http://www.cyberjalakam.com

ജാലകം

Wednesday, February 11, 2009

ചില സത്യങ്ങള്‍ ...

ഭാര്യ ഗര്‍ഭിണിയായപ്പോള്‍, മറ്റൊന്നും പറയാനില്ലാതെ ബോര്‍ അടിച്ചിരിക്കുമ്പോള്‍ , വഴക്കടിച്ചു മടുത്ത്തിരുന്നപ്പോള്‍ ഞങ്ങള്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ചു വെറുതെ ഓരോ സ്വപ്നങ്ങള്‍ കണ്ടു .....

ഞാന്‍ പറഞ്ഞു "എനിക്കൊരു പെണ്‍കുട്ടിയും ആണ്‍ കുട്ടിയും വേണം , ആദ്യം ആണ്‍ കുട്ടിയാണെങ്കില്‍ മോള്‍ക്കൊരു ഏട്ടന്‍ ഉണ്ടായേനെ "

ഭാര്യ മൊഴിഞ്ഞു " എനിക്ക് പെണ്‍കുട്ടിയെ മതി " എനിക്കെന്തോ അതില്‍ അത്ര വിശ്വാസം തോന്നിയില്ല ..

കുട്ടി ഉണ്ടായി പെണ്കുട്ടി ആണെന്ന് അറിയുമ്പോള്‍ " എനിക്ക് പെണ്‍കുട്ടി മതീ ന്നായിരുന്നു ആഗ്രഹം " അങ്ങേര്‍ക്കു അല്ലേലും മോള് മതി മോള് മതീന്നായിരുന്നു" എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു , പക്ഷെ ഇതൊക്കെ ഇവര്‍ ചുമ്മാ സമാധാനിക്കാന്‍ പറയുന്നതയിട്ടാണ് എനിക്ക് തോന്നീട്ടുള്ളത് ... ഉള്ളിന്റെ ഉള്ളില്‍ അവര്‍ തീര്ച്ചയായും ആഗ്രഹിച്ചിരുന്നത് ആണ്‍കുട്ടിയെ ആയിരുന്നിരിക്കും ..

ആകെ എന്റെ സുഹൃത്ത് മൈക്കിളും, ബാബുവും പറഞ്ഞു "ഒരു പെണ്കുട്ടി വേണമെന്നു ഞാന്‍ യാഥാര്തമായും ആശിച്ചതാണ് , പക്ഷെ ഒരു ആണ്‍ കുട്ടിയെ കിട്ടാനും ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു. പക്ഷെ രണ്ടു കുഞ്ഞുങ്ങളും പെണ്‍കുട്ടികള്‍, ഒന്നു കൂടി ശ്രമിക്കാന്‍ ധൈര്യം പോര , ഉള്ള കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം , കൂടുതല്‍ കുഞ്ഞുങ്ങള്‍ ആയാല്‍ അത് ബുദ്ധി മുട്ടാകും, അതുകൊണ്ട് ഇനി വേണ്ടെന്നു വച്ചു"

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പറഞ്ഞ തീയതിയും കഴിഞ്ഞു ഒരു ദിവസം കൂടി കഴിഞ്ഞിട്ടും ഭാര്യ പ്രസവിച്ചില്ല , പിന്നെ സര്‍ജറി ... അങ്ങനെ എനിക്കൊരു മോളെ കിട്ടി ..

സുഹൃത്‌കളെയും ബന്ധുക്കളെയും ഒക്കെ വിളിച്ചു പറഞ്ഞു .. പെണ്‍ കുഞ്ഞനെന്നു അറിഞ്ഞപ്പോള്‍ മിക്കവര്‍ക്കും ഒരു തണുപ്പന്‍ പ്രതികരണം , എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്ക്ക് ആണ്‍കുട്ടികള്‍ ഉണ്ടായ വിവരം വിളിച്ചറിയിച്ചപ്പോള്‍ ഉണ്ടായ ബഹളം ഞാന്‍ ഓര്ത്തു ..

