http://www.cyberjalakam.com

ജാലകം

Saturday, November 5, 2011

അടരാന്‍ മടിക്കുന്ന പെണ്‍ പൂമണങ്ങള്‍

കഴിഞ്ഞ രാവില്‍ വന്നൊട്ടേറെ  പെണ്‍കുട്ടികളെന്‍റെ റൂമില്‍ 

നെപ്പോളിയനും, റമനോവും സിരകളില്‍ നൂണ്ടുനുഴഞ്ഞു

ഞങ്ങള്‍ തന്‍ സ്മൃതികളില്‍ നിന്നിറുത്തെടുത്തിട്ടവര്‍

പലകാലങ്ങളില്‍ , പേരുകളില്‍ , രൂപങ്ങളില്‍ 

മാമ്പൂ മണക്കും കാറ്റിന്നുമൊപ്പം

മാഞ്ചുന മണക്കും ചിറിക്കോണുമായി

ചെഞ്ചായമിട്ട മധുരാധരങ്ങളിലെ ലാസ്യം

കിസലയകപോലങ്ങളില്‍ കന്മദമൊഴുക്കും റൂഷിന്റെ ഗന്ധം

മഷിത്തണ്ട് പൊട്ടി ലാബിലൊരു ദര്‍ദുരം പിടഞ്ഞു

വി സി ശുക്ലയുടെ പുസ്തകകെട്ടു പരത്തിയപ്പഴമമണം

വിഷ്വല്‍ ബേസിക്കില്‍ കല്യാണി നുരയുമോരരണ്ട വെട്ടം

കുരുത്തോലക്കരി കുരിശുകുറിയിട്ടയോശാന ഞായര്‍

മഞ്ചാടി മുഴക്കും വഷസ്സാംബുജങ്ങളും

മൈലാഞ്ചി മണക്കും തട്ടം മറച്ച മുഖം

മറയാത്ത ദാഹം കണ്ണില്‍ത്തിളങ്ങി

കറുപ്പാര്‍ന്ന ചരടിലൊരു പ്ലാസ്റ്റിക്കുകൂട്ടില്‍ മാതാവുറങ്ങി

ഉരഗങ്ങളെയുണര്‍ത്തും പെണ്‍പൂ മണങ്ങള്‍

നെടുവീര്‍പ്പുകളുയരെ, പാനപാത്രങ്ങളൊഴിയെ

വിദൂരങ്ങളില്‍നിന്നു ശബ്ദമായൊരു തേങ്ങല്‍

താലിയാല്‍ ‍ കൊരുത്ത പ്രേമമായ് കുരുത്ത

വിരഹമാര്‍ന്നൊരു വിളിയെന്റെ നല്ലപാതി

കുറ്റബോധമരിയിട്ട പാടെ കുടിയൊഴിപ്പിച്ചു

പട്ടു പാവാടയെ, കുരിശുകുറിയെ, മൈലാഞ്ചിയെ

പടി കടന്നെത്തിയൊരു വീര്‍ത്തയുദരം

ചവിട്ടിക്കളിക്കുമിളം കാലുതിര്‍ക്കുന്ന നോവുകള്‍

സുഖദമവള്‍ തന്നോര്‍മ്മകളവള്‍മാത്രമാണെന്റെ പെണ്ണ്


12 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

സുഹൃത്തുക്കളുടെ സ്കൂള്‍, കോളേജ് പ്രണയങ്ങള്‍ ഒരു രാത്രിയില്‍ പെയ്തിറങ്ങിയപ്പോള്‍ ..ഒടുവില്‍ നാട്ടില്‍ നിന്നും ഒരുവന്റെ ഗര്‍ഭിണിയായ ഭാര്യയുടെ ഫോണ്‍ കാള്‍
പ്രണയസ്മരണകളുടെ അയവിറക്കിലൊനരന്ത്യം കുറിച്ചപ്പോള്‍ ..

jayanEvoor said...

അവസാനം എല്ലാ മണങ്ങളും അടർന്നു പോയില്ലേ!?
കൊള്ളാം.
നന്നായെഴുതി.

നാമൂസ് said...

ചില മണങ്ങള്‍ ഇനിയും ജയിക്കാത്ത വിയര്‍പ്പൊട്ടിയ ഉപ്പു പരലുകളാണ്.

പൊട്ടന്‍ said...

നെടുവീര്‍പ്പുകളുയരെ, പാനപാത്രങ്ങളൊഴിയെ

വിദൂരങ്ങളില്‍നിന്നു ശബ്ദമായൊരു തേങ്ങല്‍

താലിയാല്‍ ‍ കൊരുത്ത പ്രേമമായ് കുരുത്ത

വിരഹമാര്‍ന്നൊരു വിളിയെന്റെ നല്ലപാതി
....................................ഇത് വളരെ ഇഷ്ടായി

Satheesan .Op said...

വിഷ്വല്‍ ബേസിക്കില്‍ കല്യാണി നുരയുമോരരണ്ട വെട്ടം
:)

ചാണ്ടിച്ചന്‍ said...

എന്റമ്മേ....ശുക്ലയും, വിഷ്വല്‍ ബേസിക്കും, ചെഞ്ചായം പുതച്ച ചുണ്ടുകളും മാത്രം മനസ്സിലായി!!! അതിനപ്പുറം പോവാന്‍ ഈ ജാണ്ടി ഇനി ഒന്ന് കൂടി ജനിക്കേണ്ടി വരുമോ!!!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പണ്ടത്തെ കാമ്പസ് പ്രണയവർണ്ണത്തിന്റെ പെൺ പൂമണം..!
പിന്നെ ഇതുപോൽ മണമടിക്കാതിരിക്കാൻ ഇന്നെല്ലാവർക്കും പ്രിക്കോഷൻസ് അറിയാമല്ലോ അല്ലേ ഭായ്

jayarajmurukkumpuzha said...

nannayittundu... aashamsakal.... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

വീ കെ said...

കവിത അത്രക്ക് പിടിയില്ല മാഷെ...
ആശംസകൾ...

Shukoor said...

നന്നായെഴുതിയിട്ടുണ്ടല്ലോ..
ആശംസകള്‍

guruji said...

നന്നയിട്ടുണ്ട്‌ മാഷെ അഭിനന്ദനങ്ങൽ

guruji said...

നന്നയിട്ടുണ്ട്‌ മാഷെ അഭിനന്ദനങ്ങൽ