http://www.cyberjalakam.com

ജാലകം

Tuesday, March 10, 2009

"ദി മോങ്ക് ഹു സോള്‍ഡ് ഹിസ്‌ ഫെരാരി " - ചില വരികള്‍

റോബിന്‍ ശര്‍മ എന്ന സാഹിത്യകാരന്റെ മികച്ച സൃഷ്ടിയാണ് "ദ മോങ്ക് ഹു സോള്‍ഡ് ഹിസ്‌ ഫെരാരി". ഇന്നലെ അതും, അതിന്റെ മലയാള വിവര്‍ത്തനവും വീണ്ടും വായിച്ചു .

അതി മനോഹരമായ കൃതി . അതിസുന്ദരമായ, അനുയോജ്യമായ മലയാള വിവര്‍ത്തനം. മനുഷ്യ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന , ജീവിതത്തിനു പുതിയ അര്‍ഥം നല്‍കുന്ന, പുതിയ വീക്ഷണം നല്‍കുന്ന , നൂതനമായ ഊര്‍ജ്ജം പകരുന്ന , വ്യക്തിത്വ വികസനത്തിന്‌ പുതിയ മാനങ്ങള്‍ നല്‍കുന്ന പുസ്തകം . സ്വന്തമാക്കേണ്ട ഇടയ്ക്കിടെ വായിച്ചു നമ്മുടെ മനസ്സിന് മൂര്‍ച്ചയും തിളക്കവും ഏറ്റാന്‍ ഉതകുന്ന അപൂര്‍വ സുന്ദരമായ , പ്രൌഡ മനോഹരമായ , ഒന്നായി എനിക്ക് തോന്നി .

എന്നെ സ്പര്‍ശിച്ച വരികളില്‍ ഏതാനും ചിലത് ഇവിടെ കൊടുക്കുന്നു . ഇത് വായിക്കാത്തവര്‍ ഈ പുസ്തകം സ്വന്തമാക്കാനും , വായിക്കാനും , സ്വാംശീകരിക്കാനും അത് വഴി അവര്‍ക്ക് ജീവിതത്തെ കൂടുതല്‍ അര്‍ത്ഥ വാത്താക്കാനും സാധിക്കട്ടെ എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ഇതെഴുതുന്നത് . വായന ശീലം ഇഷ്ടപ്പെടുന്നവര്‍ അവര്‍ വായിച്ച, അല്ലെങ്ങില്‍ കേട്ടറിഞ്ഞ നല്ല പുസ്തകങ്ങളെ കുറിച്ച് വിവരിക്കനമെന്നും ആഗ്രഹിക്കുന്നു .


മഹത്തായൊരു ലക്‌ഷ്യം , അസാധാരണമായൊരു പദ്ധതി, നിന്നെ പ്രലോഭിപ്പിക്കുമ്പോള്‍ ചിന്തകള്‍ വിലങ്ങുകളെയെല്ലാം പൊട്ടിച്ചു മാറ്റും. മനസ്സ് പരിമിതികളെ അതിജീവിക്കും. ബോധതലം എല്ലാ ദിശകളിലേക്കും വ്യാപിക്കും . പുതിയതും മഹത്തായതും വിസ്മയം നിറഞ്ഞതുമായ ലോകത്തില്‍ നീ നിന്നെ തന്നെ കണ്ടെത്തും . ഉള്ളിലുറങ്ങുന്ന ശക്തികളും സിദ്ധികളും സജീവമാകും. നീ സ്വപ്നം കണ്ടിട്ടുള്ളതിലും വലിയൊരു വ്യക്തിയായി ശക്തിയായി സ്വയം തിരിച്ചറിയും .

ഓരോ സാഹചര്യത്തിലും അനുകൂലമായവ തേടുന്നത്‌ ശീലമാക്കുമ്പോള്‍ ജീവിതം ഉയര്‍ന്ന തലത്തിലേക്ക് നീങ്ങും .

വിചാരങ്ങളെയും, സംഭവങ്ങളോട് പ്രതികരിക്കുന്ന രീതിയെയും നിയന്ത്രിക്കുമ്പോള്‍ സ്വന്തം വിധിയെ തന്നെ നീ നിയന്ത്രിച്ചു തുടങ്ങുകയാണ് .

സ്വന്തം ശക്തികള്‍ , ദൌര്‍ബല്യങ്ങള്‍ , ആഗ്രഹങ്ങള്‍, ലക്ഷ്യങ്ങള്‍ ഇവ തിരിച്ചറിയുക .

