http://www.cyberjalakam.com

ജാലകം

Saturday, February 7, 2009

മനസ്സിന് മതില്‍ കെട്ടാതിരിക്കുക

നിങ്ങള്‍ ഏതു പ്രായക്കാരനുമാകട്ടെ .... നിങ്ങളുടെ മനസ്സിന് മതില്‍ പണിയാതിരിക്കുക
പ്രായക്കൂടുതല്‍ കൊണ്ടോ പദവികള്‍ കൊണ്ടോ
ഗൗരവം എന്നോ പക്വത എന്നോ ഒക്കെ നിങ്ങള്‍ ധരിച്ചിരിക്കുന്ന ചില പെരുമാറ്റ രീതികളാല്‍
പ്രദര്‍ശിപ്പിക്കുന്ന ചുറ്റുമതിലുകള്‍ തുറന്നിടുക ..
സവ്ഹൃദത്തിന്റെ ശുദ്ധവായുവേറ്റ് അവിടെ സ്നേഹത്തിന്റെ നറുമലരുകള്‍ വിരിയട്ടെ ...
പരസ്പര പ്രേമത്തിന്റെ പുള്ളിപ്പശുക്കള്‍ ചുരന്ന അകിടുമായി മനസിന്റെ മേച്ചില്‍ പുറങ്ങളില്‍ ഉറങ്ങുമ്പോള്‍
ചിരിയുടെ പൈക്കിടാങ്ങളെ കയര്‍ ഊരിവിടുക ... അവ നര്‍മത്തിന്റെ പാല്‍ കുടിച്ചു മദിക്കട്ടെ
പട്ടുപാവാടയും , കുപ്പിവള കളുമിട്ടു പെണ്‍കുട്ടികള്‍ പാദസരങ്ങള്‍ കിലുക്കി എത്തുമ്പോള്‍ അവരെ തടയാതിരിക്കുക ..
അവര്‍ നിങ്ങളുടെ മനസിന്റെ കൌമാരം ആയിരുന്നു ..
അവര്‍ കൈ കൊട്ടി പാടുകയോ , ഊഞാലാടുകയോ, തലപപന്തു കളിക്കുകയോ ചെയ്യട്ടെ ..
നിങ്ങളുടെ കൌമാര സ്മ്രിതികളുടെ ജലാശയത്തില്‍ നീന്തി തിമിര്‍ക്കട്ടെ ..
അപ്പോള്‍ ഓളം തള്ളുന്ന തിരകള്‍ ഏറ്റു മനസ്സു നരട്ടെ..
കൌമാരത്തിന്റെ , ജിഞാസയുനര്‍ന്ന , അത്യുല്സാഹിയായി തിളങ്ങുന്ന കണ്ണുകളോടെ
ജീവിതത്തെ നിങ്ങള്ക്ക് കാണാന്‍ കഴിയും ..
വികൃതി കുട്ടികള്‍ വന്നു നിങ്ങളുടെ മധുര സ്മരണകളുടെ മാമ്പഴങ്ങള്‍
എറിഞ്ഞു വീഴ്തട്ടെ ..
അവയുടെ പോയകാല മാധുര്യം നിങ്ങളുടെ നിനവുകളില്‍ ഊര്‍ജ്ജം വിതറും
കരളില്‍ , കനവില്‍, കാല്‍വെപ്പില്‍ ഉയരും നൂതന ഗന്ധം ...
നിങ്ങളുടെ മനസിന്‌ ചുറ്റുമതില്‍ പണിയാതിരിക്കുക ..
അവ മലര്‍ക്കെ തുറന്നിടുക ...

4 comments:

Kaithamullu said...

നിങ്ങളുടെ മനസിന്‌ ചുറ്റുമതില്‍ പണിയാതിരിക്കുക ..
അവ മലര്‍ക്കെ തുറന്നിടുക ...
-എപ്പഴേ റെഡി!

ഇഞ്ചൂരാന്‍ said...

സ്മരണകളുടെ മാമ്പഴങ്ങള്‍
എറിഞ്ഞു വീഴ്തട്ടെ ..

Anonymous said...

avasaanam swayam parithapikkaathirikuka

Anonymous said...

ezhuthinu speed pora entha busy ano? ashayangalk moolyachuthi varathe ezhuthan kazhiyatte ennashamsikkunnu.