"അയ്യടാ കോളടിച്ചല്ലോ .. ചെലവ് ചെയ്യണം .. എവിടെയാ കാണുന്നെ ... കിടിലന്‍ പാര്ട്ടി വേണം മോനേ ..
അവന്‍ ആളെങ്ങനെ ഉണ്ട് .. അപ്പനെ പോലെ ഉണ്ടോടാ " "ഇപ്പോഴേ നഴ്സുമാരെ പഞ്ചാര അടിക്കുന്നുണ്ടാവും , അപ്പന്റെയല്ലേ മോന്‍ "

പക്ഷെ ഇവിടെ ....

ചിലര്‍ മനസ്സു തുറന്നു പറഞ്ഞു " ചിലവാണല്ലോ മോനേ .. വിഷമിക്കെണ്ടാടാ.. ഇനീം ചാന്സുണ്ടല്ലോ .."

ചില കുഞ്ഞുങ്ങളുടെ അപ്പന്‍ അമ്മമാര്‍ പിന്നെ ചില മര്യാദക്കാര്‍ ചോദിച്ചു " കൊള്ളാം , സുഖ പ്രസവം ആയിരുന്നോ , കുഞ്ഞിനു വെയിറ്റ് ഒക്കെ ഉണ്ടോ , അമ്മയും കുഞ്ഞും സുഖം ആയിട്ടിരിക്കുന്നോ , റൂമിലേക്ക്‌ മാറ്റിയോ "എന്നൊക്കെ

സമൂഹത്തിന്റെ കാഴ്ചപാടുകള്‍ കണ്ടു എനിക്ക് ചിരി വന്നു .. ഞാന്‍ ഇതൊന്നും കണക്കിലെടുത്തില്ല , കാര്യങ്ങള്‍ കുഴപ്പം കൂടാതെ നടന്നല്ലോ എന്നോര്‍ത്ത് വല്ലാത്ത സന്തോഷം തോന്നി .. ആണായാലും പെണ്ണായാലും എനിക്കൊരു കുഞ്ഞുണ്ടായി .. ദൈവമേ നന്ദി ..

പല പേരുകളും വിളിച്ചു ഞങ്ങള്‍ അവളെ ഓമനിച്ചു ..ചക്കര , മുത്ത്‌ , അമ്മു , പൊന്നു , സുന്ദരന്‍ ..

സുന്ദരന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ അവള്‍ കൂടുതല്‍ ചിരിച്ചു .. അത് കൊണ്ടു അതങ്ങ് സ്ഥിരമാക്കി ..
സുന്ദരാ എന്ന് ഈണത്തില്‍ വിളിക്കാന്‍ പറ്റിയ പേരു ..

ചില ആണ്‍കുട്ടികളുടെ അപ്പന്‍ മാരും അമ്മമാരും ഇതു കേട്ടു ചോദിച്ചു .."ഇതെന്താ ആണ്‍കുട്ടികളുടെ പേരു വിളിക്കുന്നെ, ആണ്‍ കുട്ടിയെ കിട്ടാത്ത കൊണ്ടു പേരു വിളിച്ചു സമാധാനിക്കുകയാണോ ?"

അങ്ങനെ എങ്കില്‍ അങ്ങനെ .. അവര്ക്കു സമാധാനം ആയിക്കോട്ടെ .. ഞാന്‍ സമാധാനിച്ചു ..

ദാ വരുന്നൂ അവരുടെ ഉപദേശം .. " പെണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ ആയിട്ട് വളര്‍ത്തണം , അല്ലാതെ ചിലര് ചെയ്യണ പോലെ പാന്റും ഷര്‍ട്ടും ഇടീച്ചു, മുടീം പറ്റെ വെട്ടി കൊണ്ടു നടക്കരുത് ..."

എന്ത് പറയാന്‍ .. അവരുടെ കാലമല്ലേ പറയട്ടെ എന്ന് കരുതി ...

