ഭൂകമ്പമാപിനികള്‍ക്കറിയുമോ
സ്പന്ദിക്കുന്ന ഹൃദയത്തിന്റെ
വികാര, വിചാര, വിചിന്തനങ്ങള്‍
റിക്ടര്‍ സ്കെയിലില്‍ എത്രയെന്നു
രേഖപ്പെടുത്താനാവാത്തത്ര
പരിധിയിലുമുയര്ന്ന വന്‍ വിസ്ഫോടനങ്ങള്‍
പരിധിയിലും താഴ്ന്ന ചെറിയ നേര്‍ത്ത വിലാപങ്ങള്‍
വികാരവിക്ഷോഭങ്ങളുയര്ത്തും പ്രക്ഷുബ്ധവീചികളുടെ
അലയൊലികള്‍ കേട്ടീ ഭൂകമ്പമാപിനികള്ക്കു
പ്രവചിക്കാനാവുമോ വരും കാല പ്രവാസ പര്‍വ്വങ്ങളെ ,
ദുരിതം പേറിയുള്ള പലായനങ്ങളെ
മനസ്സില്‍ പുകയുന്ന അഗ്നിപര്‍വതങ്ങളെ ഉത്തേജിപ്പിച്ചൊഴുക്കുന്ന
മോഹഭംഗങ്ങളുടെ ലാവാ പ്രവാഹത്തെ.
അതില്‍ നിലം പൊത്തുന്ന സ്വപ്ന സൗധങ്ങളെ
ഭൂകമ്പമാപിനിക്കെങ്ങിനെ അറിയാനാകും , കാലമിത്രയായിട്ടും
പങ്കു വെക്കാനിനി എന്തുണ്ടെന്ന് പരതുമ്പോഴും
നീയെന്നെയും, ഞാന്‍ നിന്നെയും
ചിലപ്പോള്‍ ഞാന്‍ എന്നെത്തന്നെയും
അറിഞ്ഞിട്ടില്ലളന്നിട്ടില്ല പൂര്‍ണ്ണമായ്
മാംസരക്ത നിബന്ധമാം ഹൃദയങ്ങള്ക്കറിയാത്തവ
മനസ്സും, മനസ്സാക്ഷിയുമില്ലാത്ത
യന്ത്രങ്ങള്ക്കെങ്ങിനെ അറിയാനാണ്
ഏതെങ്കിലും മാപിനികള്ക്കിതറിയാമായിരുന്നെങ്കില്
ഇവിടെ തീവ്ര പ്രണയവും, ഗാഡ സൌഹൃദങ്ങളും ഉണ്ടാകുമോ
നമ്മള് പണ്ടേ ഞാനും, നീയുമായി വേര് പിരിഞ്ഞിട്ടുമുണ്ടാവാം ....
28 comments:
ഭൂകമ്പമാപിനി മണ്ണിന്റെ
അത്യഗാധ തലങ്ങളില്‍ നടക്കുന്ന
ചെറു ചലനങ്ങളെ പ്പോലും
മനസ്സിലാക്കി വരും സംഭവങ്ങളെ പ്രവചിക്കുമ്പോള്‍
കാലങ്ങളോളം ഒന്നിച്ചു കഴിയുന്നവര്‍ പോലും
അപരന്റെ മാനസീക വ്യാപാരങ്ങളെ
മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു .
മനസ്സാണോ യന്ത്രങ്ങളാണോ കൂടുതല്‍
വിവേകമുള്ളവര്‍ ?
റിക്ടര്‍ സ്കെയിലിന്നറിയില്ല,
സ്റെതസ്ക്കൊപ്പിനറിയില്ല,
ECG ക്കുമറിയില്ല ,
പാവം നമുക്കുമറിയില്ല..
സ്പന്ദിക്കുന്ന ഹൃദയത്തിന്റെ
വികാര, വിചാര, വിചിന്തനങ്ങള്‍!!
പക്ഷെ അതിനു ഭൂകമ്പത്തിനെക്കാള് ശക്തിയുണ്ട്
സ്ഫോടനതെക്കാള് ആഘാതമുണ്ട്.
ഒപ്പം...
പൂവിതളിന് നൈര്‍മല്യവുമുണ്ട്.
ഏറ്റവും വലിയ അത്ഭുതമാണ് മനുഷ്യ ശരീരം.
അതില്‍ ഏറ്റവും പ്രധാനം തലച്ചോറും ഹൃദയവും..
(ഒരു മഹദ് വചനം: മനുഷ്യശരീരത്തില്‍ ഒരു മാംസപിന്ധമുണ്ട് . അത് നന്നായാല്‍ ശരീരം മൊത്തം നന്നായി. ദുഷിച്ചാല്‍ ശരീരം മൊത്തം ദുഷിച്ചു. അറിയുക- അതാണ് ഹൃദയം.)
ഞാന്‍ നിന്നെയൊ
നീ എന്നെയൊ
ഒരിക്കലുമറിയാന്‍ പോകുന്നില്ല.
എന്തെന്നാല്‍
ഞാന്‍ നീയും നീ ഞാനുമായിത്തീര്ന്ന്
നമ്മള് നമ്മളല്ലാതായിരിക്കുന്നു.
good...........
ഭൂകമ്പമാപിനികള്‍ക്കറിയുമോ
സ്പന്ദിക്കുന്ന ഹൃദയത്തിന്റെ
വികാര, വിചാര, വിചിന്തനങ്ങള്‍
സുനിലേ...കവിത നന്നായിട്ടുണ്ട്...പക്ഷെ ആധികാരികമായി അതിനെ വിലയിരുത്താന്‍ അറിവില്ലാത്തത് കൊണ്ട് കൂടുതല്‍ ഒന്നും മിണ്ടുന്നില്ല...
