വിദര്‍ഭയുടെ അന്തരീക്ഷങ്ങളില്‍ അലയുന്നത്
നാലോ അഞ്ചോ അല്ല നാല്‍പ്പതിനായിരത്തിലധികം
ആത്മാവുകളാണ് , അനേകലക്ഷങ്ങളുടെ നെടുവീര്‍പ്പുകളാണ്
വൈധവ്യത്തിന്റെ ദുരിതങ്ങള്‍ പേറുന്ന തന്റെ പെണ്ണിനെ
കണ്ടച്ഛന്റെ ശൂന്യതയില്‍ അസ്വസ്ഥമാകുന്ന മക്കളെക്കണ്ട്
മകനെയോര്‍ത്ത് വിലപിക്കുന്ന വാര്ധക്യങ്ങളെക്കണ്ട്
ഭൂതലം വിട്ടൊരു പരലോകത്തിലേക്കും പോകാനാവാതലയുന്ന
നാല്‍പ്പതിനായിരത്തിലധികം കര്‍ഷകരുടെ ആത്മാവുകളെ
കേവലമൊരു പിപ്പ്ലി ലൈവ് എന്ന സിനിമയിലൂടെ
വിറ്റു കാശാക്കുന്നമീര് ഖാന് , പാട വരമ്പുകളിലിടറി വീണ ജീവിത സ്വപ്നങ്ങളെ
വിപണിയും , കാലം തെറ്റി പെയ്തോ പെയ്യാതെയോ പോയ മഴയും വെയിലും
പല പല കീടങ്ങളും അവയെക്കാള്‍ കൂടുതല്‍ പലിശയും പെരുകുമ്പോള്‍
കടം കൊണ്ട് നില തെറ്റി വീണു പോയ ജന്മങ്ങളെ
കാശിനു വേണ്ടി മരിക്കുന്നവരെന്നു കലകൊണ്ടധിക്ഷേപിക്കുന്നു
കൃഷിയേതു വിളവേതു, കലയേതു കളവേതെന്നാര്ക്കറിയേണ്ടൂ
അഭിനയിക്കാനറിയാതെ, ജീവിക്കാനാവാതെ മരണത്തെ പുല്കിയോരെ
ജീവിക്കാന്‍ വേണ്ടി അഭിനയിച്ചു പുശ്ചിക്കുന്ന പോലെ പിപ്പ്ലി ലൈവ് ..
6 comments:
അമീര്‍ഖാന്റെ പിപ്പ്ലി ലൈവ് എന്ന സിനിമ ആത്മഹത്യ ചെയ്താല്‍ കിട്ടുന്ന ഒരു ലക്ഷം രൂപയ്ക്കു വേണ്ടി ആത്മഹ്യക്ക് തുനിയുന്ന കര്‍ഷകന്റെ കഥ പറയുന്നു.
ഇത് പണത്തിനു വേണ്ടി ആത്മഹത്യ ചെയ്യുന്നു എന്ന തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കടം കയറി നില്‍ക്കക്കള്ളിയില്ലാത്തതുകൊണ്ട് മരിക്കേണ്ടി വന്ന കര്‍ഷകരേയും ഇരട്ടി ദുരിതം പേറുന്ന അവരുടെ കുടുംബങ്ങളെയും ഈ സിനിമ അധിക്ഷേപിക്കുന്നു എന്നുള്ള ആരോപണം ശരിയാണോ
ee padam kollam ennu kettu kanan kazhinjilla.
സുനിൽ,
കവിതകൾ അങ്ങനെ ഒത്തിരിയൊന്നും വായിക്കാറില്ല.
പക്ഷെ ഞാൻ താങ്കളുടെ ശൈലിയെ അഭിനന്ദിക്കുന്നു.
ആശംസകൾ....
ആ സിനിമയെപ്പറ്റി എവിടെയോ വായിച്ചു.കണ്ടില്ല.... നന്ദി,ഈ പോസ്ടിന്
എന്താ മാഷെ, ഉറക്കമാണൊ...?
:)
Post a Comment