http://www.cyberjalakam.com

ജാലകം

Thursday, February 19, 2009

ടോണി കുട്ടാ .. എന്റെ ടോണി കുട്ടാ .. 2

ടോണി കുട്ടന്‍ - ഒന്നിന്റെ തുടര്‍ച്ച .....


സമയം വൈകിട്ട് ഏഴ് മണിയായിക്കാണും. പള്ളിയില്‍ നല്ല തിരക്കുണ്ട്‌ .. റോട്ടില്‍ മുട്ടന്‍ ട്രാഫിക് ബ്ലോക്ക് ..

"വണ്ടി ഇവിടെങ്ങും പാര്‍ക്ക് ചെയ്യാന്‍ പറ്റില്ല , ആരോക്കെയാന്നു വച്ചാ പോയി പ്രാര്‍ത്ഥിച്ചു , കാണിക്ക ഇട്ടേച്ചും വാ .." ഉദയന്റെ കമാന്‍ഡ്

"അല്ല , അപ്പൊ ഈ നേര്ച്ചകൊഴികളെ നേര്ച്ചയിടണ്ടേ .." കൊച്ചു ചെറുക്കന്‍ .. അവന്‍ ആദ്യം വരുവല്ലേ ..

"പിന്നെ ഈ കോഴികളെ ഒന്നും പള്ളി കംബോണ്ടില്‍ കേറ്റുന്നു പോലും ഉണ്ടാവില്ല മച്ചു " കോഴീടെ വകയയിട്ടു നേര്ച്ചപണം ആ പെട്ടീലിടും അത്രന്നെ .."

"നീ വേണേ പോയി പ്രാര്‍ത്ഥിച്ചു നേര്ച്ചപണം ഇട്ടിട്ടു പോരെ , ആദ്യായിട്ട് വന്നതല്ലേ .." ഒരു പത്തു രൂപ എടുത്തു കൊടുത്തിട്ട് അളിയന്‍ പറഞ്ഞു ..

കൊച്ചു ചെറുക്കന്‍ അതുമായിട്ടു പോയി ..

"ചുള്ളാ നീ പോണില്ലേ , എവിടെ കുരിശും , പള്ളീം , അമ്പലോം കണ്ടാല്‍ പ്രര്തിക്കണോനാണല്ലോ നീ " കാട്ടുണ്ട ഉണര്‍ന്നു ..

പെരുമ്പാവൂര് പരുന്തും കാലേ (ഈഗിള്‍ ബാര്‍ ) കേറിട്ടാ പുള്ളി പോന്നതന്നെ

എന്തൂട്ടിഷ്ട പത്തുറുപ്യ കൊടുത്തെ ..ഈ മലയാളികളൊക്കെ ഇങ്ങനന്നെ .. വെറും ഉണ്ണാക്കന്മാര് ..പിച്ചകള് ..ഒരു നേര്ച്ചേടണതു പത്തുറുപ്യ .. അതിനൊക്കെ തമിഴന്മാര് വന്നം.. കെട്ട് കണക്കിനല്ലേ... ഇടാ ..സബരിമലെല് ആരാ കാശിടനെ.. പുറം നാട്ടുകാരല്ലേ ..

ന്റെ പുണ്യാളാ നീയി ഹൈവേല് കുന്തോം പിടിച്ചോണ്ടിരുന്നോ .. .. ആ അയ്യപ്പന്‍ കാട്ടികെടന്നു കാശ് ഇണ്ടാക്കണ കണ്ടോ , മലയാളീനേം കൊണ്ടിരുന്ന ഒരു കാര്യോല്യ ..

കാട്ടുണ്ട നല്ല ഫോമിലായി .. ഇനി സൂക്ഷിക്കണം .. ഇപ്പൊ ഹണി ബീയാ സംസാരിക്കുന്നെ ..