നിന്റെ ജീവിതത്തിനു ആകെയുള്ള പരിമിതികള്‍ നീ സ്വയം നിര്‍മ്മിക്കുന്നവ മാത്രമാണ് . നിന്റെ സുരക്ഷിത വലയത്തില്‍ നിന്ന് പുറത്തു വരുവാനും , അറിയാത്തവയെ അന്വോഷിക്കുവാനും ധൈര്യപ്പെടുമ്പോള്‍ നിന്റെ ശരിയായ് മാനുഷീക ശേഷിയെ നീ സ്വതന്ത്രമാക്കുകയാണ് .

നിരന്തരമായി സ്വയം മുന്നോട്ടു തള്ളിക്കയറ്റി കൊണ്ടിരിക്കുക . കുതിച്ചു കയറ്റതിന്റെയും, ഉന്മേഷ തികവിന്റെയും ജീവിതത്തിനായി തയ്യാറെടുക്കുക .

ഭയങ്ങളോട് പോരാടുക .അത് നമ്മുടെ തന്നെ സൃഷ്ടിയാണ് . മനസ്സിന്റെ പ്രതികരണങ്ങളില്‍ ഒന്നാണത് . ശ്രദ്ധിക്കാതിരുന്നാല്‍ അത് നമ്മെ നശിപ്പിക്കും . മനസ്സില്‍ കയറികൂടിയിരിക്കുന്ന ഓരോ ഭയത്തെയും ക്രമമായി കണ്ടെത്തി നശിപ്പിച്ചു കളയുക . ഭയം അതിന്റെ തല ഉയര്‍ത്തുമ്പോള്‍ തന്നെ അടിച്ചു താഴ്ത്തുക. അതിനു ഏറ്റവും നല്ല വഴി പേടിക്കുന്ന കാര്യം നേരെ ചെയ്യുക എന്നതാണ് . ഉള്ളിലെ കരുത്തിന്റെ ശേഖരത്തിലെ ഓരോ തുള്ളിയും ഒരുമിച്ചു ചേര്‍ക്കുക .

ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ മനസ്സില്‍ അതിനോടുള്ള ജ്വലിക്കുന്ന അഭിനിവേശം കാത്തു സൂക്ഷിക്കുക . ചെയ്യുന്നവയിലെല്ലാം അഭിനിവേശത്തിന്റെ ജ്വലിക്കുന്ന അഗ്നി നിറയ്ക്കുക .
എല്ലാ ദിവസവും രാവിലെ ജീവിതത്തോടുള്ള അഭിനിവേശം നിറഞ്ഞ , ഉണര്‍വോടും, ആനന്ദതോടും കൂടി ഉണരുക . നിന്റെ ജീവിതത്തിന്റെ, മനസ്സിന്റെ പൂര്‍ണമായ നിയന്ത്രണം നീ ഏറ്റെടുക്കുക . നിയൊഗമെന്തെന്നു കണ്ടെത്തുക .

ഓരോ സംഭവത്തിനും ഓരോ ലക്ഷ്യമുണ്ട് , ഓരോ പരാജയത്തിലും ഓരോ പാഠവും .പരാജയം വ്ക്യതിപരമായാലും തൊഴില്പരമായാലും ആത്മീയമായാലും അത് വ്യക്തിയുടെ പുരോഗതിക്ക് അനുപേക്ഷനീയമാണ് . അത് അന്തരീകമായ വളര്‍ച്ച നല്‍കുന്നു , ആത്മീയ നേട്ടങ്ങള്‍ നല്‍കുന്നു . കഴിഞ്ഞതിനെകുറിച്ച് പശ്ചാതപിക്കരുത്, അതിനെ ഗുരുവായി കൈകൊള്ളുക , അത് ഗുരു തന്നെ ആണ് .

സന്തോഷത്തിന്റെ രഹസ്യം ലളിതമാണ് . നിറവേറ്റാന്‍ തികച്ചും ഇഷ്ടമുള്ളതെന്തെന്നു കണ്ടെത്തി ഊര്‍ജ്ജമാപ്പാടെ അതിലേക്കു തിരിക്കുക. അപ്പോള്‍ ജീവിതത്തിലേക്ക് സമ്രിദ്ധി ഒഴുകിയെത്തും . അനായാസമായും ആകര്‍ഷനീയമായും ആഗ്രഹങ്ങളെല്ലാം പൂര്തീകരിക്കപ്പെടും

ഇവ മലയാള വിവര്‍ത്തനത്തിലെ വരികളാണ് .....

8 comments:

ഇഞ്ചൂരാന്‍ said...

സന്തോഷത്തിന്റെ രഹസ്യം ലളിതമാണ് . നിറവേറ്റാന്‍ തികച്ചും ഇഷ്ടമുള്ളതെന്തെന്നു കണ്ടെത്തി ഊര്‍ജ്ജമാപ്പാടെ അതിലേക്കു തിരിക്കുക......


