http://www.cyberjalakam.com

ജാലകം

Wednesday, July 22, 2009

പ്രണയത്തിന്റെ ഗന്ധം ..

നിന്നോടുള്ള എന്റെ പ്രണയം ഭ്രാന്തമാകുമ്പോള്‍ ....
അതെന്റെ അസ്ഥിയിലേക്കും മജ്ജയിലേക്കും അലിഞ്ഞിറങ്ങുമ്പോള്‍ ...
നിന്റെ നിശ്വാസങ്ങളിലൂടെ പോലും പ്രണയത്തിന്റെ ഉന്മത്ത ഗന്ധം ഞാനറിയുന്നു ..
ഒരുവേള നിന്റെ നിശ്വാസങ്ങളില്ലെങ്കില്‍ എനിക്ക് ശ്വസിക്കാനാവില്ലെന്നു പോലും ...

എന്നെ തനിച്ചാക്കി നീയകന്നു പോകുമ്പോള്‍ ..
നിന്റെ നിശ്വാസത്തിന്റേതായ അവസാന മാത്രയും ഞാന്‍ ശ്വസിച്ചു തീരുമ്പോള്‍ ....
നീയറിയുന്നുവോ ശൂന്യമായിക്കൊണ്ടിരിക്കുന്ന എന്‍റെ നാസാരന്ധ്രങ്ങളിലൂടെ
കടന്നെത്തുന്നത് ... മരണത്തിന്റെ ഗന്ധമാണെന്ന്

ചിലപ്പോള്‍ അതുമെനിക്ക് നിന്നെപ്പോലെ പ്രിയങ്കരമായേക്കാം ...
കാരണം നിന്റെ ശൂന്യതക്ക് പകരം വെക്കാന്‍ മറ്റേതു ഗന്ധമാണുള്ളത് ..
മരണത്തിന്റെ ഗന്ധമല്ലാതെ....

8 comments:

ramanika said...

താജ്‌ മഹല്‍ പോലെ സുന്ദരം ഈ പോസ്റ്റ്‌!

Anil cheleri kumaran said...

പ്രണയ നൊമ്പരം ഇഷ്ടപ്പെട്ടു.

താരകൻ said...

കൊള്ളാം ..തുടരൂ..

the man to walk with said...

ഇഷ്ടായി ഈ പ്രണയ ഗന്ധം മണക്കുന്ന പോസ്റ്റ്‌

കണ്ണനുണ്ണി said...

പ്രണയം നല്‍കിയ ഭ്രാന്തു ആണോ ഈ വരികളിലെ സൌന്ദര്യം ?

വയനാടന്‍ said...

നന്നായിരിക്കുന്നു
:)

khader patteppadam said...

എരിവ് അല്‍പ്പം കൂടിപ്പോയോ എന്നു സശയം.പ്രണയവും പ്രണയനഷ്ടവുമാണല്ലൊ വിഷയം.

അരുണ്‍ കരിമുട്ടം said...

ഇക്കുറി കട്ടിക്കാണല്ലോ?