ഞാനൊന്ന് കട്ടുണ്ടേ നോക്കി .. "ഹൈ നീയെന്തുട്ടാ ന്റെ മോത്തു നോക്കീരിക്കണേ .. റോക്കി പുണ്യാളന്റെ കയ്യിലെ റോട്ടീമേ പട്ടി നോക്കീരിക്കണ പോലെ " കാട്ടുണ്ട - (ഹീ ബാധ എന്നേം കൊണ്ടേ പോകൂ .)

ന്റെ കാട്ടൂ നീയോന്നടങ്ങ്‌ ... നമുക്കു പരിപാടി ഇപ്പം തൊടങ്ങാം ..ഞാനൊരു മയക്കു വെടി പൊട്ടിച്ചു..

അങ്ങനെ ഒരു വിശാലമായ പറമ്പില്‍ സ്ഥലം പിടിച്ചു .. മുന്‍ഗാമികള്‍ ആരോ ഉണ്ടാക്കി തിന്നിട്ടു ഇട്ടേച്ചു പോയ അടുപ്പും കുറച്ചു കനലും ഒക്കെ അവിടെ ഉണ്ട് ..എല്ലാരും ആദ്യപടി അന്തര്‍ദാഹം തീര്ത്തു പണി തുടങ്ങി ... എന്തൊരു സ്വരുമ .. ഒരുമയുടെ ഒലക്കപുറതല്ല ഏത് കല്ലെലും കിടക്കാം എന്ന മട്ടില്‍ ഒരു കുഞ്ഞു കല്ലില്‍ നാല് പേരു കുണ്ടി വച്ചു കൊണ്ടിരുന്നു അരിയലോഡ് അരിയല്‍.. തേങ്ങ ചിരണ്ടല്‍, പിഴിയല്‍ .. കട്ടുണ്ടയുടെ വക കൊഴിവധം ,, കോഴിയെ ആദ്യം നയന്‍ താരയും പിന്നെ ഷക്കീലയും ആക്കി മാറ്റല്‍ ..

" ഇവന്റെയൊരു കിടപ്പ് കണ്ടാ ... ഇന്നലെ വരെ എന്തോരും പെടക്കൊഴികളെ ചെറ കൊത്തി നടന്ന മൊതലാ " തൊലിയുരിച്ച കോഴിയെ നോക്കി കാട്ടുണ്ട ..

അവന്റെ ആത്മാവ് അങ്ങേ ലോകത്തിരുന്നു അവന്റെ പ്രിയതമയെ കാണുന്നുണ്ടാവും ..- വോള്‍ കാനോ വീലായിതുടങ്ങി ....

കറി റെഡിയായി .. കുപ്പികളുടെ കന്യകാത്വം നഷ്ടപെട്ടു ... അന്നനാളങ്ങളിലൂടെ അനര്‍ഗളം ഹണി ബീ ഒഴുകി .. പുകച്ചുരുളുകള്‍ ഇണ ചേര്ന്നു ...

ഇനി അടിപൊളിയുടെ ഊഴം ... അങ്ങേരു ഒന്നാംതരം പാട്ടുകാരന്‍ .. വളരെ ഭംഗിയായി പാടും ... ഓള്‍ഡ് മേലടീസ്......... ഞെരിപ്പന്‍ ...

ഹൃദയ സ്സരസ്സിലെ ...പ്രണയ പുഷ്പമേ ..( ഇതു ആ വോള്‍കാനോക്ക് വേണ്ടി മാത്രം ഉള്ളതാ )

കൊച്ചു ചെറുക്കന്‍ നല്ല പോളിങ്ങാ ..കട്ടുണ്ട അത് കണ്ടു എന്നെ കണ്ണിറുക്കി കാണിക്കുന്നുണ്ട് ..
ചുമ്മാ കാടന്‍ അടിയോന്നുമല്ല ..നല്ല പ്രൊഫഷനല്‍ അടി ..