പ്രിയ സുനിലേ ....
കൊള്ളാം നന്നായിരിക്കുന്നു.. ഇപ്പോഴാണ് സുനിലിനു ഒരു ബുജി ലുക്ക് ഒക്കെ വന്നത്...കീപ്പിററപ്പേ...
പിന്നെ ചില സംശയങ്ങള്‍ .... അറിയാത്തത് കൊണ്ടാട്ടോ..സംശയം മാത്രമാണ് കളിയാക്കരുത്ട്ടോ
വികാരവിവിഷോഭങ്ങളുയര്ത്തും (വിഷോഭമാണോ വിക്ഷോഭമാണോ ശരി..? )
പ്രഷുബ്ധവീചികളുടെ (പ്രഷുബ്ധ ആണോ പ്രക്ഷുബ്ധ ആണോ ശെരി ..? )
നീറുന്ന മോഹഭംഗങ്ങളുടെ ലാവാ പ്രവാഹത്തെ നിലം പൊത്തുമോ സ്വപ്ന സൗധങ്ങള്‍, (ഇതും മനസിലായില്ല )
അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി നജീം . തിരുത്തിയിട്ടുണ്ട് കേട്ടോ ...
ചിലപ്പോള്‍ ഞാന്‍ എന്നെത്തന്നെയും
അറിഞ്ഞിട്ടില്ലളന്നിട്ടില്ല പൂര്‍ണ്ണമായ്
---------------
ഒന്ന് സ്വയമറിയാന്‍, അളക്കാന്‍
നേരം കണ്ടത്തണം എന്നോര്മിപ്പിച്ചതിനു നന്ദി സുനില്‍.
ഭൂകമ്പമാപിനികള്‍ക്കറിയുമോ
സ്പന്ദിക്കുന്ന ഹൃദയത്തിന്റെ
വികാര, വിചാര, വിചിന്തനങ്ങള്‍?
ദൈവത്തിനു അറിയാമായിരിക്കും !
ഭൂകമ്പമാപിനികള്‍ക്കറിയുമോ
സ്പന്ദിക്കുന്ന ഹൃദയത്തിന്റെ
വികാര, വിചാര, വിചിന്തനങ്ങള്‍?
ദൈവത്തിനു പോലും അറിയാൻ വഴിയില്ല....!!
പിന്നല്ലേ യന്ത്രങ്ങൾക്ക്...!!
കവിത നന്നായിട്ടുണ്ട്...
ആശംസകൾ...
sunil...nice poem..keep it up
all the best
വളരെ നന്നായിട്ടുണ്ട്
നന്നായിരിക്കുന്നു.!!
കവിത നന്നായിരിക്കുന്നു.
ഓ.ടോ : തോട്ടുവക്കാരൻ ഇപ്പോൾ ഇരിങ്ങോളിൽ ആണോ താമസം ??
nalla theme ..
nalla kavitha
ഭൂകമ്പമാപിനികള്ക്കെന്നല്ല!ഒരു യന്ത്രത്തിനുമാകില്ല പ്രണയത്തിന്റെ ആഴമളക്കാന്‍ !നന്നായിരിക്കുന്നു.
ഞാന്‍ വരുന്നു, എന്റെ കഥകളുമായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ വരിക.
എന്റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
http://vayalpaalam.blogspot.com
നന്നായി എഴുതി മാഷേ...
ഞാന്‍ ഇവിടെ ആദ്യമാണ്.
ഉഗ്രന്‍ ആശയം
ഭാവുകങ്ങള്‍
നമ്മള് പണ്ടേ ഞാനും, നീയുമായി വേര് പിരിഞ്ഞിട്ടുമുണ്ടാവാം ....
ഈ വിശുദ്ധ വരികള്‍ ഞാനെന്റെ പ്രിയ കൂട്ടുകാരിയുടെ കണ്ണുകള്‍ക്ക് നേദിക്കുന്നു...!!
സുനിലേട്ടൊ, നിമിഷങ്ങളെ തീണ്ടാന്‍ ഇത്തരം വരികളിട്ടു അത്മാവിനെ നീറ്റരുത്...ദൈവം ചോദിക്കും..!!
ശര്യാ,സമ്മതിച്ചു.
എവിടെയാ മാഷേ?
സുനിലേ, ഇഷ്ടമായി ഈ വരികളും അതിന്റെ ആത്മാവും ...
സുനിൽജീ...
എവിടെ മോനെ...
നാട്ടിലെങ്ങാനും പോയോ.... കാണാനില്ല...
അതോ.. രചനയുടെ വേദനയിലാണൊ...!?
വേര്‍പാട് വേദനയല്ല, വേരറുത്തു ഒടുങ്ങലാണ്. ആ സമയം, ഒന്നുകില്‍ ഭൂകമ്പ മാപിനികള്‍ക്ക് അളക്കാന്‍ പറ്റാത്ത വിധം നെഞ്ചിടിപ്പുകള്‍ കൂടിയിരിക്കും അല്ലെങ്കില്‍ നിശ്ചലമായിരിക്കും.
എന്തായാലും "വിശദീകരിക്കാന്‍ പറ്റാത്ത ഒന്നാണ്" എപ്പോഴും ഒടുവില്‍ അവശേഷിക്കുന്നത്.
Post a Comment