http://www.cyberjalakam.com

ജാലകം

Tuesday, November 24, 2009

ഒരു കുഞ്ഞിന്റെ ഭയാശങ്കകള്‍

അച്ഛാ .. അച്ഛനറിഞ്ഞുവോ മുല്ലപ്പെരിയാറണക്കെട്ട് നിറഞ്ഞു കവിഞ്ഞെന്നു

അതുപൊട്ടിയാല്‍ അച്ഛാ ദോഹക്ക് വരുമോ മലവെള്ളം ..

ഇല്ല മുത്തെ ഇങ്ങോട്ട് വരില്ല .. ഇതത്രക്ക് ദൂരേയല്ലേ

നമ്മുടെ എറണാകുളമുള്‍പ്പെടെ ചില ജില്ലകള്‍ക്കത്രെ പ്രശ്നം

അയ്യോ അച്ഛാ അപ്പോളച്ഛന്‍ വരുമ്പോഴേക്കും ഞങ്ങള്‍ ഒലിച്ചു പോയേക്കുമോ

അച്ഛന്‍ കൊണ്ടുവരും നിഡോയും, ടാങ്കും, സ്ട്രോബറിയും എന്ത് ചെയ്യും

ഇല്ലോമനെ ഭയക്കരുതങ്ങിനെയൊന്നും വരികയില്ല

അച്ഛനറിഞ്ഞുവോ കള്ളന്‍മാര്‍ മൂലം ഭയപ്പെട്ടിരിക്കുന്നെല്ലാവരും

സ്വര്‍ണമണിഞ്ഞു വഴിയെ നടക്കാന്‍ വയ്യ, വീട്ടില്‍പ്പോലും രക്ഷയില്ല

മുന്‍പ് പാതിരാത്രിയില്‍പ്പോലും പട്ടികുരച്ചാല്‍, കോഴി പിടച്ചാല്‍

ടോര്‍ച്ചുമായ് മുറ്റത്തും പറമ്പിലും പോയി നോക്കുന്ന

ധൈര്യശാലി അച്ചമ്മയിപ്പോള്‍ ഭയന്നിട്ടു ജനല്‍പ്പാളി പോലും തുറക്കാതായ്

പണ്ട് ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ നിന്നച്ഛനൊരു ജോലി വന്നപ്പോള്‍

പിടിച്ചു പറിക്കാരും, കൊള്ളയും , കൊലയും , വീട് കവര്‍ച്ചയും

പതിവാണവിടെ പോകല്ലേയെന്നെല്ലാവരും പിന്തിരിപ്പിച്ചില്ലേ

ഇപ്പോളതു പോലെ തന്നെയല്ലേ അച്ഛായിവിടെയും ..നാമിക്കണക്കിന് എങ്ങുപോകും ..

29 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മാധ്യമങ്ങളിലൂടെ കിട്ടുന്ന വിവരങ്ങളിലൂടെ ‍ കുഞ്ഞു മനസ്സുകള്‍ പോലും എത്ര അശാന്തമാണെന്ന് , അസ്വസ്തമാണെന്ന് ഒരു ഫോണ്‍ വിളിയിലൂടെ അറിഞ്ഞു ഞാന്‍ നടുങ്ങുന്നു..

ഷൈജു കോട്ടാത്തല said...

സത്യം

Rejeesh Sanathanan said...

എങ്ങോട്ടും പോകാനില്ല......കള്ളന്മാരുടെ കൈ കൊണ്ട് സുഖമായി അങ്ങ് ചാകാം

Lathika subhash said...

കുഞ്ഞുങ്ങൾക്കും വല്യവർക്കും, എല്ലാവർക്കും ആശങ്കകളാണ്.പ്രസക്തമായ ഓർമ്മപ്പെടുത്തൽ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇനി എങ്ങോട്ട് പോകാന്‍?

:(

VEERU said...

ഹേയ് ഭായി...ഇനിയൊരോട്ടത്തിനു ഞാനില്ല..
തളർന്നെടോ...വരുന്നിടത്തു വെച്ചു കാണാം..
കാര്യങ്ങൾ വീണ്ടുമോർമ്മപ്പെടുത്തിയതിനു നന്ദി !!

ശ്രീ said...

ഇങ്ങനെയൊക്കെ ചിന്തിച്ച് ടെന്‍ഷനടിയ്ക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരം കാണൂ മാഷേ...

വീകെ said...

ഹേ.. നിലാവേ...
എറണാകുളത്തിന്റെ പേരു പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കാ...!!?
ഉറങ്ങാറില്ലടൊ...!
ഈയിടെ ആയിട്ട് ഉറക്കം തീരെ കുറവാ...!!?

ഉണ്ടായിരുന്ന സ്വർണ്ണം പുരപണിക്ക് വിറ്റു തീർന്നു. ഇപ്പോൾ മുക്കിന്റെയാ ഇട്ടു നടക്കുന്നെ..!
ആരെങ്കിലും കുത്തിനു പിടിക്കുന്നതിനു മുൻപു ഊരിക്കൊടുക്കാല്ലൊ...!

Typist | എഴുത്തുകാരി said...