ഇവന്റെ അമ്മ വാസന്തി ചേച്ചി കോഴിമുട്ട വിറ്റും , പശൂനെ വളര്തീം ഇവനെ കൊയംബതൂര് എം ബി എ പഠിക്കാന്‍ വിട്ടിട്ടു ഇവന്‍ .. വെള്ളമടീല്‍ പി എച്ച് ഡി എടുത്തപോലെ ഉണ്ടല്ലോ ...
മിടുക്കന്‍ .. നല്ല ഭാവിയുണ്ട് ..കീപ് ഇറ്റ് അപ് .. ഞാന്‍ മനസ്സില്‍ പറഞ്ഞു ..(ഇതെനിക്ക് പിന്നെ കുറെ തവണ പറയേണ്ടി വന്നിട്ടുണ്ട് .. അത്ര മിടുക്കനാ ഇവന്‍ .. പഠിക്കണ കാര്യത്തില്‍ ഇവനെ കണ്ടു പഠിക്കാന്‍ അമ്മച്ചി ഇന്നലേം അനിയനോട് പറയണ കേട്ടാരുന്നു ..ഇതൊക്കെയാണോ കര്‍ത്താവെ പഠിത്തം )


...എന്തോരടി ഇവന്‍ ഈ പോക്ക് പോയാ ഈ ഗാങ്ങിനെ മൊത്തം തോപ്പിച്ചു സൂപ്പര്‍ സ്റാര്‍ ആവുന്ന ലക്ഷണമാ .. ചുമക്കേണ്ടി വരുമോ ..എല്ലാവര്ക്കും ആശങ്കയായി, ഈശങ്കയായി, ഉശങ്കയായി .. പിന്നെ എല്ലാവരും സ്വന്തമായി പെര്ഫോരം ചെയ്യാന്‍ തുടങ്ങി ..അല്ലെ ഒടുക്കം സാധനം കിട്ടാണ്ട്‌ വന്നാലോ ..

"എനിക്കൊരു പാട്ടു പാടണം " കൊച്ചു ചെറുക്കന്‍ അമറി.. ആരും മൈന്‍ഡ് ചെയ്തില്ല

"മാനസ മൈനേ വരൂ - അടിപൊളി ഡിസ്ക് മാറ്റിയിട്ടു ... വോള്‍കാനോ ഫെയിം സോങ്ങ്സ്
വോള്‍കാനോ ഉരുകിയൊലിച്ചു തുടങ്ങി ... ഇനി ലാവാ പ്രവാഹം ..

"സുമംഗലി നീ ഓര്‍മിക്കുമോ ... സ്വപ്നതിലെന്കിലും ഈ ഗാനം "

അവന്റെ കണ്ണുകള്‍ ചെറുതോണി ഡാമായി..പിന്നെ മുല്ലപ്പെരിയാര്‍ ഡാമായി .. പിന്നെ പെരിയാര്‍ ആയി ചാലിട്ടൊഴുകി , ബാക്ക് ഗ്രൌണ്ട് മ്യൂസിക് പോല്‍ മൂക്ക് ചീറ്റലും .. എന്റെ സംസ്കൃത പാണ്ഡിത്യം പുറത്തെടുക്കേണ്ട നേരമായി .."പ്ഭ ചക്ലിയാ ...(ഈ വാക്കിനു പ്രത്യേകിച്ച് അര്ത്ഥം ഒന്നും ഉള്ളതായി അറിവില്ല)... നിന്റെ പണ്ടാര കാറിച്ച നിര്‍ത്തെടാ ....@##~....

തിരയടങ്ങി , കടല്‍ ശാന്തയായി , അവളുടെ അനിയത്തി രമണിയായി, അമ്മാവന്റെ മോള്‍ സൌദാമിനിയായി (ഉള്ളതില്‍ കള്ളി അവളാ )
വോള്‍കാനോ തണുത്തുറഞ്ഞു ..ഈ ഹണി ബീയുടെ ഒരു കാര്യമേ ..ഹൊ സമ്മതിക്കണം,


"എനിക്കൊരു പാട്ടു പാടണം " കൊച്ചു ചെറുക്കന്‍ വീണ്ടും അമറി..

