http://www.cyberjalakam.com

ജാലകം

Tuesday, February 10, 2009

സ്നേഹം കരുതലാണ് .. ഓര്മ്മ പെടുത്തലാണ് ..

സ്നേഹം.... കരുതലാണ് .. ഓര്മ്മ പെടുത്തലാണ് ...
അതില്‍ അനുവാദവും നിഷേധവുമുണ്ട് ....
കാത്തിരിപ്പും തിടുക്കവുമുണ്ട് , ക്ഷമയും അക്ഷമയുമുണ്ട് ..
മധുരവും വേദനയുമുണ്ട് .. അടുപ്പവും അകലവുമുണ്ട് .
അതില്‍ ഉത്കണ്ട യുണ്ട് .. ആശങ്കയുണ്ട്.. ആകാംഷയുണ്ട്..
പിന്നെ പ്രാര്‍ത്ഥനയുണ്ട് ..പ്രതീക്ഷയുണ്ട് ... സ്വപ്നങ്ങള്‍ ഉണ്ട് .
അത് വറ്റാത്ത നീരുറവ പോലെയോ ... അസ്തമിക്കാത്ത നിലാവുപോലെയോ ..
കാച്ചി കുറുക്കിയ പൈംപാല്‍ പോലെയോ , നറു വെണ്ണ പോലെയോ
പിന്നെ എന്തൊക്കെയോ ആണ്..
അത് ചിലപ്പോള്‍ വല്ലാത്ത സുഖം തരുന്നു ..
മറ്റു ചിലപ്പോള്‍ ഒരു വിങ്ങലോ ..നീറുന്ന വേദനയോ..
അസ്വസ്ഥം ആക്കുന്ന ചിന്തകളോ ഉറക്കമില്ലാത്ത രാത്രികളോ
മറ്റെന്തൊക്കെയോ നല്‍കുന്നു ..
എന്നിരിക്കിലും ഞാന്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നു ..
ചിലപ്പോഴൊക്കെ തിരിച്ചടികലാള്‍ഞാനടിയുന്നു ..
എങ്കിലും സ്നേഹമില്ലാതെ എനിക്ക് ശ്വസിക്കാനോ നിശ്വസിക്കാനോ വയ്യ ...
കാഞ്ഞിരക്കായായാലും…… കണി വെള്ളരി ആയാലും ...
എനിക്കത് വേണം .. ഇല്ലാതെ വയ്യാ…...
സൌഹൃദത്തിന്റെ സാരംഗി .. മൂളുമ്പോള്‍.
മൈത്രിയുടെ സോപനമുണരുമ്പോള്‍ ....
സ്നേഹത്തിന്റെ സാന്ദ്ര ഗീതങ്ങലോഴുകുമ്പോള്‍ ...
മാമ്പൂവിന്‍, പുതു മണ്ണിന്‍ ഗന്ധം പോലെ ....
ഞാനതിനാല്‍ ഉന്‍മത്തനാകുന്നു
നിന്‍ മൃദുമന്ദഹാസത്തിന്‍ മണ്‍ ചിരാതുകള്‍ ഉലയുമ്പോള്‍ സഖേ ..
നിന്‍ മധുര സല്ലാപമെന്നില്‍ ആത്മ ഹര്ഷമായി പെയ്തിറങ്ങട്ടെ....

8 comments:

ഇഞ്ചൂരാന്‍ said...

ഒരു പാവം, സാധു , കണ്ടാല്‍ തന്നെ സഹതാപം തോന്നും ... നിങ്ങള്‍ വിശ്വസിക്കില്ല.....
പിന്നെ ഭാര്യയും കുട്ടികളും നാട്ടില്‍ .... ആദ്യമായി ഗള്‍ഫില്‍ ...
ഇങ്ങനെ ഒക്കെ തോന്നി ഇല്ലെങ്ങിലെ അത്ഭുതം ഒള്ളു ...
മനസ്സില്‍ തോന്നുന്നതൊക്കെ ഇങ്ങനെ എഴുതി വെക്കു
എത്ര നാള്‍ കഴിഞ്ഞാലും ആര്‍ക്കും വായിക്കാമല്ലോ .

ശ്രീ said...

സ്നേഹമില്ലാതെ ജീവിയ്ക്കുന്നതെങ്ങനെ അല്ലേ മാഷേ?

Unknown said...
This comment has been removed by the author.
Unknown said...

Congratulations...ente priya kootukara thankalude writings nannakunnundu....." Thottuvayil Ninnu Arangathekku " Ennu parayan thonnunnoooooooooooo...Keep it up

Unknown said...

Enthu cheyyam, nalla cheruppa karanayirunnu, thalamudi ellam poyathil pinne engane aayi...

പാവത്താൻ said...

വെറുതെ മനുഷ്യനെ പറ്റിക്കാൻ ഒരോരുത്തര്‌.....ശാരദനിലാവാണത്രേ...പേരു കണ്ടപ്പോൾ ഞാൻ കരുതിയതു വല്ല സുന്ദരിമാരുമായിരിക്കുമെന്നാണ്‌....:-)
ഇതു കാഞ്ഞിരക്കായോ കണിവെള്ളരിയോ...? എന്തായാലും ഞാൻ വീണ്ടും വരും.

ലോലന്‍ said...

മകനെ സുനിലേ....ഇനി നീ ഈ ലൈന്‍ വിട്ടു പിടിക്ക്....ബോര്‍ അടിക്കുന്നു....വല്ല കഥയോ..അനുഭവങ്ങളോ..അങ്ങനെ എന്തെങ്കിലും...ഇനി വിഷയ ദാരിദ്ര്യം ആണെന്കില്‍ ആ ഇന്ചൂരനോട് ചോദിച്ചാല്‍ മതിയല്ലോ....അവന്‍ അരുടെയെന്കിലും കോപ്പി അടിച്ച് മാറ്റിത്തരും....

the man to walk with said...

kollam