വാക്കുകള്‍ക്കിടയിലെ അക്ഷതെറ്റുകള്‍ കണ്ടെത്തുന്നവര്‍ ആണ് ഏറെ .......
പക്ഷെ ....... അവര്‍ക്കെല്ലാം അക്ഷരാര്‍ത്ധങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ അല്ലെ .......
അക്ഷരാര്‍ത്ധങ്ങള്‍ മാത്രം ,
ആശംസകള്‍ .......

ഇഞ്ചൂരാന്‍ said...
This comment has been removed by the author.
രണ്ടാമതൊരാള്‍ said...

അത് തന്നെ ഞാനും പറയുന്നു .......ഒരു പട്ടിണി വന്നാല്‍ ഇവനൊക്കെ എന്ത് ചെയ്യും ...????
വല ( ഇന്റര്‍നെറ്റ് ) പുഴുങ്ങി തിന്നുമോ ?

ഹോ ....കഷ്ടം ..... ഹാ കഷ്ടം .....

പാവത്താൻ said...

പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.ഒരു നല്ല വായനാനുഭവമാകും എന്നുറപ്പ്‌. പ്രസാധകന്റെ പേര്‌, പുസ്തകത്തിന്റെ വില, വിവർത്തകന്റെ പേര്‌ എന്നിവയൊക്കെ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

ബാബുരാജ് said...

'ദ മങ്ക്‌ ഹു സോള്‍ഡ്‌ ഹിസ്‌ ഫെറരി' ഏകദേശം മൂന്നു വര്‍ഷം മുന്‍പാണ്‌ വായിച്ചത്‌. ആയിടയ്ക്ക്‌ തന്നെ അത്‌ ഒരു സുഹൃത്തിന്‌ സമ്മാനിച്ചതിനാല്‍ പിന്നീട്‌ വായിക്കാനുമായില്ല. പല ഭാഗങ്ങളും ബാലിശമായി തോന്നിയെങ്കിലും എന്നെ വളരെ സ്വാധീനിച്ച ഒരു പുസ്തകമായിരുന്നത്‌. 'ഓടുന്ന തിരക്കൊഴിഞ്ഞിട്ട്‌ ഇന്ധനം നിറയ്ക്കാനാവുന്നില്ല', 'നിറഞ്ഞ കപ്പിന്റെ ഉപമ' (ഫോര്‍ബിഡന്‍ കിങ്ങ്ഡത്തില്‍ ഈ ഉപമ ജാക്കിച്ചാന്‍ അടിക്കുന്നതു കണ്ടു!) ഇതൊക്കെ മറക്കാതെ മനസ്സില്‍ നില്‍ക്കുന്നു.
പഴയതാണെങ്കിലും, പാതി ചവറാണെങ്കിലും ഇതു പോലെ വായിക്കാവുന്ന ഒരു പുസ്തകമാണ്‌ ഡേല്‍ കാര്‍ണഗിയുടെ 'ഹൗ റ്റു സ്റ്റോപ്‌ വറിയിംഗ്‌ ആന്‍ഡ്‌ സ്റ്റാര്‍ട്ട്‌ ലിവിംഗ്‌' ഏകദേശം ഈ സാധനം തന്നെ പുതിയ കുപ്പിയിലാക്കിയതാണ്‌ ഷിവ്‌ ഖേരയുടെ 'യു കാന്‍ വിന്‍'. (കൃത്യം പറയാന്‍ വയ്യ, കാരണം അത്‌ കാല്‍ ഭാഗം വായിച്ച്‌ നിര്‍ത്തിയിട്ട്‌ മാസം കുറെയായി!)
:)

Pradeep said...

these words are lightening and guiding the life...really worth

Sadeesh said...

the author Dale Carniegi is a well known author ( as baburaj chettan said), the so called self improvement guru died of heart attach ( out of dippression) His master piece is HOW TO WIN FRIENDS AND INFLUENCE PEOPLE - see the irony , a man who wrote a best seller on relationship was no successfull in his own life...

I think we should not compare dale & robin sharma ( i myself had a fortune to attennd one of his book reading session on The monk who sold his ferrari..

A nice work , i must say

ബാബുരാജ് said...

Are you sure Sadeesh? 'cause there were even rumors that Dale committed suicide, but that was't true. I read somewhere that he died of renal failure. Anyway his personal life was not a great success, for he had a couple of failed relations and lost a fortune on that.
This 'Monk who....' is really good. You wont believe, but I shed 15kg by the inspiration I got from that. But I don't think the results are reproducible.