാണ് ദ്രവ്യത്തിന്റെ മൂന്നവസ്ഥകള്‍ .. *


പ്രത്യേക ശ്രദ്ധയ്ക്ക്‌ " ഇതിലെ കഥാ പത്രങ്ങളും, സംഭവങ്ങളും , സാങ്കല്പീകം ആണ് ... ആര്ക്കെന്കിലും എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് അവരുടെ കയ്യിലിരിപ്പ് കൊണ്ടു മാത്രമാണ്"
ഒരു തരം, രണ്ടു തരം , മൂന്നു തരം ...


അപ്പൊ കഥ തൊടങ്ങട്ടെ ... ഒരു ജ്യാതി കഥയിഷ്ടാ .....


ഇടപ്പള്ളി പെരുന്നാളെന്നു പറഞ്ഞാ ഇടപ്പള്ളിക്ക്‌ ഒരു പത്തു നാല്‍പ്പതു കിലോമീറ്റെര്‍ ചുറ്റളവിലുള്ളവര്‍ക്കൊക്കെ ഒരു ഹരം തന്നെ ....

പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് ..ജാതിമത ഭേദമന്യേ ഇത്രയേറെ ചെറുപ്പക്കാര്‍ ഇഷ്ടപ്പെടുന്ന ഒരു പുണ്യവാളന്‍ ഇടപ്പള്ളി പുണ്യ വാളനെ പോലെ വേറെ ഉണ്ടാവില്ല ...


ചിലര്ക്ക് ഭക്തി മാത്രം (അവര്‍ കുഞ്ഞാടുകള്‍, സ്വര്‍ഗലോകം മോഹിക്കുന്നു ) , ചിലര്ക്ക് ഭക്തീം കുറച്ചു വെള്ളമടീം, മറ്റുചിലര്‍ക്ക് കുറച്ചു ഭക്തീം കൂടുതല്‍ വെള്ളമടീം , ചില പാമ്പു കള്‍ക്ക് വെള്ളമടി തന്നെ വെള്ളമടി ... പുണ്യാളന്‍ ഒരു പാമ്പുംമായിട്ടനല്ലോ നില്‍പ്പ് ..


പെരുന്നാളിന്റെ ടൈം ആകുമ്പോഴേ ഓരോരുത്തരും അവരവരുടെ വെള്ളംകുടി ടീമിനെ (സോറി തീര്‍ത്ഥയാത്ര ടീമിനെ ) തട്ടിക്കൂട്ടാന്‍ തുടങ്ങും ..


ഒരു തട്ടിക്കൂട്ടല്‍ സംഘത്തിലേക്ക്.. ഏഷ്യാനെറ്റ് വാര്ത്താ പോലെ ..അയല്‍വക്കത്തെ എല്‍സി ...

"ചുള്ളാ .. അവിടെ ഇപ്പോള്‍ എന്തൊക്കെയാണ് നടക്കുന്നത് .. ആരൊക്കെയാണ് കിടക്കുന്നത് , ഇപ്പോഴെന്താണ്ഒരു ശബ്ദം കേട്ടത് .. "


"ഹലോ ചുള്ളത്തി ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ ഇടപ്പള്ളി പെരുനാളിനു പോകാനുള്ള ഒരുക്കത്തിലാണ് ..ഉദയന്റെ ജീപ്പ് അറേഞ്ച് ചെയ്തിട്ടുണ്ട് ..അവന്‍ ബീയര്‍ മാത്രേ അടിക്കൂ ..അതുകൊട്നു തിരിച്ചു വരുമ്പോ നമുക്കു പേടിക്കാതെ വണ്ടിയിലിരിക്കാം.. കഴിഞ്ഞ തവണത്തെ പോലെ സംഭവിക്കില്ല എന്ന് ആശ്വസിക്കാം "


"ചുള്ളാ കഴിഞ്ഞ തവണ എന്താണ് സംഭവിച്ചത് "


