http://www.cyberjalakam.com

ജാലകം

Thursday, February 5, 2009

ഋതു ഭേദങ്ങള്‍ പ്രണയത്തിലും .....

ഋതു ഭേദങ്ങള്‍ പ്രണയത്തിലും സംഭവിക്കുമെന്ന് ഞാന്‍ അറിഞ്ഞില്ല ...
ആദ്യം അവള്‍ എനിക്കൊരു കുളിരായിരുന്നു ...
ആ ഓര്‍മകളില്‍ സാമീപ്യത്തില്‍ അലസമായ് ഞാന്‍ ആണ്ടു കിടന്നു ...
മനസിന്റെ കിഴക്കിനി കോലായില്‍ ഞാന്‍ സ്വപ്നങ്ങളും സങ്ങല്പങ്ങളും
ചേര്‍ത്ത് ഒരൂഞാലിട്ടു
അത് ശിശിരംആയിരുന്നു ...
പിന്നെ വസന്തത്തിന്റെ വരവായി ..
എങ്ങും എവിടെയും സ്നേഹത്തിന്റെ ആരാമങ്ങള്‍ ഉണ്ടെന്നു എനിക്ക് തോന്നി ...
വര്‍ണസുന്ദര സുഗന്ധ പുഷ്പങ്ങള്‍ ...
അവള്‍ ഒരുദ്യാനമായപ്പോള്‍ ഞാനൊരു പുലര്‍കാറ്റ്ആയി
അവള്‍ ഒരു പുഴയായപ്പോള്‍ ഞാനൊരു നിലാവായ്പെയ്തിറങ്ങി ...
പിന്നെയൊരുനാള്‍ സ്വപ്നങ്ങളുടെ കുളിരില്‍ നിന്നും ..
യാദാര്ത്യതിന്ടെ വേനല്‍ ചൂടിലെക്കുണര്‍ന്നു ..
ഉഷ്ണകാലം ആഗതമായെന്നു ഞാന്‍ അറിഞ്ഞു ..
സ്വപ്നങളുടെ പുല്‍മേടുകള്‍ സ്വാര്‍ത്ഥതയുടെയും അഹംഭാവത്തിന്റെയും ..
തീചൂടുകൊണ്ടു ഉണങ്ങി കരിഞ്ഞു ..
പ്രതീക്ഷകളുടെ അരങ്ങില്‍ അപകര്‍ഷതകളുടെ തെയ്യവും തിറയും
തപ്തനിശ്വാസങ്ങളുടെ തോറ്റം പാട്ടുകള്‍ ..
വേഷപകര്ച്ചകണ്ട് നിദ്രയുടെ കാളിന്ദി കലുഷിതമായി ..
തുറന്നിട്ട ജാലകങ്ങള്‍ ഞാന്‍ അടക്കുന്നു ..
നിറമുള്ള ജാലക വിരികള്‍ എന്നെ ഭയപ്പെടുത്തുന്നു ..
ഇനിയൊരു ഋതു വേണ്ടെന്ന പോലെ ..




3 comments:

കുഞ്ഞന്‍ said...

ശാരദ നിലാവ്

കവിത നന്നായിട്ടുണ്ട്. പ്രണയത്തിന്റെ ഭാവങ്ങള്‍ അവ അനുഭവപ്പെടുന്നുണ്ട്.

പേരില്‍ കാര്യമില്ലെങ്കിലും, എഴുതുന്നത് ആരാണെന്ന് വ്യക്തമായിരുന്നെങ്കില്‍

കുഞ്ഞന്‍ said...

പേര് മുകളില്‍ കൊടുത്തത് കണ്ടില്ല സുനിലേ...

സുനില്‍‌ജീ ആശംസകള്‍..ജൈത്രയാത്രക്ക് ഭാവുകങ്ങള്‍..!

ശ്രീ said...

നന്നായിരിയ്ക്കുന്നു...