ഇറോം ഷര്‍മ്മിളയെ ഒരു ഫോട്ടോയിലൂടെപ്പോലും
ഞാന്‍ കണ്ടിട്ടില്ല ...
പക്ഷെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയുള്ള
ചെറു ചലനങ്ങളില്‍പ്പോലും ഞാനവളെ കാണുന്നു
അവള് സുന്ദരിയോ, മനോഹരമായി പുഞ്ചിരിക്കുന്നവളോ
ആയിരിക്കുമോ എന്നെനിക്കറിയില്ല...
പക്ഷെ ആ നിശ്ചയദാര്‍ഡ്യം അതിമനോഹരവും,
അതിസുന്ദരവും ആണെന്ന് ഞാനറിയുന്നു
ആന്ഗ് സ്യാന്ഗ് സ്യൂചിയുടെ ഏകാന്തത എന്നെ വീര്‍പ്പു മുട്ടിക്കുമ്പോള്‍
ശര്‍മ്മിളയുടെ വിശപ്പ് എന്നെ അലോസരപ്പെടുത്തുന്നു
ഏതൊരു പെണ്ണിനേയും പോലെ ജീവിതത്തിന്റെ വര്‍ണ്ണ വസന്തങ്ങളെ
ഇവളും സ്വപ്നം കണ്ടിരുന്നിരിക്കണം
പക്ഷെ ഇപ്പോളവളുടെ സ്വപ്നങ്ങള്‍ ഉറക്കത്തില്‍ കാണുന്നവയല്ല
അവളെ ഉണ്ണാനോ ഉറങ്ങാനോ അനുവദിക്കാത്തവയാണ്
മണിപ്പൂരിലെ മാലോം ബസ് സ്റ്റാന്‍ഡില്‍
സായുധ സേനയുടെ വെടിയുണ്ടകള്‍ പൊലിച്ച
യുവാക്കളുടെ പ്രാണനും രോദനവും......
മണ്ണിന്റെ മാനം കാക്കുന്നവര്‍ കൂട്ടം ചേര്‍ന്ന് കവര്ന്നെറിഞ്ഞ
താനുഞ്ചം മനോരമയുടെ മാനവും ജീവനും......
മറ്റാരെക്കാളും അലോസരപ്പെടുത്തിയത്, അസ്വസ്ഥമാക്കിയത്
അവളെ മാത്രമാണല്ലോ
ഞാനടക്കമുള്ളവര്‍ ഉണ്ടുറങ്ങി ഉല്ലസിക്കുമ്പോള്‍
നിനക്കുറങ്ങാനാകുന്നില്ല, ഉണ്ണാനാകുന്നില്ല
നിനക്കായി, നിന്റെ സ്വപ്നങ്ങള്‍ക്കായി നല്കട്ടെയെന്
പ്രാര്‍ഥനയും, ഭാവുകങ്ങളും
മഹാശ്വേതാ ദേവി പറഞ്ഞതുപോലെ
വരും കാലം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ
കാണുന്നത് നിന്നിലൂടെയാവും .....
18 comments:
മണിപ്പൂരിലെ പ്രത്യേകാധികാര സായുധ സേനയുടെ ആക്രമണങ്ങളില്‍ മനം നൊന്തു , അവരെ പിന്‍വലിക്കുന്നതിനു വേണ്ടി പത്തു വര്‍ഷത്തോളമായി നിരാഹാര സമരം നടത്തുന്ന യുവതി ..അവള്‍ക്കായി നമുക്കേകാം നമ്മുടെ പിന്തുണ .
ഭരണകൂടഭീകരതക്കെതിരെ പൊരുതുന്ന ആ മഹതിയുടെ അഹിംസാസമരത്തിന് എല്ലാവിധ പിന്തുണയും .
ഒപ്പം;'തീവ്രവാദികള്‍ ഉണ്ടാകുന്നത് 'എന്ന വിഷയത്തിലേക്ക് ഒരു ചൂണ്ടുപലകയും .
അഭിവാദ്യങ്ങള്‍!!
ഭരണകൂടഭീകരത കൊണ്ട് മാത്രമല്ല ഇസ്മായീലേ തീവ്രവാദികള്‍ ഉണ്ടാകുന്നത്..
ജനങ്ങളിലൂടെ ഷര്‍മിള കൂടുതല്‍ കരുത്തയാവട്ടെ...എല്ലാ അഭിവാദ്യങ്ങളും...
nannayi ...
നന്ദി സുനിലേ ഈ പരിചയപ്പെടുത്തലിനു....
ഇത്തരം ചില തീപ്പൊരികള്‍ ഒരു തലമുറയ്ക്ക് തന്നെ പ്രചോദനമായി തീരുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുക്ക് കാണാനാകും ...
Sunil..nannayee...
ഇറോം ഷര്മ്മിളമാരെ പ്രസവിക്കാനുള്ള ഗര്‍ഭപാത്രം തേടുകയാണ് ഞാനും. അഭിവാദ്യങ്ങള്‍, ശര്‍മ്മിളക്കും കവിക്കും.
nannayi... itharam choondikkattalaukal iniyum undavatte.........
കൂട്ടിവായിക്കാന്‍ ഒരു കുറിപ്പ്
നന്നായി സുനില്‍. തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രസ്താവനകളിറക്കുന്ന നമ്മുടെ ചില (വിവാദ) സാംസ്ക്കാരിക നായകന്മാര്ക്ക് അപരിചിതയായ ഈ ശര്‍മിളക്ക് വേണ്ടി രണ്ട് വാക്ക് എഴുതിയത് അവസരോചിതമയി ? അനീതി നടമാടുന്ന ഒരു വ്യവസ്തിഥിയില്‍ ഒരു സ്ത്രീയുടെ പ്രതിഷേധങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ പത്തുവര്‍ഷങ്ങളോളം വേണ്ടി വന്നു...ഇന്നും അവരെ കണ്ടില്ലെന്ന് നടിക്കുന്നവരെ(ഭരണക്കൂടവും മാധ്യമങ്ങളും) എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
നന്ദി സുനിലേ ഈ പരിചയപ്പെടുത്തലിനു!!
ഈ ശ്രമം നന്നായി :)
(കുറേ തിരക്കിലായിരുന്നു, അതാ എങ്ങും ആക്റ്റീവ് ആകാഞ്ഞത്)
നിനക്കായി, നിന്റെ സ്വപ്നങ്ങള്‍ക്കായി നല്കട്ടെയെന്
പ്രാര്‍ഥനയും, ഭാവുകങ്ങളും
നന്നായി സുനില്‍.
HAI,
SUNIL PERUMBAVOOR
GOOD
ETHUM ORU P B R ANNU
ഇനിയുമിനിയും ഉയരേണ്ടതുണ്ട് അഭിവാദ്യ കരങ്ങള്‍ .
കാലം കണ്ട ഏറ്റവും വലിയ സമരത്തെ എന്തെ നമ്മുടെ ലോകം ഇത്ര ക്രൂരമായി തമസ്കരിക്കുന്നു
Harrah's Cherokee Casino & Hotel - Mapyro
Harrah's Cherokee Casino & Hotel is a 제주도 출장마사지 1-minute drive from 목포 출장안마 Harrah's Cherokee Casino 의왕 출장샵 and provides laundry 부천 출장샵 facilities such as refrigerators, coffee makers 인천광역 출장안마 and
Post a Comment