"ചുള്ളത്തി എന്താ സംഭവിച്ചെന്ന് നിനക്കറിയില്ല അല്ലേടി .. നിന്റെ ആ മുതുകുടിയന്‍ കെട്ടിയോന്‍
ജോസേട്ടന്‍ വെള്ളമടിക്കില്ല..ധ്യാനം കൂടിയെപ്പിന്നെ പണ്ടാരകുടി നിര്‍ത്തിയേക്കുവാന്നു പറഞ്ഞിട്ട് ..അവന്റെ വണ്ടീം വിളിച്ചോണ്ട് പോയി .. അവന്‍ കൊല കുടീം കുടിച്ചു വണ്ടിയോടിച്ചു പോലീസ് പിടിച്ചത് നീ മറന്നോടി..ഡാഷ് .. ഡാഷ് മോളെ ..."

പോലീസ് പിടിച്ചത് പോട്ടെ അത്രേം കഷ്ടപെട്ടുണ്ടാക്കിയ പറ്റ് ഒറ്റയടിക്ക് ഇറങ്ങി പോയില്ലേ ..മിണ്ടരുത് നീ ..... മോളെ

"സോറി ലൈന്‍ ക്ലിയര്‍ അല്ലെന്നു തോന്നുന്നു ........ചുള്ളാ ചുള്ളാ .. അരോക്കെയുണ്ട് നിങ്ങളുടെ സംഘത്തില്‍"


" ടിപ്പുസുല്‍ത്താന്‍ , വോള്‍കാനോ , മുച്ചീട്ട് , സുന്ദരി , അളിയന്‍ , കാട്ടുണ്ട , ഇടിവെട്ട് , അടിപൊളി , കിണ്ണന്‍ കാച്ചി , ഇവരൊക്കെയാണ് "


"കൊള്ളാം നല്ല ഗ്യാന്ഗ്, ഇവരെ കുറിച്ചൊന്നു പറയാമോ "


"പിന്നെന്താ ടിപ്പുസുല്‍ത്താന്‍ രണ്ടു പെഗ്ഗടിക്കുംബോഴേ പറ്റാകും , എന്നാലും നിര്‍ത്തില്ല മെനകെട്ടവന്. അടി തന്നെ അടി ..പിന്നെ കിന്റായി വാള് വെച്ചു തുടങ്ങും ..ഈ പയറ്റില്‍ അവന്‍ ടിപ്പു സുല്‍താനേം തോല്‍പ്പിക്കും പിന്നെ അങ്ങേരെ താങ്ങിയെടുക്കണേല്‍ മുച്ചീട്ട് വേണം .. മുചീട്ടിനു കുറച്ചു ഫ്രീ ടൈം കിട്ടിയാ അപ്പത്തന്നെ ചീട്ടു കളിക്കണം ..അതോണ്ട് ആ പേരു മൂപ്പര്‍ക്ക് കിട്ടി ..മൂപ്പില്സു പുള്ളീടെ പിള്ളേരെ ചുമന്നിട്ടുണ്ടാവില്ല ഈ സുല്‍ത്താനെ ചുമന്നെക്കണ പോലെ .. ടിപ്പൂനെ ഒരു പരിപാടിക്ക് കൂട്ടണേല്‍ മുചീട്ടും വേണം ..അതാ റൂള്‍ .."


വോള്‍കാനോ ....പൂക്കുറ്റിയായാ പിന്നെ മൂപ്പരുടെ പൊളിഞ്ഞു പോയ പ്രേമോം , കാമുകിയേം , എല്ലാം ഓര്ത്തു കാറിച്ച തന്നെ കാറിച്ച...ലാവ ഒഴുകുന്ന പോലെ കണ്ണീരും ഒഴുക്കി ആ അഗ്നിപര്‍വതം പുകയും .. പാവം ഒരു നിരാശാ കാമുകന്‍ ..പഴയ കാല വേണു നാഗവള്ളി ... വേറെ ഒരു ശല്യവുമില്ല ..ഷമ കേടുമ്പോ രണ്ടു നല്ല സംസ്കൃതം എന്റെ വക ..കേട്ടാല്‍ ഒന്നൊതുങ്ങികോളും..