കുഞ്ഞിന്റെ ഭയാശങ്കകള്‍ അസ്ഥാനത്താണെന്നു പറഞ്ഞുകൂടാ. അത്തരത്തിലുള്ള വാര്‍ത്തകളേയുള്ളൂ. പക്ഷേ ഒളിക്കാന്‍ കാടില്ലല്ലോ...

പാര്‍ത്ഥന്‍ said...

ആശങ്കകൾ,
നമുക്കിതിൽ മുങ്ങിച്ചാകാം.

പാര്‍ത്ഥന്‍ said...
This comment has been removed by the author.
jayanEvoor said...

കുഞ്ഞു മനസ്സിന്റെ വിഹ്വലതകള്‍ .....
ശരിയാണ് ... !
നമുക്ക് , പക്ഷെ അത് അവരോടു പറയാനാവില്ലല്ലോ ....

വിപദി ധര്യം ...
അതുണ്ടായെ പറ്റൂ ...!

അരുണ്‍ കരിമുട്ടം said...

നല്ല ചിന്തകള്‍
നമ്മുടെ നാട് നശിച്ചു എന്നത് ഒരു കുട്ടിയുടെ വായില്‍ നിന്ന് വ്യക്തമാക്കിയിരിക്കുന്നു
ഈശ്വരോ രക്ഷതു

ശ്രദ്ധേയന്‍ | shradheyan said...

പൊന്നും പണവും ബാങ്ക് ലോക്കറില്‍ വെക്കാം... മുല്ലപ്പെരിയാറിനെ മുറം കൊണ്ട് തടുക്കാമോ..?? :)

Anil cheleri kumaran said...

karale.. no tension.. please..!

നാടകക്കാരന്‍ said...

ithilum bheedham mullaperiyar pottiyal mathiyayirunnu
(thamasayanu kettoooo nannayittundu)

ഏ.ആര്‍. നജീം said...

പണ്ടൊരു വിദ്വാന്‍ KSRTC-യില്‍ യാത്ര പോയത് പോലായി. മുന്‍പില്‍ ഇരുന്നല്ലോ ഒരു പേടി ഈ ഡ്രൈവര്‍ വണ്ടി വല്ലിടത്തും കൊണ്ട് മുട്ടിച്ചാലോന്ന് അപ്പോ പോയി പുറകിലെ അവസാന സീറ്റില്‍ ഇരുന്നു. പിന്നേം പേടി..ഇനി പുറകില്‍ കൊണ്ട് ആരെങ്കിലും ഇടിച്ചാലോന്ന്. അവസാനം അദ്ദേഹം ഇറങ്ങി നടന്നു.

പിള്ളേര്‍ക്ക് പേടികാണാതിരിക്കുമോ അത് പോലല്ലെ പത്രങ്ങളില്‍ സംഭവം വിവരിച്ച് വരൂന്നത്

ഹാരിസ്‌ എടവന said...

സുരക്ഷിതമായിടങ്ങള്‍
അരക്ഷിതമായി മാറുന്നു
ഇല്ലേ?

girishvarma balussery... said...

എവിടേക്ക് പോയിട്ടും രക്ഷയില്ല... മലവെള്ളം അവിടെയും എത്തും ........

ഭൂതത്താന്‍ said...

ഇപ്പോളതു പോലെ തന്നെയല്ലേ അച്ഛായിവിടെയും ..നാമിക്കണക്കിന് എങ്ങുപോകും ..

പ്രസക്തമായ ആശങ്ക

Unknown said...

ആശങ്കകള്‍ അവസാനിക്കുന്നില്ല. ‍

jyo.mds said...

കുഞ്ഞിന്റെ നിഷ്കളങ്കമായ ആശങ്കകള്‍ -നന്നായി എഴുതി

vinus said...

ആദ്യമാണിവിടെ .ബ്ലൊഗ് പേരിനൊട് തികച്ചും നീതി പുലർത്തുന്ന എഴ്ത്താണല്ലൊ.കുറച്ചു പൊസ്റ്റ്കൾ വായിച്ചു വളരെ നന്നായിരിക്കുന്നു മുഴുവൻ വായിക്കാൻ നാളെ വരാം ഇന്നു വൈകി

Irshad said...

ഇത് ഈ നാട്ടിന്റെ ഭയാശങ്കകളല്ലേ?

സൂക്ഷിക്കുക. ബാക്കിയൊക്കെ വരുമ്പോലെ...

Mahesh Cheruthana/മഹി said...

ഇതൊരു കുഞ്ഞിന്റെ മാത്രം ആശങ്കയല്ല,അശാന്തമായ നമ്മുടെ മലയാളത്തിന്റെ മൊത്തം ആശങ്കയാണു!!!!

കാര്‍ത്ത്യായനി said...

namee kanakkini engu pokum?
sathyam....nammalengottanu pokunnathu?

font nte karyathil sorry..cheriya keyman prasnam..kshemikumallo..

smiley said...

നോഹയുടെ പേടകം നമ്മുക്കു വീൻണ്ടും പുനർന്നിർമ്മിക്കേണ്ടിവരും എന്നു തോന്നുന്നു...

ചേച്ചിപ്പെണ്ണ്‍ said...

എനിക്കും പേടി ആവുന്നുണ്ട് ...

raadha said...
This comment has been removed by the author.