http://www.cyberjalakam.com

ജാലകം

Monday, February 9, 2009

പ്രണയം മൊട്ടിടുന്നത് എപ്പോഴൊക്കെ ആയിരിക്കും ..

ഒരു പ്രണയം മൊട്ടിടുന്നത് എപ്പോഴൊക്കെ ആയിരിക്കും ....
ഒരു നോക്കില്‍, ഒരു വാക്കില്‍ , അല്ലെങ്ങില്‍ ഒരു മൃദു സ്പര്‍ശത്തില്‍ ..
പ്രണയാതുരരായ ചില സ്വപ്ന ജീവികള്‍പറഞ്ഞു ....
ചാറ്റിങ്ങില്‍, റോങ്ങ്‌ നമ്പറില്‍ചിലപോടികകൈകളില്‍
ചില ച്ചുള്ളന്മാര്‍ കോളേജ് റോമിയോമാര്‍ ..
ചിന്തകളില്‍ , ചര്‍ച്ചകളില്‍ , ചൂടുള്ള വാഗ്വാദങ്ങളില്‍
ബുദ്ധിജീവികള്‍ അവര്‍ക്കുവംശ നാശം സംഭവിച്ചിട്ടില്ല ..
സാന്ത്വനങ്ങളില്‍ , സഹവര്‍ത്തിത്വത്തില്‍ , പെരുമാറ്റത്തില്‍
ഉദ്യോഗസ്ഥകള്‍ പാവങ്ങള്‍ വീട്ടിലും ഓഫീസിലും പണി തന്നെ പണി
വര്‍ഗബോധത്തില്‍ , ആദര്‍ശത്തില്‍ ,തത്വശാസ്ത്രത്തില്‍
ഹമ്മോ അവര്‍ വിദ്യാര്‍ഥി സംഘടനക്കാര്‍
നീതിബോധതില്‍ സാമൂഹ്യ പരിഷ്കരണങ്ങളില്‍ , പ്രതികരണങ്ങളില്‍
അയ്യോ അവര്‍ സാമൂഹ്യ പ്രവര്‍ത്തകര്‍
ഇതിലേതാണ് ശരി , നാം സാധാരണക്കാര്‍ക്കുള്ള ശരി
പ്രണയിച്ചവരെ... പ്രണയിക്കുന്നവരെ ..പ്രണയിക്കാന്‍ ഇശ്ചിക്കുന്നവരെ ...
പ്രണയം മൊട്ടിടുന്നത് എപ്പോഴൊക്കെ ആയിരിക്കും ...


3 comments:

ഇഞ്ചൂരാന്‍ said...

പ്രണയം മൊട്ടിടുന്നത് എപ്പോഴൊക്കെ ആയിരിക്കും ...??????
തല മൊട്ടയാകുമ്പോള്‍ ആയിരിക്കും .....

കുമാരന്‍ said...

ഒരു മിസ്സ് കാളില്‍ ആണെന്നാണു എനിക്ക് തോന്നുന്നത്.

കൊച്ചുണ്ണി said...

ബസ്സ് സ്റ്റോപ്പില്‍ വച്ചു ആണെന്ന് എനിക്ക് തോന്നുന്നു ....