സുന്ദരി ഓരോട്ടോരിക്ഷയുടെ പേരാ അതന്നെ ഓള്‍ടെ ഡ്രൈവര്‍ക്കുമിട്ടു..
അളിയന്‍ പിന്നെ ആ നാട്ടീന്നു പെണ്ണ് കെട്ടി അവിടെ തന്നെ താമസിക്കുന്ന ഒരു സാധു ..എല്ലാവരുടേം അളിയന്‍ ..മദ്യംന്നു പറേണ സാധനം മൂപ്പര്‍ക്ക് കണ്ടാ പിന്നെ കലിപ്പാ.. തീര്‍ത്തിട്ടെ അടങ്ങൂ ..പിന്നെ ദോഷം പറയര്തു.. നല്ല സ്റ്റാമിനയാ..


കാടുണ്ട പേരുപോലെ ഒരു സാധനം ..ചെന്നു കൊണ്ടുവരാന്‍ പറഞ്ഞ കൊന്നു കൊണ്ടുവരുന്ന ടീം .. ഇരുളുവേളിവ് തീരെ ഇല്ല .. എപ്പോ എങ്ങനെ എന്ത് പറയും ചെയ്യും എന്നൊന്നും പ്രവചിക്കാനെ സാധിക്കില്ല ..എപ്പോഴും ഒരു കണ്ണ് ഓന്റെ മേലുണ്ടായില്ലേല്‍ നമ്മുടെ മാനം പോയീന്ന് കൂട്ടിയാ മതി ..( ഈ മൊതലിനെ ഞങ്ങള്‍ മാന്യന്മാരുടെ എടേല് പോകുമ്പോ നയത്തില്‍ ഒഴിവാക്കുകയാ പതിവു )
ഇടിവെട്ട്, അടിപൊളി , കിണ്ണന്‍ കാച്ചി ..ഇതൊക്കെ അവര്‍ സംസാരത്തില്‍ കൂടെ കൂടെ ഉപയോഗിക്കുന്ന പദങ്ങള്‍ ആയതോണ്ട് അവര്ക്കു വീണു കിട്ടിയ പേരുകളാ..


പിന്നെ ഈ തവണ ഒരു പുതിയ സാധനം കൂടെ വരുന്നൊണ്ട് .. ഒരു കൊച്ചു ചെറുക്കന്‍ ..അവന് പേരിട്ടിട്ടില്ല .. ആദ്യമായിട്ട് ഞങ്ങളുടെ ഗാങ്ങില്‍ കൂടുന്നതാ ..പേരു ഈ പോക്കില്‍ കിട്ടും ..
സാധാരണ പുതിയോന്മാരെ ഒന്നും അങ്ങനെ കൂട്ടാറില്ല ..പ്രത്യേകിച്ചും ഈ കൊച്ചു ചെറുക്കനെ ..പിന്നെ ഓന്റെ ഒരു പൂതിയല്ലേ ..വെള്ളം കുടിച്ചു പഠിച്ചാല്‍ അല്ലെ ഇന്നത്തെ കാലത്തു ഒരു ഭാവി ഒള്ളു .. എന്നൊക്കെ വിചാരിച്ചിട്ടാ ( അല്ലാതെ അവന്റെ വീട്ടില്‍ പള്ളീലെക്ക് നേര്‍ന്നു വച്ച മൂന്നു തടിയന്‍ ശിമട്ടന്‍ കോഴി പൂവന്മാരെ ഓര്‍ത്തിട്ടുല്ലാട്ടോ..)


"അപ്പോള്‍ ഓക്കേ ചുള്ളത്തി ഞങ്ങള്‍ പുറപ്പെടുകയായി , ബൈ ബൈ പിന്നെ കാണാം"


ചാനലുകളുടെ എണ്ണം കൂടിയെപ്പിന്നെ നാട്ടുകാര്‍ക്ക് സ്വസ്ഥമായി വെള്ളമടിക്കാന്‍ പറ്റാണ്ടായി