എന്നാ പാടി പണ്ടാരടങ്ങ്‌ ..കാട്ടുണ്ട മുരണ്ടു ..(അവന് ഈ ചെക്കനെ ആദ്യം തൊട്ടേ അത്ര പിടിച്ചിട്ടില്ല)... ഒരേ ഒരെണ്ണം പിന്നെ പാടരുത് - താക്കീതും കൊടുത്തു

അത് കൊഴപ്പോല്ല എനിക്കാകെ ഒരു പാട്ടെ അറിയൂ (ഹൊ രക്ഷപെട്ടു , എല്ലാവരും ആശ്വസിച്ചു )

അവന്‍ അലറി തുടങ്ങി " അഴകാന നീലിമയില്‍ ... ഇന്നുവരും ... നാളെ വരും .. ടോണികുട്ടാ.. എന്റെ ടോണികുട്ടാ ..."
അഴകാന നീലിമയില്‍ ... ഇന്നുവരും ... നാളെ വരും .. ടോണികുട്ടാ.. എന്റെ ടോണികുട്ടാ ..."(ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ ..ഓ നമ്പര്‍ ട്വന്റി മദ്രാസ് മെയില് )
ഇത്രേള്ളൂ....ഇത്രേള്ളൂ.. ഇതെന്റെ ഒരു ഫെവരിറ്റു പാട്ടാ ..എനിക്കാകെ അറിയാവുന്ന മലയാളം പാട്ട് ഇതാ .. പിന്നെ വേണേ ഹിന്ദീം , തമിഴും ..പാടാം ..
വേണ്ടേ വേണ്ട ഇതു തന്നെ ധാരാളം .. കാന്താരി മൊളക് എന്തോരേം വേണം .. ഇന്റെ മോന്‍ നിര്‍ത്തിക്കോ .. കാട്ടുണ്ട ..

പിന്നെയും ആസ്ഥാന ഗായകന്‍ അടിപൊളി ചേട്ടന്‍...

ഇതിനെടക്കു ഒരു ബൈക്ക് റോഡരുകില്‍ നിറുത്തി ..രണ്ടു യുവ മിഥുനങ്ങള്‍ ... "ഭാര്യേം ഭര്‍ത്താവും ആയിരിക്കും" ഞാന്‍ പറഞ്ഞു ...

" അല്ലെന്നേ അവക്കടെ മുഖം കണ്ടാല്‍ അറിയാന്‍മേലെ പോക്ക് കേസ്സാണെന്നു.." കൊച്ചു ചെറുക്കന്‍ ..

" അത് നിനക്കെങ്ങനെ അറിയാം " ഇതിലൊക്കെ കൊറച്ചു അവഗാഹം ഉള്ള കിണ്ണന്‍ കാച്ചി ചോദിച്ചു

"ഞാനി ടീമിനെ എത്ര കൈകാര്യം ചെയ്തെക്കനതാ.. എനിക്കിവള് മാരെ ഒറ്റ നോട്ടത്തില്‍ പിടികിട്ടും.. കൊയംബതൂര് ഞങ്ങള്‍ അഞ്ചു പേരു കൂടി ഒരു വീടെടുത്ത താമാസിചെരുന്നെ.. വീക്കെന്‍ഡില്‍ ഞാനും ഒരുതനൂടെ പോയി ഓരെന്നത്തെ പൊക്കി കൊണ്ടു വരും .. പിന്നെ ഒരു തിരുവാതിര കളിയല്ലോ .എല്ലാരൂടെ ." ടോണികുട്ടന്‍ വീര ഗാഥകള്‍ അയവിറക്കി ..

