http://www.cyberjalakam.com

ജാലകം

Wednesday, April 7, 2010

സ്നേഹം ബാധ്യതയായി തോന്നുമ്പോള്‍ - പറയാവുന്ന ചില തത്വ ശാസ്ത്രങ്ങള്‍

സൗഹൃദങ്ങള്‍ മുല്ല മൊട്ടുകള്‍ പോലെയാണെന്ന്

ആഗ്നസാണ്‌ പറഞ്ഞത്

കാണുമ്പോള്‍ കൌതുകം തോന്നിപ്പിക്കുന്ന ഇതളൊതുക്കം

മെല്ലെ മെല്ലെ വിടരുമ്പോള്‍ വേര്‍പിരിയാനാവാത്ത

സ്നിഗ്ദതയും, സുഗന്ധവും

വിടര്‍ന്നു പടരുമ്പോള്‍ ‍

നിറം കെട്ടു, മണം കെട്ടു വരുമ്പോലെ

പിന്നെ വിരസമാകുമ്പോള്‍ ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി

എന്തിനിങ്ങനെ തുടരുന്നു ... നിനക്ക് നിന്റെ വഴി .. എനിക്കെന്റെയും ..

ഇത് പറയാനുള്ള ഊര്‍ജ്ജം

സംഭരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാനും എന്നെന്റെ മറുമൊഴി ..

പരസ്പരം ബാധ്യതയാകുന്ന ബന്ധങ്ങള്‍

രമ്യതയില്‍ പര്യവസാനിപ്പിച്ചേക്കാം

ഭാവിയില്‍ കാണുമ്പോളൊരു മറയില്ലാതെ

ചിരിക്കയും , സംവദിക്കയുമാകാമല്ലോ

എന്നു പതര്‍ച്ചയില്ലാതെ പറഞ്ഞെങ്കിലും

ഒരു പിന്‍വിളിക്കു ഞാന്‍ കൊതിച്ചു പോയി
 
..............................................................................................................

അല്ലെങ്കിലും എല്ലാ സൌഹൃദങ്ങളും

എക്കാലവും നില നില്‍ക്കണമെന്ന് വാശി പിടിക്കണമോ..

ഉള്ള കാലം അതിന്റെ തീവ്രതയോടെ ആസ്വദിച്ചാല്‍ പോരെ

എന്ന് പറഞ്ഞത് മദ്യ കുപ്പിക്ക്‌ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞ പോളേട്ടനല്ലേ
...........................................................................................................................


നിന്റെ സൌഹൃദത്തിന്റെ ചൂടും ചൂരും എന്നെ ചുട്ടു പൊള്ളിക്കുന്നു

അതിന്റെ പോസസീവ്നെസ് എന്റെ വ്യക്തി സ്വാതന്ത്രതിന്റെമേല്‍

വരിയാന്‍ വെച്ച മുള്ള് കമ്പികള്‍ ഇനിയും ബാക്കിയുണ്ടോ  നിന്റെ കയ്യില്‍

എന്ന് ചോദിച്ചത് പ്രീത നായരായിരുന്നു

..................................................................................................................

എന്തിനാണിങ്ങനെ തീവ്രമായി അടുക്കുന്നത്

നിഴല്‍ പോലെ പറ്റി ചേരുന്നത്

ഒരോട്ടോറിക്ഷയുടെ അകലം സൂക്ഷിക്കുന്നതല്ലേ

നല്ലതെന്ന് ചോദിച്ചത് മുസ്തഫയായിരുന്നു

...................................................................................................................

സൌഹൃദങ്ങള്‍ ബിസ്സിനെസ്സ് സൈക്കിള്‍ പോലെയാണെന്ന്

അവിടെ എന്‍ട്രിയും, ബൂമും, സ്റ്റെബിലിറ്റിയും, ഡിക്ലൈനും, റിസേഷനും ഉണ്ടെന്നു

കട്ടി കണ്ണടക്കുള്ളിലൂടെ ഉറ്റു നോക്കിക്കൊണ്ട് സുമിയാണ് പറഞ്ഞത്

നമുക്കൊരു ബ്രേക്ക് ഈവന്‍ പോയിന്റ്‌ മെയിന്‍ടയിന്‍ ചെയ്യാമെന്നും

................................................................................................................