പിന്നെയും കാലം കടന്നു പോയപ്പോള്‍ വീണ്ടും ഭാര്യ ഗര്‍ഭിണിയായി .. ( ഞങ്ങളുടെ കയ്യിലിരിപ്പ് കൊണ്ടു കൂടി തന്നെയാ കേട്ടോ ..അല്ലാതെ കാലം കടന്നു പോയതുകൊണ്ട് മാത്രം അല്ല )

ഈ സമയത്തു എന്റെ പെണ്‍ മക്കള്‍ മാത്രമുള്ള സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു ...എടാ നല്ലോണം പ്രാര്ത്ധിക്ക്
ഒരാണ്‍ കുട്ടിയെ തരണമേ എന്ന് ..ഞങ്ങള്‍ എത്ര പ്രാര്തിച്ചതാനെന്നോ.. എന്ത് ചെയ്യാം ഭാഗ്യം ഉണ്ടായില്ല .. എന്നൊക്കെ ..

ആണ്‍ കുട്ടികളുടെ അപ്പന്‍ മാര്‍ പറഞ്ഞു ..എന്താടാ ടെന്‍ഷന്‍ ആയോ .. ഒക്കെ ശരിയാ വൂടെയ് ...

ഞാന്‍ പ്രാര്‍ത്ഥിച്ചു " ദൈവമേ ഞാന്‍ ഒരാണ്‍ കുട്ടിയെ ആഗ്രഹിക്കുന്നു ... അതാണ്‌ ശരിയെങ്കില്‍ അത് തരിക .. അത് എനിക്ക് നല്ലതല്ലെങ്കില്‍ അവിടുത്തെ ഇശ്ച പോലെ നടക്കട്ടെ " നിര്‍ബന്ധം പിടിച്ചാല്‍ വല്ല തല്ലുകൊല്ലിയോ തെമ്മാടിയോ ആണെന്കിലോ എന്ന് ഞാന്‍ ഭയന്നു ...

പിന്നെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്ഷം കഴിഞ്ഞിട്ടും കുഞ്ഞുണ്ടാവാതെ , ചികില്സിച്ചും , വിഷമിച്ചും നടക്കുന്ന എന്റെ അനിയനെ കുറിച്ചു ഓര്‍ത്താല്‍ ഒരാണ്‍ കുഞ്ഞിനു വേണ്ടി ഞാന്‍ എങ്ങനെ നിര്‍ബന്ധം പിടിക്കും ...

എനിക്കൊരു ആണ്‍ കുട്ടി ഉണ്ടാവുക എന്നതിലും എനിക്ക് പ്രധാനം ആണായാലും പെണ്ണായാലും എന്റെ അനിയനൊരു കുഞ്ഞുടാവുക എന്നതായിരുന്നു ... ഞാന്‍ കൂടുതല്‍ അതിനായി പ്രാര്‍ത്ഥിച്ചു ..

അങ്ങനെ അനുയോജ്യമായ ഒരു ദിവസം കണ്ടെത്തി വീണ്ടും സിസേരിയനിലൂടെ എനിക്കൊരു മോള് കൂടെ പിറന്നു ..

എനിക്ക് നന്നേ വിഷമം തോന്നി .. ഒരാണ്‍ കുട്ടിയെ ഞാന്‍ അത്രയേറെ മോഹിച്ചിരിന്നു...

പക്ഷെ ആ സുന്ദരികുട്ടിയെ കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി .. ഒരു കേടും കൂടാതെ ദൈവം എനിക്കിതിനെ തന്നല്ലോ ..

ഇത്തവണ ഞാന്‍ ബന്ധു മിത്രാദികളെ വിളിച്ചറിയിച്ചപ്പോള്‍ ഒരു ദുരന്തം സംഭവിച്ചപോലെ പലരുടെയും പ്രതികരണം ...

" മോളാ അല്ലെ .. വിഷമിക്കേണ്ട .. എന്താ ചെയ്ക... നമ്മള് വിചാരിക്കുന്ന പോലെ അല്ലല്ലോ .. പ്രസവം നിറുത്തിയോ.. ഒന്നു കൂടി ശ്രമിക്കുന്നുണ്ടോ .."