ഇവന്റെ അച്ഛന്‍ ആ പാവം ഗോപാലന്‍ ചേട്ടന്‍ ഇവന്റെ അമ്മ വാസന്തി ചേച്ചിടെ മുഖത്ത് പോലും നേരെ ചൊവ്വേ നോക്കാത്തവന്‍ ...തെങ്ങ് കേറിം , വാഴ വച്ചും കാശുണ്ടാക്കി ഇവനെ കൊയംബതൂര് എം ബി എ പഠിക്കാന്‍ വിട്ടിട്ടു ഇവന്‍ .. പെണ്ണ് പിടീലും പി എച്ച് ഡി എടുത്തോ കര്‍ത്താവേ ...
കിന്നന്കാച്ചിയും , കാട്ടുണ്ടയും ... ബിപാഷ ബസുവിന്റെ ഐറ്റം ഡാന്‍സില്‍ ജൂഹി ചൌള ചെന്ന പോലെയായി

അടുത്ത പാട്ടു ഡെഡിക്കേറ്റ് ചെയ്യുന്നത് ശ്രീമാന്‍ കട്ടുണ്ടക്ക് വേണ്ടി ..അടിപൊളിയുടെ അനോന്‍സ്മെന്റ് ..

"ആലായാല്‍ തറ വേണം , അടുത്തൊരമ്പലം വേണം - ആകെ അവന് അറിയാവുന്നതും പുള്ളി ആസ്വദിക്കുന്നതും ഈ ഒരു പാട്ടു - വല്ലാത്ത കലാ ഹൃദയം ഉള്ളവനാ ..
കട്ടുണ്ട തന്റെ പ്രാകൃത നൃത്തം തുടങ്ങി .... ശശിയേട്ടന്റെ (ഐ വി ശശി , ഇപ്പഴത്തെ ഫാഷന്‍ ഇങ്ങനെയാണല്ലോ ... രഞ്ജിനി വിളിക്കണ പോലെ ക്ഷ്രീയെട്ടാ . വേണ്വേട്ടാ ..) സിനിമേലെ ആദിവാസി ക്കളിപോലെ ...

ഇത്രേം വൃത്തികെട്ട ഒരു സംഗതി ലോകത്തെങ്ങും ഉണ്ടാകില്ല ..പക്ഷെ നോ കമന്റ്സ് .. സംയമനം പാലിക്കണം .. ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യൂന്നു കൊട്ടോടി(ഒരു നാടന്‍ വാറ്റ്‌ ചാരായം ) വാസൂന്റെ ഭാര്യ പറഞിട്ടുണ്ട് .. എന്തേലും പറഞ്ഞാ കാട്ടു തുണി പൊക്കി കാണിക്കും .. പിന്നെ ഐറ്റം ഡാന്‍സ് ... കുറെ കണ്ടിട്ടോള്ള കൊണ്ടു ഞങ്ങള്‍ക്കാര്‍ക്കും ലവലേശം താത്പര്യം തോന്നിയില്ല ... നയന്‍ താര ഒന്നും അല്ലല്ലോ .. ഈ മരമാക്രി കാടുണ്ട അല്ലെ ...

കൊച്ചു ചെറുക്കനു കലിപ്പ് കേറി ... " ഇതെന്തോന്ന് കാട്ടാളക്കളി .. ഹൈ .. ബോറന്‍ "
ഞങ്ങള്‍ അഡ്വാന്‍സായി കണ്ണ് പൊത്തി.. സംഭവം മനസ്സില്‍ കണ്ടു .. ധ്യാനിച്ചു... അത് തന്നെ സംഭവിച്ചു ..

കൊച്ചു ചെറുക്കനു തൃപ്തിയായി .. മനം കുളിര്‍ത്തു .. അവന് ദര്‍ശനം ലഭിച്ചു .. ആ ഭക്തന്‍ സായൂജ്യംമടഞ്ഞു ... അവന്‍ പരമാനന്ദം മൂലം നിശബ്ദനായി ..