എത്രത്തോളം അടുക്കുന്നുവോ അത്രത്തോളം അകലുന്നു

എന്ന് പറഞ്ഞത് ആരാണാവോ

സൌഹൃദങ്ങള്‍ നല്ല റിസള്‍ട്ടുകള്‍ തരുന്നത്

അഗാധമായി അടുക്കുന്നതിനു മുന്പാണെന്നും

................................................................................................................

ബന്ധങ്ങള്‍ കുഞ്ഞിക്കുരുവികളെപ്പോലെയാണെന്ന്

എവിടെയോ വായിച്ചതോര്‍ക്കുന്നു

നെഞ്ചോടു ചേര്‍ത്ത് അമര്‍ത്തുമ്പോള്‍

അവ ശ്വാസം കിട്ടാതെ കിടന്നു പിടയുന്നു

പിടി വിട്ടാലോ പറന്നകലുന്നു

നയത്തില്‍ , മയത്തില്‍ മെല്ലെ ചേര്‍ത്ത് നിര്‍ത്തിയാലോ

നെഞ്ചോടു ചേര്‍ന്ന് കൊക്കുരുമ്മി കളിക്കുന്നു

....................................................................................................................

ഇനി എന്ന് പഠിക്കുമോ എന്തോ

പോസ്സസീവ് അല്ലാത്ത, സ്വാര്‍ഥതയില്ലാത്ത

കൃത്യമായ അകലം സൂക്ഷിച്ചുള്ള

യഥാര്‍ത്ഥ വികാര, വിചാരങ്ങളെ ഒളിപ്പിച്ചു കൊണ്ട്

നയത്തില്‍ , മയത്തില്‍ , കരുതലോടെ സ്നേഹിക്കാന്‍

...........................................................................................

വയ്യെനിക്കു കപട നാട്യങ്ങളെന്‍ സൌഹൃദങ്ങളെ

സ്വപ്ന ജീവിയെന്നു പരിഹസിച്ചാലും

അത്യാഗ്രഹിയായൊരു യാചകനെപ്പോല്‍

ഇരക്കുന്നു ഞാനീവ്വിധം

നിങ്ങള്‍ തന്‍ സ്നേഹം താ.. പ്രേമം താ ...

അതെന്നെ ഇറുക്കി വരിഞ്ഞോട്ടെ

എന്റെ ശ്വാസ നിശ്വാസങ്ങളെ

ഹൃദയ തുടിപ്പുകളെപ്പോലും നിയന്ത്രിച്ചു കൊള്ളട്ടെ

ഏതുമില്ലെനിക്കു പരിഭവം തെല്ലു പോലും

13 comments:

ശ്രദ്ധേയന്‍ | shradheyan said...

കപട നാട്യങ്ങളെ എനിക്കും വെറുപ്പാണെടോ.

മുട്ടുകാലിനു താഴെ പൊതിരെ തല്ലിയിട്ട് 'നല്ലത് പറയിക്കാന്‍ ഒരു ജീവിതം വേണമെന്നും ചീത്ത പറയിക്കാന്‍ ഒരു സെക്കെന്റ് മതിയെന്നും' പറഞ്ഞ ഉമ്മയെയാണെനിക്കിഷ്ടം.

രണ്ടു ചീത്ത പറഞ്ഞിട്ട് 'നീ നന്നാവാന്‍ വേണ്ടിയാടാ' എന്ന് പറഞ്ഞ അഞ്ചാം ക്ലാസ്സിലെ ബാലന്‍ മാഷെ ആണെനിക്കിഷ്ടം.

ramanika said...

അത്യാഗ്രഹിയായൊരു യാചകനെപ്പോല്‍

ഇരക്കുന്നു ഞാനീവ്വിധം

നിങ്ങള്‍ തന്‍ സ്നേഹം താ.. പ്രേമം താ ...