"അല്ലേലും എനിക്കറിയാരുന്നു ..ഇതും പെണ്ണാണെന്ന് ... ഞാന്‍ ഇവിടെ പറഞ്ഞെരുന്നു ..."

"ലക്ഷങ്ങള്‍ ഉണ്ടാക്കി വച്ചോ മച്ചു" നിന്റെ കളീം ചിരീം കുറെ കുറച്ചു നാല് കാശുണ്ടാക്കാന്‍ നോക്കെടാ ..

" എന്റെ ചെക്കന്മാര്‍ക്ക് ലൈന്‍ അടിക്കാന്‍ ആളായല്ലോ"

"അയ്യോടാ കഷ്ടം ആയല്ലോ , ഒരാണ്‍ കൊച്ചില്ലാന്ടെങ്ങനെയാ .."

എന്ത് പറയാന്‍ ... ഞാന്‍ ഒന്നും പറഞ്ഞില്ല ...

വളരെ കുറച്ചു പേര്‍ ചോദിച്ചു .."കുഞ്ഞെങ്ങനെ മിടുക്കിയായിട്ടിരിക്കുന്നോ , മൂത്തയാള്‍ എന്ത് പറയുന്നു .. അനിയത്തിയെ ഇഷ്ടം ആയോ .. ഇനി അയാള്‍ക്കൊരു വിഷമം തോന്നാതെ നോക്കണം .. എല്ലാവര്ക്കും കുഞ്ഞുവാവയെ മതി എന്നൊന്നും തോന്നാതെ നോക്കണം കേട്ടോ , അവളെയും പഴേത് പോലെ കൊന്ജിക്കണം"
അവരുടെ നല്ല മനസ്സിന് നന്ദി ...

എന്റെ സുന്ദരിക്കുട്ടിക്ക് അവളുടെ ചേച്ചി സുന്ദരന്‍ തന്നെ പേരിട്ടു "കുഞ്ഞൂട്ടന്‍"

മഹാ തല്ലുകൊള്ളി, വികൃതി , അവളാണ് ഞങ്ങളുടെ എല്ലാം എല്ലാം ..
കുഞ്ഞൂട്ടന്‍ ഒരാണ്‍ കുട്ടിയായിരുന്നെങ്കില്‍ ഇത്ര കണ്ടു സ്നേഹിക്കു മായിരുന്നോ... അറിയില്ല
സുന്ദരനും കുഞ്ഞൂട്ടനും ചെര്‍നുള്ളതിനെക്കാള്‍ മനോഹരമായിരിക്കുമോ ഞങ്ങളുടെ ജീവിതം ,അവര്‍ ആണ്‍ കുട്ടികള്‍ ആയിരുന്നെന്കില്‍ .

അറിയില്ലാ..

പക്ഷെ ആണ്‍ കുട്ടികള്ക്ക് നമ്മുടെ സമൂഹം വളരെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നു മാത്രം അറിയാം ..
അത് അവരുടെ അച്ഛന്‍ അമ്മ മാര്‍ക്ക് അഭിമാനം ആണെന്നും ...

പക്ഷെ ഞാന്‍ സന്തോഷവാനാണ് .. ദൈവം എന്റെ അനിയനും ഒരു കുഞ്ഞിനെ കൊടുത്തു ..
പെണ്‍കുട്ടി ആണെന്കിലും , ഞങ്ങളുടെ തങ്കം..
അവര്‍ വളരെ വളരെ സന്തോഷിച്ചു .. അവര്ക്കു വലുത് കുട്ടിയെ ആയിരുന്നു , ആന്കുട്ടിയോ പെണ്‍ കുട്ടിയോ എന്നല്ല.

പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ അഭിനന്ദിക്കുന്ന കാലം എന്ന് വരുമോ എന്തോ ...

11 comments:

remya said...

good, congratulations. you are blessed with two little, most beautiful princess. Thanks to god that your brother is also blessed with a kid. Iam also facing the same situation as our brothers.