കുപ്പികളുടെ ചാരിത്രം അപ്പാടെ തകര്ന്നു ... വേനല്‍ക്കാലത്തെ ഭാരതപുഴ പോലെ വറ്റി വരണ്ടു
പാമ്പന്‍ പാലത്തിന്റെ ശക്തി ഹണി ബീയുടെ പിന്‍ബലം ..കൊച്ചു ചെറുക്കന്‍ ഗര്‍ജ്ജിച്ചു " എനിക്ക് പാടണം

എന്നാ പെടക്ക് ... ഞാന്‍ പറഞ്ഞു ..എന്തെല്ലാം കാണുവേം കേക്കുവേം ചെയ്താലാ ഈ ലൈഫില്‍ എന്റെ കര്‍ത്താവേ ...

ചെക്കന്‍ അമറി തുടങ്ങി " ഇന്നു വരും നാളെ വരും അല്ലെങ്ങില്‍ മറ്റന്നാള് വരും ടോണി കുട്ടാ ... എന്റെ ടോണി കുട്ടാ .." ഹൊ ഈ ടോണി കുട്ടനെ കൊണ്ടു തോറ്റല്ലോ ഈ പേരു അവന് കെടക്കട്ടെ ...പോന്നപ്പോഴേ ഓര്‍ത്തതാ ഈ ട്രിപ്പില്‍ തന്നെ അവന് പേരു കിട്ടു മെന്നു .. അവനെ മാമോദീസാ മുക്കി ..പേരും കൊടുത്തു .. പാമ്പ് റജിസ്ടരില്‍ കേറ്റി..

നിര്‍ത്തടാ ... കാട്ടുണ്ടക്ക് സമനില തെറ്റി ... ടോണികുട്ടന്‍.. ആരാടാ അത് നിന്റെ അളിയനോ.. ഒരു ...... ലെ പാട്ടും കൊണ്ടു വന്നിരിക്കുന്നു ... ഞങ്ങള്‍ ചെവി പൊത്തനൊ.. കണ്ണ് പൊത്തനൊ എന്നാ കാന്ഫുഷനിലായി... സീനാണോ .. വോയിസാണോ ...


"പോടാ പുല്ലേ ...ഡാഷ് ഡാഷ് ഡാഷ് (നിങ്ങളുടെ ഒരു സ്റ്റാന്‍ഡാര്ട് പോലെ പൂരിപ്പിക്കുക ) മോനേ ... നീ കൊറേ ആയല്ലോ കെടന്നു നെഗളിക്കുന്നു... നിന്റെ കളി എന്നോട് വേണ്ടെടാ .....മോനേ ഞാന്‍ നിന്നെ പോലെ കുറെ ചള്ള്കളെ കണ്ടിട്ടുന്ടെടാ ... ടോണികുട്ടന്‍ വയലന്റായി ... പിന്നെ നേരെ ഭരണിപ്പാട്ടിലേക്ക് കടന്നു ... കാട്ടുണ്ടേ ഇന്നു വരെ ആരും ഇത്ര തെറി വിളിച്ചിട്ടുണ്ടാവില്ല ... അതില്‍ പലതും ഞങ്ങടെ നാട്ടിലെ അസ്സല്‍ തെറി ടീമു പോലും കേട്ടിട്ടുണ്ടാവില്ല ...

എവന്‍ പുലിയാ കേട്ടാ ...എന്ത് നല്ല പാല്‍പായസം .. നിന്റെ കൊച്ചു വര്ത്തമാനം .. എനിക്ക് കുളിര് കോരി ... കര്‍ണാമൃതമായ ഒരു വായ്ത്താരി ... കൊടുങ്ങല്ലൂര്‍ ഭഗവതി നേരിട്ടിറങ്ങി വന്ന പോലെ ...
കട്ടുണ്ട ബാലന്‍ കെ നായരെയും , ടി ജി രവിയെയും , ഉമ്മറെയും ഒന്നിച്ചു കണ്ട ജയഭാരതിയെ പോലെ ചകിതനായി പോയി ... അയ്യോ എന്നെ വിടൂ .. എന്നെ വിടൂ .. ഞാനൊരു പാവമല്ലേ .. എന്ന് നിശബ്ദമായി പറഞ്ഞു ..