അങ്ങനെ കൊച്ചു ചെറുക്കന്റെ മൂന്നു പൂവന്‍കോഴി , പിന്നെ കടേന്നു മേടിച്ച രണ്ടെണ്ണം ബ്രോയലേര്‍ ചിക്കന്‍ ..ത്രേസ്യാമ്മ ചേച്ചീടെ നേര്ച്ചകൊഴിയെ രണ്ടു മണിക്കൂര്‍ ഓടിച്ചിട്ട്‌ പിടിച്ചത് , വിറകു , അടുപ്പ് , പാത്രങ്ങള്‍ ,(മനുഷ്യന്റെ ഓരോ വട്ടുകളെ .. ഈ വക സാധനങ്ങളും ഈ പാമ്പുകളെയും മാട്ടി കോഴിയേം കറിവച്ചു വെള്ളമടിച്ചു പൂക്കുറ്റിയാവാന്‍ ..പത്തു നാല്‍പതു കിലോമീറ്റര്‍ ദൂരെ പോകേണ്ട വല്യ കാര്യോം ഉണ്ടോ ..ഇവിടെങ്ങാനും പണ്ടാരമാടങ്ങിയാ പോരെ .. എന്ന് എനിക്ക് തോന്നി ...ഇതെല്ല വര്‍ഷോം ഉള്ളതാ ..ഈ ഉള്‍വിളി ..അതും കേട്ടോണ്ടിരുന്നാ കാര്യം നടക്കോ ... എല്ലായ് പോളും പോലെ ഈ തവണയും ഉള്‍വിളി ഉള്‍വലിഞ്ഞു )


വണ്ടി ഇടപ്പള്ളിയിലെത്തി ... ഉദയന്‍ പള്ളിക്ക് മുന്‍പില്‍ വണ്ടി നിറുത്തി ..(സര്പ യജ്ഞം നടത്താന്‍ പോയ പാമ്പ് വേലായുധനെ പ്പോലെ കുറെ പാമ്പ് കളുമായി .....

പെട്ടെന്ന് ആണത് സംഭവിച്ചത് ...................... (തുടരും...)
.........

6 comments:

ശാരദനിലാവ് said...

ഈ കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്പീകം മാത്രമാണ് ... സാമ്യം തോന്നി എന്നെ @~@£@ എന്നൊന്നും വിളിക്കരുതേ ...(എന്റെ കൂട്ടുകാര്‍ വായിക്കില്ലെന്ന പ്രത്യാശയോടെ )

ഇഞ്ചൂരാന്‍ said...

എന്റമ്മോ ... എന്തൊരു കലക്ക്..
എനിക്ക് വയ്യ ,,,,,
സമ്മതിക്കണം .....
വായിച്ചു തുടങ്ങിയത് തന്നെ ചിരിചോണ്ടാ,,,,,,,,
അവസാനം വരെയും ....... കൊള്ളാം നല്ല ഞെരിപ്പന്‍ സാധനം ....

കുഞ്ഞന്‍ said...

മാഷെ..

ഇടപ്പള്ളി പള്ളിയെപ്പറ്റി ഒരു ചെറുവിവരണം ആദ്യം കൊടുക്കൂ, അവിടത്തെ പ്രതിഷ്ഠ,ആചാരങ്ങള്‍..അങ്ങിനെ ചെയ്യുകയാണെങ്കില്‍ ആ പ്രദേശത്തെപ്പറ്റി അറിയാത്തവര്‍ക്ക് ഒരു ധാരണ ലഭിക്കും..

ഇടപ്പള്ളിപ്പള്ളിയിലെ പോക്കുമായി ബന്ധപ്പെട്ട ഈ പോസ്റ്റില്‍,‍ ഈ യാത്രയില്‍ ടോണി എന്ന കഥാപാത്രത്തെപ്പറ്റി പറയുന്നില്ലല്ലൊ???

രസകരമായ അവതരണം..തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തീരിക്കുന്നു

ചങ്കരന്‍ said...

ഗംഭീരം, പോരട്ടെ ഇങ്ങട്ട്...

ശ്രീ said...

രസകരമായ എഴുത്ത്...

Pradeep said...

enthu parayan ente edapally punyala...ingere onnu controll cheythekkane , allengil nammude keralathe kurichu ezhuthi ezhuthi angu oscar vare ethoonna thonnunne..balance eppol varum Mr. Sagar Kottappuram