Hari and Priya

ഇഞ്ചൂരാന്‍ said...

പക്ഷെ ആണ്‍ കുട്ടികള്ക്ക് നമ്മുടെ സമൂഹം വളരെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നു മാത്രം അറിയാം ..
അത് അവരുടെ അച്ഛന്‍ അമ്മ മാര്‍ക്ക് അഭിമാനം ആണെന്നും ...

ഇഞ്ചൂരാന്‍ said...

കൊള്ളാം നന്നായിരിക്കുന്നു ... ആദ്യം വായിക്കുന്നതിനു മുന്പ് കമന്റ് ഇട്ടതാ ...
വരുന്ന തലമുറയ്ക്ക് ഇങ്ങനെ ഒരു ചിന്ത / വിശകലനം വേണ്ടി വരില്ല എന്ന് പ്രത്യാശിക്കാം .....
നന്നായി വരട്ടെ .....
ആശംസകളോടെ ...........................,

കൊച്ചുണ്ണി said...

"അവള്‍ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇത്ര കണ്ടു സ്നേഹിക്കുമായിരുന്നോ? .....ആണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇതിലും മനോഹരമായിരിക്കുമോ ഞങ്ങളുടെ ജീവിതം...." എനിക്കും അറിയില്ല...എന്റെ 'സുന്ദരി" യുടെ കുറച്ചു ചിത്രങ്ങള്‍ ഈ ബ്ലോഗില്‍ ഉണ്ട്....http://kochikkaran.blogspot.com/2009_02_01_archive.html

ലോലന്‍ said...

ഹിപ്പിതലയന്‍ സുനിലേ....നീ പറഞ്ഞാല്‍ അനുസരണ ഒക്കെ ഉണ്ട്..ഇന്നലെ ലൈന്‍ വിട്ടു പിടിക്കാന്‍ പറഞ്ഞു...ഇന്നു അങ്ങനെ ചെയ്തു....ഇനി ആ ഇഞ്ചൂരാന്‍ ആയിട്ടുള്ള കമ്പനി കൂടി വിട്ടാല്‍ മതി....നന്നായി വരും....

ശ്രീ said...

കുട്ടി ആണായാലും പെണ്ണായാലും എന്തു വ്യത്യാസം... നമ്മുടെ നാടും നാട്ടുകാരും മാറും മാഷെ...

...പകല്‍കിനാവന്‍...daYdreamEr... said...

അറബി നാട്ടിലൊക്കെ തിരിച്ചാ കേട്ടോ.. പെണ്‍ കുട്ടികള്‍ക്കാ ഡിമാന്റ്. ... അവരെ കല്യാണം കഴിച്ചയക്കുമ്പോള്‍ അപ്പന് കൈ നിറയെ കാശ് കിട്ടും പയ്യന്റെ കയ്യില്‍ നിന്നു... അത് കൊടുത്തു അപ്പന് പുതിയ പെണ്ണ് കെട്ടാമല്ലോ... !!
:)

ലോലന്‍ said...

എടേ ഹിപ്പിതലയാ....പുതിയ പോസ്റ്റ് ഒന്നും കാണുന്നില്ലല്ലോ...എന്ത് പറ്റി??...സ്റ്റോക്ക് തീര്‍ന്നോ???....

വീ കെ said...

പെൺക്കുട്ടികളെ സ് നേഹിക്കുന്ന കാലം വരുമൊ..?
സ്വർണ്ണം പവന് പതിനോരായിരം കടന്നു...!!!

vishnumaya said...

Nice ....ashayangalk moolyachuthi
varathe iniyum othiri ezhuthan
kazhiyatte ennashamsikkunnu .

cALviN::കാല്‍‌വിന്‍ said...

കാലം ഇത്ര പുരോഗമിച്ചിട്ടും, ഇക്കാര്യത്തിൽ ഇന്നും :(

ജെൻഡർ ഡിസ്ക്രിമിനേഷൻ ഈസ് ഏൻ ഈവിൾ