ഞങ്ങള്‍ എല്ലാവരും തരിച്ചിരുന്നു ...ഒരു പെരുമഴ തോരും പോലെ ടോണി കുട്ടന്‍ നിറുത്തി ..

പിന്നെ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നതും വെള്ളം തൊടാതെ അണ്ണാക്കിലേക്ക് കമഴ്ത്തി ...
കട്ടുണ്ടാക്ക് ചോദിയ്ക്കാതെ തന്നെ ഞാന്‍ കുറച്ചു കൊടുത്തു ... പാവം അവന്‍ തൊണ്ട വരണ്ടിരിക്കുകയനെന്നു എനിക്ക് തോന്നി ... അവന്‍ ആര്‍ത്തിയോടെ വാങ്ങി കുടിച്ചു ...

എന്താദ് എന്റെ കുട്ട്യേ ... ങ്ങട്ട് നോക്ക്വാ .. എന്നൊക്കെ ഒരു വള്ളുവനാടന്‍ രീതിയില്‍ പറയണ കൊള്ളാവുന്ന ഒരു നായര് കുടുംബത്തിലെ ചെക്കന്റെ വാഗ്വിലാസം കണ്ടു എം ബി എ ക്കാണോ പമ്മനാണോ പഠിച്ചതെന്ന് തോന്നി പോയി .. എന്തൊരു ഭാഷാ പാടവം ...എന്തൊരു പ്രാസം ..എന്തൊരു ശൈലി .. ഹൊ ...

മറ്റൊന്നിന്‍ ധര്‍മ യോഗത്താല്‍ അത് താന്‍ അല്ലയോ ഇതു എന്ന് വര്‍ണത്തില്‍ ആശങ്ക ..ഉല്‍പ്രേഷക്കലംകൃതി എന്നത് പോലെ ഇതില്‍ കാട്ടുണ്ടയാര് ടോണി കുട്ടനാര് .. എന്ന് ഞങ്ങള്ക്ക് ശാങ്ക തോന്നി ..

കാട്ടുണ്ട ഒന്നും പറഞ്ഞില്ല ... ഞങ്ങള്‍ അതിശയിച്ചു ... പുള്ളിക്ക് ടോണി കുട്ടനോട് ഒരു ആരാധന പോലെ ...

കുപ്പികള്‍ ശമ്പളക്കാരന്റെ മാസാവസാനത്തെ പോക്കറ്റ് പോലെ ശൂന്യമായി ... കോഴിക്കറി ഫിനിഷ് ... ഇനി എന്തോന്നിനിരിക്കണം ...

അളിയന്‍ യുനിയന്‍ കാരനെ പോലെ ചുമടെടുക്കാന്‍ റെഡിയായി ...

കട്ടേം പടോം മടക്കി ഞങ്ങള്‍ തിരിച്ചു പൊന്നു ... പിന്നെ പിന്നെ ഞങ്ങള്‍ കട്ടുണ്ടയെയോ ടോണി കുട്ടനെയോ ..ഒരാളെ മാത്രം കൂട്ടിയാല്‍ മതിയെന്ന് തീരുമാനിച്ചു ...

ഒരാകശത്തില്‍ എന്തിനാ രണ്ടു സൂര്യന്‍ .. ഒരെണ്ണം ധാരാളം പോരെ ..

വല്യൊരു അത്ഭുതം ഉണ്ടായത് ഈ സംഭവത്തോടെ കാട്ടുണ്ട ടോണി കുട്ടനെ ഗുരുവായി സ്വീകരിച്ചു ... വല്യ കൂട്ടായിമാറി .. ടോണി കുട്ടന്‍ അതിന് വല്യ പ്രാധാന്യം ഒന്നും കൊടുത്തില്ല ..
കുറെ കാലം കഴിഞ്ഞു ടോണികുട്ടന്‍ ബോംബെക്കും അവിടുന്ന് ഖതരിനും പോയി ... ഇനി എന്ന് വരുമോ എന്തോ ...