അതെന്നെ ഇറുക്കി വരിഞ്ഞോട്ടെ

എന്റെ ശ്വാസ നിശ്വാസങ്ങളെപ്പോലും

ഹൃദയ തുടിപ്പുകളെപ്പോലും അത് നിയന്ത്രിച്ചു കൊള്ളട്ടെ

നന്നായി , മനോഹരമായി

Kalavallabhan said...

ശ്രദ്ധേയന്റഭിപ്രായമാണെനിക്കിഷ്ടം

ഇഞ്ചൂരാന്‍ said...

കുടുംബം ഇവിടെ ഇല്ലാത്തതുകൊണ്ട് ..............
കള്ള്ളടിച്ചു കറങ്ങി നടക്കുന്നത് കൊണ്ട് ..............
മുള്ള് കമ്പികള്‍ കൊണ്ട് പ്രീത കുമാരികളുടെ പുറകെ നടക്കുന്നത് കൊണ്ട് ...............................
അങ്ങനെ കുറെ കൊണ്ട്.......... കൊണ്ട് ........
കുറച്ചു കഴിയുമ്പോള്‍ എല്ലാം ശരിയായിക്കോളും

Junaiths said...

എന്തിനിങ്ങനെ തുടരുന്നു ... നിനക്ക് നിന്റെ വഴി .. എനിക്കെന്റെയും .

വാസ്തവം

ഷിബിന്‍ said...

സൌഹ്രദങ്ങള്‍ എനിക്കും ഒരു ഭ്രാന്താണ്... മനസ്സില്‍ തട്ടുന്ന വരികള്‍.. സുഹൃത്തുക്കളെ പിരിയുന്നതാണ് ഏറ്റവും വലിയ ദുഖം...

വീകെ said...

സ്നേഹത്തിനെന്തിനാണ് തത്വശാസ്ത്രങ്ങൾ..
സ്നേഹത്തിനൊറ്റ വികാരമല്ലെയുള്ളു...’സ്നേഹം..’

Unknown said...

സൌഹ്രദങ്ങള്‍ എനിക്കും ഒരു ഭ്രാന്താണ്... മനസ്സില്‍ തട്ടുന്ന വരികള്‍.. സുഹൃത്തുക്കളെ പിരിയുന്നതാണ് ഏറ്റവും വലിയ ദുഖം...

Sidheek Thozhiyoor said...

:കവിത" ഒരഭിപ്രായം പറയുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞിരിക്കണ്ടേ?..അതുകൊണ്ട് ആ സാഹസത്തിനു മുതിരുന്നില്ല ..

ഏ.ആര്‍. നജീം said...

മനോഹരമായ കുറെ കുഞ്ഞു പൂക്കളില്‍ തിര്‍ത്ത നല്ലൊരു മാല പോലെ അര്‍ത്ഥവത്തായ ചില ചിന്താമുകുളങ്ങള്‍ ചേര്‍ത്തു വച്ച നല്ലൊരു പോസ്റ്റ്‌ ..
അഭിനന്ദനങ്ങള്‍..(സുനിലിനല്ല ആഗ്നസിനും , പ്രീതക്കും, സുമിക്കും..കാരണം അവളുമാര് പറഞ്ഞതല്ലേ ഇതൊക്കെ )
അല്ല സുനിലേ.. ആരാ ഇവരൊക്കെ ???

ചാറ്റല്‍ said...

പ്രിയപ്പെട്ട സുനില്‍
വളരെ നാളുകള്‍ക്കു ശേഷം ഇന്നാണ് ഇവിടെയൊക്കെ വരാന്‍ കഴിഞ്ഞത്.
വായിച്ചപ്പോള്‍ വിഷമം തോന്നി, പിന്നെ വല്ലാതെ എന്തൊക്കയോ തോന്നി
തീകനല്‍ പോലെ എരിയുന്ന വരികള്‍
പോള്ളുന്നുണ്ട് കേട്ടോ.. വല്ലാതെ ......

Mohanam said...

ആരും പറയാത്തതായി എന്തെങ്കിലും ഉണ്ടോ...?

smiley said...

Sunil, You are humane very much indeed. best wishes..