എങ്കിലും ആ പാട്ടു ഹിറ്റായി ... നാട്ടിലെ എല്ലാ വെള്ളംകുടി മല്‍സരങ്ങളിലും ആ പാട്ടു ഒരു അനിവാര്യമായ ഘട്കമായി മാറി ....
ഇന്നു വരും നാളെ വരും ടോണി കുട്ടാ .. അല്ലെങ്ങില്‍ മറ്റന്നാള് വരും ടോണി കുട്ടാ ...
എന്റെ ടോണി കുട്ടാ..

ഹെന്നാലും അവന്‍ ഒരു ഒന്നു ഒന്നര ടോണി കുട്ടന്‍ തന്നെ ..... അല്ലെ ...

10 comments:

Nat said...

:)

ഇഞ്ചൂരാന്‍ said...

enikku vayya mashe....adyam chiri adakkatte ,comment pinne idam.

ശ്രീ said...

സമ്മതിച്ചു. അവനൊരു ഒന്നൊന്നര ടോണിക്കുട്ടന്‍ തന്നെ...

ഇഞ്ചൂരാന്‍ said...

ithu kondu nirthio ?
tonykuttan 3 eppozha ???????????

ലോലന്‍ said...

എടാ സുനിലേ...നീ പി. ചന്ദ്രകുമാര്‍ നു പഠിക്കുകയാണോ? പുള്ളി ആദ്യം ക്ലാസ്സിക് പടങ്ങളൊക്കെ എടുത്തു കുറെ കഴിഞ്ഞപ്പോള്‍ കമ്പി പടങ്ങള്‍ പിടിച്ചു തുടങ്ങി...അതുപോലെ പ്രണയം കോപ്പ്‌ എന്നൊക്കെ പറഞ്ഞു സാഹിത്യം വിളമ്പിയ നീ ഇപ്പോള്‍ തറ ഡയലോഗുകള്‍ അടിച്ചു വിടുകയാണല്ലോ...ഇനി നീ തന്നെ ആണോ ഈ ഖത്തറില്‍ ഉള്ള ടോണിക്കുട്ടന്‍...

നീര്‍വിളാകന്‍ said...

സംഭവം കലക്കി.... ഇതുപോലത്തെ അനുഭവങ്ങള്‍ എനിക്കുമുണ്ട്.... റെണിയായിരുന്നൊ!

സഞ്ചാരി said...

ഹ..ഹ...ഈ റ്റീമിന്റെ പേര്‍ ഫെബിന്‍ എന്നാണോ? ഇതേ പാട്ടു വെച്ചലക്കി ഞങ്ങളെ ഇതു പോലെ പിഴിഞ്ഞുടുത്തു കൊണ്ടിരുന്ന ഒരു പാവം പാമ്പ്‌ എന്റെ കഴിഞ്ഞുപോയ കോളേജിലും ഉണ്ടാരുന്നു..ബട്ട്‌ നോട്ട്‌ അറ്റ്‌ കോയമ്പത്തൂര്‍!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എന്റെ തട്ടിക്കൂട്ട് വരികള്‍ വായിച്ച നതാഷ ,

ശ്രീ , ഇന്ചൂരന്‍,ലോലന്‍, നീര്‍വിളാകന്‍,

സഞ്ചാരി എല്ലാവര്ക്കും നന്ദിയുടെ

പൂച്ചെണ്ടുകള്‍.....

പകല്‍കിനാവന്‍ | daYdreaMer said...

സുനിലേ.. ഒരു ഒന്നൊന്നര പോസ്റ്റ് ആണല്ലോ..
:)

Unknown said...

എന്താ ശാരദ നിലാവേ ......
എഴുത്ത് നിര്‍ത്തിയോ ?
പോരട്ടെ ,,,,